താൾ:Communist Manifesto (ml).djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൽസ് , മാഡ്രിഡ് , അഡ്മിനിസ്ത്രസ്യോൺ ഡി എൽ സോഷ്യലിസ്റ്റ് , ഫെർനാൻ കോർട്ടെസ്-8.

ഒരു രസമുള്ള സംഭവംകൂടി ഞാനിവിടെ പറയാം. 1887-ൽ മാനിഫെസ്റ്റോയുടെ ആർമിനീയൻ പരിഭാഷയുടെ ഒരു കയ്യെഴുത്തുപ്രതി കോൺസ്റ്റാന്റിനോപ്പിളിലെ ഒരു പ്രസാധകന് നല്കുകയുണ്ടായി. എന്നാൽ ആ നല്ല മനുഷ്യന് മാർക്സിന്റെ പേരു് വെച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കാൻ ധൈര്യമില്ലായിരുന്നു. ഗ്രന്ഥകർത്താവിന്റെ സ്ഥാനത്തു് പരിഭാഷകന്റെ പേരു വെയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം പരിഭാഷകൻ നിരസിക്കുകയാണുണ്ടായത്.

ഇംഗ്ലണ്ടിൽ ഏറെക്കൂറേ പിഴകളുള്ള അമേരിക്കൻ പരിഭാഷകൾ ഒന്നിനു പുറകെ മറ്റൊന്നായി പലതവണ മുദ്രണം ചെയ്യപ്പെട്ടതിനു ശേഷം അവസാനം 1888-ൽ വിശ്വസനീയമായ ഒരു പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു. പരിഭാഷപ്പെടുത്തിയതു് എന്റെ സ്നേഹിതൻ സാമുവസൽ മൂറായിരുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്നു് ഒരിക്കൽക്കൂടി പരിശോധിച്ചതിനുശേഷമേ കൈയ്യെഴുത്തുപ്രതി പ്രസ്സിലേക്കയച്ചുള്ളൂ. അതിന്റെ പേരിതാണു്: 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ- കാറൽമാക്സും ഫ്രഡറിക് എംഗൽസും കൂടി എഴുതിയതു്. എംഗൽസ് പരിശോധിക്കുകയും കുറിപ്പുകളെഴുതുകയും ചെയ്തിട്ടുള്ള അധികൃത ഇംഗ്ലീഷ് പരിഭാഷ. 1888, ലണ്ടൻ, വില്ല്യം റീവ്സ്, 185 ഫ്ളീറ്റ് സ്ട്രീറ്റ്, ഇ.സി.' ആ പതിപ്പിനു ഞാൻ തയാറാക്കിയ കുറിപ്പുകളിൽ ചിലതു് ഇതിലും ചേർത്തിട്ടുണ്ടു്.

മാനിഫെസ്റ്റോയ്ക്കു് അതിന്റേതായ ഒരു ചരിത്രമുണ്ടു്. ശാസ്ത്രീയസോഷ്യലിസത്തിന്റെ മുന്നണി.- അന്നതു് തുലോം പരിമിതമായിരുന്നു.- മാനിഫെസ്റ്റോയുടെ പിറവിയെ ആവേശത്തോടെ സ്വാഗതം ചെയ്തു. (ആദ്യത്തെ മുഖവുരയിൽ പരാമർശിച്ചിട്ടുള്ള പരിഭാഷകളിൽ നിന്ന് ഈ സംഗതി തെളിയുന്നുണ്ടു്.) എന്നാൽ അധികം താമസിയാതെ, 1848 ജൂണിൽ പാരീസിലെ തൊഴിലാളികൾക്കു് നേരിട്ട പരാജയ16ത്തോടുകൂടി തുടങ്ങിയ പിന്തിരിപ്പന്മാരുടെ മുന്നേറ്റത്തിന്റെ ഫലമായി മാനിഫെസ്റ്റോ പിന്തള്ളപ്പെടുകയും. അവസാനം 1852 നവംബറിൽ കൊളോൺ കമ്മ്യൂണിസ്റ്റുകാർ ശിക്ഷിക്കപ്പെട്ടതിനെ17ത്തുടർന്ന് 'നിയമപ്രകാരം തന്നെ' ഭ്രഷ്ടാക്കപ്പെടുകയും ചെയ്തു. അങ്ങിനെ ഫെബ്രുവരി വിപ്ലവത്തോടുകൂടി ഉയർന്നുവന്ന തൊഴിലാളിപ്രസ്ഥാനം പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായതോടെ മാനിഫെസ്റ്റോയ്ക്കും പിന്നോട്ടടി സംഭവിച്ചു.

ഭരണവർഗ്ഗങ്ങളുടെ അധികാരത്തിനെതിരായി പുതിയൊരു ആക്രമണം നടത്തത്തക്കകരുത്തു് യൂറോപ്യൻ തൊഴിലാളിവർഗ്ഗം വീ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/66&oldid=157924" എന്ന താളിൽനിന്ന് ശേഖരിച്ചത്