III
സോഷ്യലിസ്റ്റ് സാഹിത്യവും
കമ്മ്യൂണിസ്റ്റ് സാഹിത്യവും
സോഷ്യലിസ്റ്റ് സാഹിത്യവും
കമ്മ്യൂണിസ്റ്റ് സാഹിത്യവും
1.പിന്തിരിപ്പൻ സോഷ്യലിസം
എ) ഫ്യൂഡൽ സോഷ്യലിസം
ചരിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നത് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്ക്കാരപ്രക്ഷോഭ29ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽസാഹിത്യരംഗത്തുപോലു റെസ്റ്റോറേഷൻ കാലഘട്ടത്തിലെ[1] പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിന്റെ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുറ്റപത്രം തയ്യാറാക്കുന്നായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.
ഇങ്ങനെയാണ് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്. പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അത് അതിന്റെ രൂക്ഷവും സരസവും മൂർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ
- ↑ 1660-1689-ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനമല്ല. 1814-1830-ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനം(1888 - ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്)