താൾ:ഭാസ്ക്കരമേനോൻ.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
85


അടിയുടെ ആകൃതിയും വലിപ്പവും നോക്കിയപ്പോൾ കാൎയ്യസ്ഥന്റെതന്നെയെന്നു തീർച്ചയായി. ഞാൻ പരിവട്ടത്തേ പടികടന്നപ്പോൾ പത്തുമണി കഴിഞ്ഞിരിക്കുന്നു. അടികളുടെ ഗതികൊണ്ടു അതുവരെ കാൎയ്യസ്ഥൻ തിരിച്ചുപോയിട്ടില്ലെന്നും മനസ്സിലായി.

പതിനൊന്നുമണിക്കു കിഴക്കോട്ടുപോയി എന്നും ഊണുകഴിഞ്ഞുവെന്നും എങ്ങിനെയാണു മനസ്സിലായതു എന്നു ചോദിച്ചതു കുമാരൻനായരാണു്.

'ഞാൻ പറഞ്ഞപോലെയുള്ള അടികൾ കാണുന്നുണ്ടോ എന്നു വഴിയുടെ വലത്തുപുറത്തുള്ള മണൽപ്രദേശത്തുനോക്കു. അവയുടെ പോക്കു കിഴക്കോട്ടല്ലേ? അവയിൽ ചിലതു കോടതിക്കു വരുന്നവരുടെ കാലടികളെക്കൊണ്ടു കാണാതെയായിട്ടുണ്ടു്. പതിനൊന്നുമണിയോടുകൂടി ആളുകളും കോടതിയിലെത്തിക്കഴിഞ്ഞഇരിക്കുന്നു. വിശേഷിച്ചു തെളിഞ്ഞിട്ടുള്ള അടികൾ അടുത്തടുത്തിരിക്കുന്നില്ലെ. ഒന്നു നോക്കൂ കൂനുള്ളവൎക്കു വയറു നിറഞ്ഞഇരിക്കുമ്പോൾ കാലകത്തിവയ്ക്കുവാൻ സാധിക്കില്ല. പിന്നെ പരിചയക്കാരുടെ വീട്ടിൽ കാലത്തുചെന്നു ഉച്ചവരെ താമസിച്ചാൽ പട്ടിണിയിട്ടു പറഞ്ഞയക്കാറുണ്ടോ?'

'ഇനി കാറ്റിന്റെ ഗതിയിൽനിന്നു കാൎയ്യസ്ഥൻ പറഞ്ഞതുകൂടി മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞങ്ങൾ വന്നവഴിയെ പൊയ്ക്കൊള്ളാം. നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട' എന്നു കുഞ്ഞിരാമൻനായർ പറഞ്ഞതിൽ പ്രകൃതിശാസ്ത്രവിരുദ്ധമായ ഒരു പ്രയോഗം കുമാരൻനായൎക്കത്ര സുഖമായില്ല.

'നല്ലവണ്ണം മനസ്സിരുത്തുവാനുള്ള മിടുക്കും അതിനടുത്ത പരിചയവും ഉള്ളവൎക്കു വായുവിന്റെ എത്രയും സൂക്ഷ്മമായ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/91&oldid=174006" എന്ന താളിൽനിന്ന് ശേഖരിച്ചത്