താൾ:ചിത്രോദയം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലന്തതന്നന്തസ്സാരം നിശ്ശേഷം പിഴിഞ്ഞെടു-
ത്തന്തമറ്റാത്മീയൗജസ്സുജ്ജ്വലിപ്പിച്ചോരിവൻ
ഏകത്രമത്രമാത്രം ശിരസാനമിപ്പിച്ചാൻ-സാക്ഷാൽ
ലോകൈകശരണ്യനാം ശാർങ്ഗിതൻ തിരുമുൻപിൽ.

പൂമകൾ പുൽകീടിലും മൂന്നടിത്തറയ്ക്കായി
വാമനീഭവിച്ചതന്നാഗന്തു തൃപ്തിപ്പെടാൻ
തല്പത്തിൽ-വിണ്ണാറ്റിന്റെയുത്ഭവസ്ഥലത്തിങ്കൽ-
ഇബ്ബലി സമർപ്പിച്ചാൻ തൻനേട്ടം സമസ്തവും.

അമ്മഹാൻതൻ സ്വസ്രീയൻ ഭാരതിയൈകസ്വത്താം
ധർമ്മത്തിൽ-പൂരുഷാർത്ഥമന്ദാരമൂലത്തിങ്കൽ-
തൽഭരം ന്യാസംചെയ്തു സർവസിദ്ധിയും നേടി
നിർഭയം വിളങ്ങിനാൻ നിർവൃത്തജന്മോദ്ദേശ്യൻ

മഹിഷാധീശന്നു തന്മുന്നിലമ്മാഹാത്മാവിൻ
മഹിഷി വഞ്ചിക്ഷോണി ദുർഗ്ഗയായ്ക്കാണപ്പെട്ടു;
ഏവർക്കും ക്ഷേമം നൽകാൻ ശക്തമായ് നിവിർത്തൊര-
ദ്ദേവൻ തൻ കൊറ്റക്കുടപ്പാല്പാൽകൾഗ്ഗോവർദ്ധനം.

വന്ദിക്കാം ഭ്രാതാക്കളേ! വന്ദിക്കാം കരംകൂപ്പി-
പ്പുണ്യത്തെപ്പുലർത്തുമിപ്പൂജ്യമാം ഭദ്രാസനം.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/7&oldid=173112" എന്ന താളിൽനിന്ന് ശേഖരിച്ചത്