താൾ:പ്രഹ്ലാദചരിതം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii


രാജരാജവൎമ്മരാജാവു തിരഞ്ഞെടുത്തതാണ്. പ്രഹ്ലാദചരിതത്തിന്റേ പാഠം പ്രായേണ ശുദ്ധമായി കണ്ടതിനാൽ ഗ്രന്ഥാന്തരത്തിന്റെ സഹായം പ്രതീക്ഷിക്കാതെതന്നെ അതു ഞാൻ പ്രസിദ്ധപ്പെടുത്തുവാൻ ഒരുമ്പെട്ടു.

ശിവപുരാണം കിളിപ്പാട്ടു ഗോവിന്ദപ്പിള്ള സൎവ്വാധികാൎയ്യക്കാരവർകളും മറ്റും ഊഹിച്ചതുപോലെ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിപരമ്പരയിൽ പെട്ടതല്ലെന്ന് ആദ്യമായി ഉപപാദിച്ചത് പണ്ഡിതപ്രവരനായ എന്റെ സ്നേഹിതൻ ശ്രീമാൻ പി.കെ. നാരായണപിള്ളയാകുന്നു. ആ മതം എനിക്കു സൎവ്വഥാ സ്വീകാൎയ്യമായാണ് തോന്നീട്ടുള്ളത്. ശിവപുരാണത്തിലേ ശിവയോഗിമാഹാത്മ്യവും പ്രഹ്ലാദചരിതവുംകൂടി ഒന്നിച്ചു വച്ചു പരിശോധിക്കുന്ന ഒരു സഹൃദയനു് ആകൃതികൾ രണ്ടും ഒരു കവിയുടേതാണെന്നു നിൎണ്ണയിക്കുവാൻ പ്രയാസമുണ്ടാകയില്ല. പോരാത്തതിനു ശിവയോഗിമാഹാത്മ്യത്തിലേ

പരുഷതരമവനുടലിലതു ബത! തറച്ചീല

പാറപ്പുറത്തെയ്ത മൊട്ടമ്പുപോലവേ


എന്ന ഭാഗം പ്രഹ്ലാദചരിതത്തിലെ,


പരുഷതരമുലയുമതിനിശിതകരവാളവും

പാറപ്പുറത്തെയ്ത മൊട്ടമ്പുപോലെയായ്

എന്ന ഭാഗത്തോട് അത്ഭുതമായ സാമ്യം വഹിക്കുന്നു. "നിരതിശയാ"ദി പദപ്രയോഗങ്ങൾ രണ്ടു കൃതികളിലും സമാനൌചിത്യമായി കാണുന്നതും സ്മരണീയമാണ്.

കൊച്ചീശ്ശീമ തലപ്പള്ളിത്താലൂക്കിൽപെട്ട അയിരൂർ നാടുവാണുകൊണ്ടിരുന്ന മനക്കോട്ട് അച്ചന്മാരുടെ പ്രാബല്യം അവസാനിച്ചതു കൊല്ലം ൯൧൫ ഇടയ്ക്കാണ്.

ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടേ ലഭിക്കുന്ന

  ചന്ദ്രബിംബാനനൻ വീരൻ മനക്കോട്ടു ബാലരാമൻ
  നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം.

എന്ന് ഉമേശാനവ്രതമാഹാത്മ്യത്തിൽ കാണുന്നതിൽനിന്നും മറ്റും ശിവപുരാണം നിൎമ്മിച്ചകാലത്തു മനക്കോട്ട് അച്ചന്മാർ നല്ല നിലയിലിരുന്നിരുന്നു എന്നൂഹിക്കാം. ആകപ്പാടെ

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/3&oldid=173828" എന്ന താളിൽനിന്ന് ശേഖരിച്ചത്