താൾ:ചിത്രോദയം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വേഴ്ചയിൽ സഹ്യൻ നൽകും വെള്ളിക്കാശുരുക്കിന
കാഴ്ചദ്രവ്യംകൊണ്ടു വന്നീടും പുഴകളെ
സ്ഥായിപൂണ്ടല്പം മുന്നിൽ ചെന്നുനിന്നെതിരേല്പൂ
കായൽപ്പേർ കൈക്കൊള്ളുന്ന കടലിൻ മരുമക്കൾ.

ലോകമാതാവും വാണീദേവിയും ബ്രഹ്മാവിന്റെ
യാഗശാലയായോരു മാതാവിന്നങ്കത്തിങ്കൽ
പണ്ടേയ്ക്കുപണ്ടേ ചെയ്ത സഖ്യത്തെ മാനിച്ചിന്നും
രണ്ടെന്ന ഭാവം വിട്ടു കൈകോർത്തു കളിക്കുന്നു

ഓരോരോ തോപ്പിങ്കലുമമ്മയിൽത്തങ്ങിത്തിങ്ങും
കേരങ്ങൾ-ആറാമത്തെ സ്വർവൃക്ഷമതല്ലികൾ-
ശ്രീയാം തൽസ്വസാവിന്നു ജൈത്രയാത്രയിൽപ്പെടു-
മായാസം പച്ചക്കുട പിടിച്ചു തീർത്തീടുന്നു.

കൈതൊഴാം തൊഴാം ഞങ്ങൾ മാതാവേ! വഞ്ചിക്ഷോണി!
കൈതൊഴാം തൊഴാം ദേവി! കല്യാണപ്രദായിനി!

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/4&oldid=173109" എന്ന താളിൽനിന്ന് ശേഖരിച്ചത്