താൾ:ഭാസ്ക്കരമേനോൻ.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
82


മൃദുലകിരണങ്ങൾ ആ യുവതിയുടെ പൂമേനിയെ കുളുർപ്പിക്കുവാൻ തുടങ്ങി.

ബാലകൃഷ്ണമേനവന്റെ ശ്രദ്ധയെ ആകർഷിച്ച പുരുഷൻ ഇക്കരെ എത്തിയപ്പോഴേക്കും ബാലകൃഷ്ണമേനവനും അടുത്തുകൂടി. അവർ തമ്മിൽ അല്പനേരം സംസാരിച്ചതിന്റെശേഷം ബാലകൃഷ്ണമേനവൻ പരിവട്ടത്തുവീട്ടിന്റെ ഉള്ളിൽകൂടി വന്നവഴി സ്വന്തം വീട്ടിലേക്കും മറ്റവൻ പിന്നാക്കവും തിരിച്ചു. അമ്മുവിന്റെ ശിഷ്യത്തിയുടെ ചോദ്യങ്ങൾക്കു യാതൊരു സമാധാനവും പറയാതെ അവളെ പുഴക്കടവിലേക്കു ഓടിക്കുവാൻ വഴിയാക്കിത്തീൎത്തിട്ടു ചേരിപ്പറമ്പിൽ ചെന്നുകയറി കോലായിൽ നില്ക്കുമ്പോളാണു് ആറാമദ്ധ്യായത്തിൽ പറഞ്ഞപോലെ ദേവകിക്കുട്ടി ജ്യേഷ്ഠന്റെ നേരിട്ടുവന്നതു്. വീട്ടിൽനിന്നു കാൎയ്യവശാൽ പുറത്തേക്കുപോയിരിക്കുന്ന കുഞ്ഞിരാമൻനായരുടേയും കുമാരൻനായരുടേയും മനോഗതം, അമ്മു ശങ്കിച്ചതുപോലെ, ഭാസ്ക്കരമേനവനെ കാണുവാൻതന്നെയായിരുന്നു. അദ്ദേഹം കേസുകഴിഞ്ഞു തിരിച്ചുവരുംവഴി കണ്ടുമുട്ടുന്നതായാൽ എളവല്ലൂൎക്കു നടക്കാതെ കഴിക്കാമെന്നു കരുതി അവർ മജിസ്ത്രേട്ടുകോടതിയിലേക്കാണു പുറപ്പെട്ടതു്. അഥവാ സ്റ്റേഷൻ ആപ്സർ കോടതിജോലി എല്ലാം ഒതുക്കി എളവല്ലൂൎക്കു മടങ്ങിക്കഴിഞ്ഞുവെങ്കിൽ അപ്പോൾതന്നെ അവർ അങ്ങോട്ടു പോകുവാനും ഒരുക്കമായിരുന്നു. എങ്കിലും അവൎക്കു ഫലംകൂടാതെ അളന്നവഴി ആവൎത്തിച്ചളക്കേണ്ടതായിവന്നില്ല.

സ്റ്റേഷൻ ആപ്സൎക്കു ഹാജരാകുവാൻ സാധിക്കാഞ്ഞതിനാൽ 6-ാം൹ വിചാരണക്കു വച്ചിരുന്ന കവർച്ചക്കേസു 8-ാം൹ക്കാണു് നീട്ടിയിരുന്നതു്. നീട്ടിവച്ച കേസു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/88&oldid=174002" എന്ന താളിൽനിന്ന് ശേഖരിച്ചത്