താൾ:ഭാസ്ക്കരമേനോൻ.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
84


'ഇല്ല' എന്ന രണ്ടക്ഷരം ഒരു ചോദ്യത്തിനുകൂടി എട കൊടുത്തു. എന്നാൽ വല്ലവരും പറഞ്ഞിരിക്കാം അല്ലെ? എന്തിനു, 'അതും ഇല്ല' എന്നായിരുന്നു സമാധാനം. ഇതു ഭാസ്ക്കരമേനോൻ വിചാരിച്ചപോലെ ഫലിച്ചു. ചെപ്പിടിവിദ്യ കാട്ടുകയോ കടം പറയുകയൊ ചെയ്യുമ്പോൾ ബാലന്മാൎക്കുണ്ടാവുന്നതുപോലെയുള്ള ഒരത്ഭുതഭാവം കുമാരൻനായരുടെ മനസ്സിലുദിച്ചതു മുന്നോട്ടുതള്ളിയ മുഖത്തിലും മലൎക്കെ വിടൎന്നമിഴികളിലും ധാരാളം തെളിഞ്ഞിരുന്നു. കുമാരൻനായരുടെ മനസ്സിലുദിച്ച മുഖത്തുതെളിഞ്ഞ ആശ്ചൎയ്യഭാവം വാചകരൂപേണ സ്റ്റേഷനാപ്സരുടെ ചെവികളിലേക്കു പകൎത്തിയതു കുഞ്ഞിരാമൻനായരായിരുന്നു.

'പിന്നെയെങ്ങിനെയാണു് നിങ്ങൾക്കിതു മനസ്സിലായതു്?'

'കാൎയ്യസ്ഥനെ കണ്ടുകിട്ടിയാൽ വിവരം ചോദിച്ചറിഞ്ഞു എന്നോടു വന്നു പറഞ്ഞുകൊള്ളാമെന്നു നിങ്ങൾ തന്നെ ഏറ്റിട്ടില്ലെ?'

കാൎയ്യസ്ഥന്റെ ചരിത്രം മുഴുവനും ഇതുകൊണ്ടാറിയാറായോ?

ഇതുകൊണ്ടു നിങ്ങൾ കാൎയ്യസ്ഥനെ കണ്ടു എന്നു ഊഹിക്കരുതേ. നിങ്ങളുടെ പടിക്കൽ മുൻഭാഗം അധികം പതിഞ്ഞിട്ടുള്ള കുറെ അടികൾ കണ്ടു. മുടന്തന്മാരുടെയാണെങ്കിൽ രണ്ടടികളും ഒരുപോലെയായിരിക്കുവാൻ തരമില്ല. മുടമ്പുയൎത്തി നടക്കുന്ന ചില വകക്കാരുണ്ടു്. അവരുടെയാണെങ്കിൽ ഉപ്പുകുറ്റി മണ്ണിൽപതിഞ്ഞു കാണുവാനും വഴിയില്ല. ഈ സംഗതികളിൽനിന്നു കൂനുള്ള ഒരാളുടെ ആയിരിക്കണമെന്നല്ലേ വിചാരിക്കേണ്ടതു്?

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/90&oldid=174005" എന്ന താളിൽനിന്ന് ശേഖരിച്ചത്