താൾ:ചിത്രോദയം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇക്ഷിതിക്ഷിത്തുകൾക്കു പൂർവഗനൊരു മഹാൻ
ദക്ഷിണാപഥത്തിന്നു ചക്രവർത്തിയായ്ത്തീർന്നോൻ
ചേലാളും തൽക്കീർത്തിയാൽ സൃഷ്ടിച്ചാൻ വിശാലമായ്-
പ്പാലാറ്റിൻ പാർശ്വത്തിങ്കൽ മറ്റൊരു പാലാറ്റിനെ.

ആശ്ചര്യം! പണ്ടേക്കാലമാങ്ഗലേയന്മാർ വെറും
വൈശ്യരായ് വാണീടിന നാളിലുമവരുമായ്
ശ്ലോഘ്യമാം സഖ്യമൊന്നു സന്മുഹൂർത്തത്തിൽച്ചെയ്താർ
ദീർഘദർശികളാകുമിന്നാട്ടിൽ പെരുമാക്കൾ.

പാരം തൽകുലാദ്രിക്കു സിന്ദൂരതിലകമായ്
വീരമാർത്താണ്ഡാഭിധജ്യോതിസ്സു വിദ്യോതിക്കേ
ആചാരാജാർച്ചനം സത്വരമനുഷ്ഠിച്ചാൾ
രാജോഡുക്കളെക്കൊണ്ടു ഭാർഗ്ഗവോർവിയാം ദ്യോവും.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/6&oldid=173111" എന്ന താളിൽനിന്ന് ശേഖരിച്ചത്