താൾ:ചിത്രോദയം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II

വന്ദിക്കാം ഭ്രാതാക്കളേ! വന്ദിക്കാം കരം കൂപ്പി
വന്ദ്യങ്ങൾക്കെല്ലാം വന്ദ്യം വഞ്ചീന്ദ്രസിംഹാസനം.

താൻ തുലോ സർവപ്രജാസ്വാന്തമാം ലോഹത്തിനെ-
ക്കാന്തമിക്ഷ്മാഭൃൽപീഠം കർഷണം ചെയ്തീടുന്നു.
ഈ യശഃകൈലാസത്തിന്നാധാരമചഞ്ചല,-
മീയോജസ്സമേരുവിൻ മാഹാത്മ്യം സനാതനം.

ഇബ്‌ഭദ്രാസനസ്ഥരാം മന്നർക്കു കൂടസ്ഥനായ്
നില്പവൻ കലാനിധി, രാജാവു, ഹിമകരൻ;
നാകത്തേക്കിന്ദ്രൻ വരനാർത്ഥിക്കെത്തദ്വംശജൻ
നാഹുഷൻ 'ഞാൻ വാനാക്കുമെൻനാ'ടെന്നുരച്ചവൻ.

അന്നന്നീരാജ്യം കാക്കും മന്നവർ യശസ്സിനാൽ
മുന്നോരെ മുന്നോരെക്കാൾ മുൻപരാവതുമൂലം
രൂഢിയിൽപ്പോലെ തന്നെ യോഗത്തിങ്കലുമവർ-
ക്കീടുറ്റു യോജിക്കുന്നു കുലശേഖരപദം.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/5&oldid=173110" എന്ന താളിൽനിന്ന് ശേഖരിച്ചത്