താൾ:ചിത്രോദയം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


മർത്ത്യർ മായാമോഹമായിടും മായാപ്പങ്ക-
മദ്വൈതജ്ഞാനാമൃതം വർഷിച്ചു കഴുകുവാൻ
തോലിട്ടൊരുണ്ണിക്കംബി! സാധിച്ചിതവിടുത്തേ-
'ക്കാലടി'പ്പാട്ടിൻ മേന്മ; നന്മുലപ്പാലിൻ വീര്യം.

നീളവേ പോർവില്ലോരോ പാടത്തിൽ; കൊടുങ്കണ
ചോലയിൽ;പ്പാടക്കൊടിയാറ്റിലും നേടാം വേറെ;
വെന്നിത്തേർ മാതാവിന്റെ മാമല നല്കീട്ടല്ലീ
കന്ദർപ്പൻ മഹാരഥർക്കഗ്ര്യനായ്ജ്ജയിക്കുന്നു?

പ്രാർത്ഥിച്ചാൽ തൃക്കാരിയൂർക്ഷേത്രത്തിലെത്താമെന്നു
വാഗ്ദത്തം ചെയ്തിട്ടുള്ള കാർത്തവീര്യാരാതിയിൽ
ഭീയൊടും മാതാവിന്നു സന്താപം വളർത്താതെ-
യായിരം കരം കോലുമാദിത്യൻ ചരിക്കുന്നു.

തന്നധീശന്നു ശുദ്ധി നൽകിന ഭവതിയിൽ
നന്ദിപൂണ്ടാനന്ദാശ്രു കാർനെടുങ്കണ്ണാൽത്തൂകി
മിക്കനാളിലും വാനമമ്മതൻ പൂമേനിയിൽ-
പ്പുൽക്കൊടിപ്പുതുക്കുളിർക്കോൾമയിൽ പുലർത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/3&oldid=173108" എന്ന താളിൽനിന്ന് ശേഖരിച്ചത്