ജയം നേടുക-ഇതാണു് തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.
ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിന്റെ - അതായത് , ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിന്റെ-കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്രം വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിന്റെ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.
സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും , പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്ക് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.
ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണ് :
- ഭൂമിയിലെ സ്വകാര്യസ്വത്ത് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.
- അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
- എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.
- അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്ത് കണ്ടുകെട്ടുക.
- സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
- ഗതാഗതത്തിന്റെയും വാർത്താവിനിമയത്തിന്റേയും ഉപാധികൾ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
- സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില