താൾ:Communist Manifesto (ml).djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ട്ടിയിട്ടുണ്ടെന്നിരിക്കിലും പ്രാചീന പൊതുഭൂവുടമയുടെ ഒരു രൂപമായ റഷ്യൻ 'ഒബ്ഷ്ചിന'യ്ക്ക് (ഗ്രാമസമുദായം) കമ്മ്യൂണിസ്റ്റ് പൊതുവുടമയെന്ന ഉയർന്ന രൂപത്തിലേക്കു് നേരിട്ട് നീങ്ങാൻ കഴിയുമോ; അതോ, നേരേമറിച്ചു്, പാശ്ചാത്യരാജ്യങ്ങളുടെ ചരിത്രപരിണാമത്തിലുണ്ടായപോലെ അതിനും അതേ വിഘടനപ്രക്രിയയിലൂടെ ആദ്യം കടന്നുപോകേണ്ടിവരുമോ?

ഇന്നത്തെ നിലയ്ക്കു് ഇതിന് ഒരൊറ്റ ഉത്തരമേ സാദ്ധ്യമായിട്ടുള്ളൂ: റഷ്യൻ വിപ്ലവം പാശ്ചാത്യരാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ മുന്നോടിയാവുകയും അവ രണ്ടും അന്യോന്യം പൂർണ്ണമായി ഭവിക്കുകയും ചെയ്യുകയാണെങ്കിൽ റഷ്യയിൽ ഇന്നു കാണുന്ന പൊതു ഭൂവുടമ സമ്പ്രദായം കമ്മ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായി തീരാനിടയുണ്ടു്.


ലണ്ടൻ
ജനുവരി 21, 1882
കാറൽ മാർക്സ്
ഫെഡറിക്ക് എംഗൽസു്


ഏതാണ്ട് അതേ കാലത്തു് ജനീവയിൽ 'മാനിഫേസ്റ്റ് കമ്മ്യൂണിസ്റ്റിച്ച്നി' എന്ന പുതിയൊരു പോളിഷ് പതിപ്പ് പുറത്തിറങ്ങുകയുണ്ടായി. കൂടാതെ 1885-ൽ കോപ്പഹേഗനിലെ 'സോഷ്യഡെമോക്രാറ്റിക്സ് ബിബ്ലിയൊത്തേക്ക്' പുതിയൊരു ഡാനിഷ് പരിഭാഷ പ്രസിദ്ധം ചെയ്തു. നിർഭാഗ്യവശാൽ അതു തികച്ചും പൂർണ്ണമല്ല. പരിഭാഷക, പ്രയാസം തോന്നിയതുകൊണ്ടാവണം, ചില പ്രധാന ഭാഗങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. പുറമേ അശ്രദ്ധയുടെ സൂചനകളും അങ്ങിങ്ങായുണ്ടു്. അവയാണെങ്കിൽ അസുഖകരമാംവണ്ണം മഴച്ചു നില്ക്കുന്നുമുണ്ട്. കാരണം പരിഭാഷകൻ അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പരിഭാഷ ഒന്നാന്തരമാകുമായിരുന്നുവെന്ന് ചെയ്തേടത്തോളംകൊണ്ടു തെളിയുന്നു.

1886-ൽ പാരീസിൽ നിന്നു പുറപ്പെടുന്ന 'ലെ സോഷ്യലിസ്റ്റി'ൽ ഒരു പുതിയ ഫ്രഞ്ചുവിവർത്തനം പുറത്തുവന്നു. ഇതുവരെ കണ്ടതിൽവെച്ചു് ഏറ്റവും നല്ലതാണ് അതു്.

പ്രസ്തുത ഫ്രഞ്ചു പതിപ്പിൽനിന്ന് അതേ കൊല്ലംതന്നെ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തുകയും അതു് ആദ്യം മാഡ്രിഡിലെ 'എൽ സോഷ്യലിസ്റ്റാ'യിലും പിന്നീട് ഒരു ലഘുലേഖയായും പ്രസിദ്ധീകരിക്കുകയുമുണ്ടായി:'മാനിഫെസ്റ്റോ ഡെൽപാർട്ടി ഡൊ കമ്മ്യൂണിസ്റ്റ്' , പോർ കാർലോസ് മാർക്സ് യ് എഫ്.ഏം

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/65&oldid=157923" എന്ന താളിൽനിന്ന് ശേഖരിച്ചത്