താൾ:പ്രഹ്ലാദചരിതം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ഭക്തിരസപ്രധാനവും പദഘടനാസുന്ദരവുമായ പ്രഹ്ലാദചരിതം ഹംസപ്പാട്ട് ആരുടെ കൃതിയെന്നു വെളിപ്പെടുന്നില്ല.

നരനികരനരകഹരനരവവരശായിയാം

നാരസിംഹാത്മാ ജയന്താലയേശ്വരൻ

എന്നു കവിതയുടെ ആരംഭത്തിൽ കാണുന്നതിൽനിന്നു കവി ചേന്നമംഗലത്തു മഹാവിഷ്ണുവിനെ സ്തുതിക്കുന്നതായി അനുമാനിക്കാം. ഈ വിഷ്ണുക്ഷേത്രത്തേത്തന്നെയാണ് മഹാകവി ഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശത്തിന്റെ ഉത്തരഭാഗത്തിൽ

ലക്ഷ്മീജന്മസ്ഥിതിമനുപമൈഃപൂരിതാം രത്നജാലൈർ-

 ഭൂഭൃദ്ഗർഭാം പ്രകടിതകലേശോദയശ്ലാഘ്യവൃദ്ധിം
പാഥോരാശേസ്തനുമിവ പരാം മന്യമാനോ വിശാലാം
 :യാമദ്ധ്യാസ്തേ സ ഖലു നിഗമാംഭോജഭൃംഗോ രഥാങ്ഗീ.

എന്ന പദ്യത്തിൽ സ്മരിക്കുന്നത്. ഈ "ലക്ഷ്മീരമണനിലയ"ത്തിന്റെ ദക്ഷിണഭാഗത്തായിരുന്നു മാരക്കര എന്ന അദ്ദേഹത്തിന്റെ നായികയുടെ ഗൃഹം. ചേന്നമംഗലത്തു മൂൎത്തിയെ വിഷയീകരിച്ച് ഒരു വിശിഷ്ടമായ സ്തോത്രരത്നം, രാഘവീയമഹാകാവ്യം തുടങ്ങിയ അനവധി സംസ്കൃതഗ്രന്ഥങ്ങളുടെ കൎത്താവും കൊല്ലം ൧൦-ാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു കവിസാൎർവ്വഭൌമനുമായ (രാമപാണിവാദൻ) രാമൻ നമ്പിയാർ നിൎമ്മിച്ചിട്ടുണ്ട്. ഇദ്ദേഹതന്നെയായിരുന്നുവോ സാക്ഷാൽ കുഞ്ചൻ നമ്പിയാർ എന്നുള്ള വാദഗ്രസ്തമായ വിഷയത്തെ അധികരിച്ച് എന്തെങ്കിലും വിമർശിക്കുന്നത് ഈ അവതാരികയ്ക്കു ബാഹ്യമാകയാൽ അതിലേക്കായി ഒരുങ്ങുന്നില്ല.

ശിവപുരാണം കിളിപ്പാട്ടും ഈ പ്രഹ്ലാദചരിതവും കപിലോപാഖ്യാനം എന്ന മറ്റൊരു കിളിപ്പാട്ടും ഏതാനും കീൎത്തനങ്ങളുമടങ്ങിയ ഒരു ഗ്രന്ഥമാണ് എന്റെ കൈവശം വന്നു ചേൎന്നത്. അത് കൊട്ടാരക്കര കടമ്പള്ളി മഠത്തിൽ പണ്ടാല അവർകളുടെ ഗ്രന്ഥപ്പുരയിൽനിന്നു പണ്ഡിതർ വടക്കുംകൂർ

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/2&oldid=173827" എന്ന താളിൽനിന്ന് ശേഖരിച്ചത്