ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിൻെറ കൂടെയാണു്.

ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറെറാന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്നു് അതു് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിൻെറ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണു് ക്രിസ്ത്യൻ സോഷ്യലിസം.

ബി) പെററിബൂർഷ്വാ സോഷ്യലിസം

ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസിനിമിത്തം നാശമടഞ്ഞതു്, ആ വർഗ്ഗത്തിൻെറ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിൻെറ അന്തരീക്ഷത്തിൽ വാടിനശിച്ചതു്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥന്മാരുമാണ് ആധുനികബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നുവരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ടു്.

ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെററിബൂർഷ്വാവർഗ്ഗം രൂപംകൊണ്ടിട്ടുണ്ടു്. തൊഴിലാളിവർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്കു് ആടിക്കളിക്കുകയും ബൂർഷ്വാ സമൂഹത്തിൻെറ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിതു്. എന്നാൽ മത്സരത്തിൻെറ പ്രവർത്തനംകൊണ്ടു് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിൻെറ അണികളിലേക്ക് പി

^(തുടർച്ച) വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ടു് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ, ഇനിയും അത്രത്തോളം അധഃപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയൻറ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ടു് പാട്ടത്തിൽ വരുന്ന കുറവു് പരിഹരിക്കേണ്ടതെങ്ങിനെയന്നു് അവർക്കും അറിയാം. (1888—ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിൻെറ കുറിപ്പു്.) 

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/34&oldid=241272" എന്ന താളിൽനിന്ന് ശേഖരിച്ചത്