താൾ:Communist Manifesto (ml).djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവിൽ മണ്ണിന്റെ ഗുണം വർദ്ധിപ്പിക്കുകയും ചെയ്യുക.

  1. പണിയെടുക്കാൻ എല്ലാവർക്കും തുല്യമായ ബാദ്ധ്യത. വ്യാവസായികോല്പാദനത്തിനും , വിശേഷിച്ചു കൃഷിക്കും തൊഴിൽപ്പടകൾ ഏർപ്പെടുത്തുക.
  2. കാർഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക , രാജ്യത്തിലെ ജനസംഖ്യാവിതരണം കുറെക്കൂടി സമീകരിച്ചിട്ട് നാടു നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക.
  3. പൊതുവിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസം നൽകുക. ഇന്നത്തെ രൂപത്തിൽ കുട്ടികളെക്കൊണ്ട് ഫാക്ടറിയിൽ പണിയെടുപ്പിക്കുന്നതു നിർത്തുക. വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക , മുതലായവ.

ഈ വികാസഗതിയിൽ വർഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളിൽ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പടുകയും ചെയ്യുമ്പോൾ ഭരണാധികാരത്തിനു് അതിന്റെ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം , ശരിയായി പറഞ്ഞാൽ, മറ്റൊരു വർഗ്ഗത്തെ മർദ്ദിക്കാനുള്ള ഒരു വർഗ്ഗത്തിന്റെ സംഘടിതശക്തിമാത്രമാണ്. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ, പരിതസ്ഥിതകളുടെ നിർബന്ധംകൊണ്ട് തൊഴിലാളിവർഗ്ഗത്തിനു് ഒരു വർഗ്ഗമെന്ന നിലയ്ക്ക് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ഒരു വിപ്ലവം മൂലം ത് സ്വയം ഭരണാധികാരിവർഗ്ഗമായിത്തീരുകയും ആ നിലയ്ക്ക് ഉല്പാദനത്തിന്റെ പഴയ ബന്ധങ്ങളെബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ , ഈ ബന്ധങ്ങളോടൊപ്പം വർഗ്ഗവൈരങ്ങളുടേയും പൊതുവിൽ വർഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു തുടച്ചുനീക്കുന്നതായിരിക്കും. അങ്ങിനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും.

വർഗ്ഗങ്ങളും വർഗ്ഗവൈരങ്ങളുമുള്ള പഴയ ബൂർഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്, ഓരോരുത്തരും സ്വതന്ത്രമായി വളർന്നുവന്നാൽ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്കു ലഭിക്കുന്നതായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/31&oldid=157886" എന്ന താളിൽനിന്ന് ശേഖരിച്ചത്