ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദയത്തിൻെറ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും, ആധുനികചരിത്രത്തിൻെറ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അതു് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്തു് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണു് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചതു്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിൻെറ പഴയ കുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ടു് അവരെ ഉപേക്ഷിക്കുകയാണുണ്ടായതു്.

ഫ്രഞ്ചു് ‘ലെജിററിമിസ്റ്റു’കാരിൽ ഒരു വിഭാഗവും ‘യങ്ങ് ഇംഗ്ലണ്ടു്’30 കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണു് തങ്ങൾ ചൂഷണം നടത്തിയരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെതന്നെ സാമൂഹ്യക്രമത്തിൻെറ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്നു് അവർ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാൽപ്പിനെ, അവരുടെ വിമർശനത്തിൻെറ പിന്തിരിപ്പൻ സ്വഭാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണു് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിലുമധികം വിപ്ലവകാരിയായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നുവെന്നതിനാണു് അവർ ബൂർഷ്വാസിയെ പഴിക്കുന്നതു്.

അതുകൊണ്ടു്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വീമ്പിളക്കുന്നതെന്തുതന്നെയായാലും, നിത്യജീവിതത്തിൽ അവർ വ്യവസായവൃക്ഷത്തിൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാററുചാരായത്തിൻേറയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാനും മടിക്കുന്നില്ല*

^ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നതു്. അവിടെ ഭൂവുടമകളായ പ്രഭുക്കളും യുങ്കർമാരും തങ്ങളുടെ എസ്റ്റേററുകളുടെ[...] 

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/33&oldid=241270" എന്ന താളിൽനിന്ന് ശേഖരിച്ചത്