താൾ:പ്രഹ്ലാദചരിതം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
iii


നോക്കുമ്പോൾ പ്രഹ്ലാദചരിതത്തിന്റേയും ശിവപുരാണത്തിന്റേയും നിൎമ്മിതി കൊല്ലം ഒൻപതാംശതകത്തിന്റെ ഉത്തരാൎദ്ധത്തിലോ പത്താംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കാമെന്നും പഞ്ചതന്ത്രം, നളചരിതം, ഈ കിളിപ്പാട്ടുകളുടെ കൎത്താവായ കുഞ്ചൻനമ്പിയാരല്ല ആ ഗ്രന്ഥങ്ങളുടെ നിൎമ്മാതാവെന്നും അനുമാനിക്കുന്നതിൽ അനൌചിത്യമില്ല.

പ്രായേണ ശൃംഗാരാദിരസപ്രധാനങ്ങളായ കൃതികൾ കിളിയെക്കൊണ്ടും ശാന്തിരസപ്രധാനങ്ങളായ കൃതികൾ ഹംസത്തേക്കൊണ്ടും പറയിക്കുന്നതു കേരളീയഭാഷാകവികളുടെ ശൈലിയാണ്. പ്രഹ്ലാദചരിതം ശാന്തിരസപൎയ്യവസായിയായ ഒരു കൃതിയാണല്ലോ. കോട്ടയത്തു കേരളവൎമ്മതമ്പുരാന്റെ വൈരാഗ്യചന്ദ്രോദയവും ഒരു ഹംസപ്പാട്ടാണ്. വണ്ടു മുതലായവയേക്കൊണ്ടും ചില പാട്ടുകൾ പണ്ടു കവികൾ "പാടി"ച്ചിരുന്നതായി കാണുന്നുണ്ട്.

തിരുവനന്തപുരം,
൧-൧൧-൧൯൨൪.
എസ്. പരമേശ്വരയ്യർ.

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/4&oldid=173829" എന്ന താളിൽനിന്ന് ശേഖരിച്ചത്