Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
83


മുമ്പിലെടുത്തേക്കാമെന്നു വിചാരിച്ചു ഭാസ്ക്കരമേനോൻ അന്നേദിവസം കോടതികൂടിയപ്പോൾ അവിടെ ഹാജർ കൊടുത്തു. പക്ഷേ 'കോടയിയുക്താ' വിപരീതമായിരുന്നതിനാൽ കോടതി പിരിഞ്ഞതും സ്റ്റേഷൻ ആപ്സരുടെ ജോലി ഒതുങ്ങിയതും ഒട്ടു യോജിച്ചിട്ടായിരുന്നു. അദ്ദേഹം അവിടെനിന്നു ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കുഞ്ഞിരാമൻനായരും കുമാരൻനായരും എതിരായിട്ടുവരുന്നതും പഞ്ചപുഛമടക്കി പിന്നാലെ നടക്കുന്ന പരിവാരപ്പടയുടെ നായകനായ മജിസ്ത്രേട്ടിനു വഴി മാറിക്കൊടുക്കുന്നതും കണ്ടുവെങ്കിലും പടിവാതുക്കലെ തിരക്കുമൂലം വിചാരിച്ച വേഗത്തിൽ പുറത്തുകടന്നുകൂടുവാൻ കഴിഞ്ഞില്ല. ബഹളമൊന്നു ശമിച്ചതോടുകൂടി ഭാസ്ക്കരമേനോൻ അവരുടെ സമീപത്തു ചെന്നുചേൎൎന്നു.

'വിശേഷിച്ചു വല്ലതും ഉണ്ടായിട്ടോ? കാൎയ്യസ്ഥൻ ഇന്നു കാലത്തു വീട്ടിൽ വന്നിരുന്നു, അല്ലെ? പത്തുമണി കഴിഞ്ഞു പതിനൊന്നുമണിയോടുകൂടി കിഴക്കോട്ടു പോയിരിക്കണം. പരിവട്ടത്തുതന്നെ ഊണും പറ്റിച്ചിരിക്കുന്നു. ഞാൻ അങ്ങോട്ടു വരണമെന്നു വിചാരിക്കയായിരുന്നു. കണ്ടതേതെങ്കിലും നന്നായി, എന്നു നേരമ്പോക്കായിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു സംസാസിക്കുന്ന സമയത്തു ദൃഷ്ടി കുഞ്ഞിരാമൻനായരുടെ മുഖത്തായിരുന്നില്ല. ഉദാസീനമെന്നപോലെ വഴിയുടെ വലതുവശത്തു സഞ്ചരിക്കുകയായിരുന്നു. സ്റ്റേഷനാപ്സരുടെ വാക്കിൽനിന്നു കുഞ്ഞിരാമൻനായർ യഥാശ്രുതമായ അൎത്ഥം ഗ്രഹിച്ചിട്ടു്-

അല്ല! കാൎയ്യസ്ഥനെക്കണ്ടു സംസാരിക്കുക കഴിഞ്ഞുവോ? ഞങ്ങൾ ഈ വഴിയൊക്കെ നടന്നുവന്നതു നിഷ്ഫലമായി എന്നുണ്ടോ? എന്നു ചോദിച്ചതിനുത്തരമായി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/89&oldid=174003" എന്ന താളിൽനിന്ന് ശേഖരിച്ചത്