താൾ:ചിത്രോദയം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
I

കൈതൊഴാം തൊഴാം ഞങ്ങൾ മാതാവേ! വഞ്ചിക്ഷോണി!
കൈതൊഴാം തൊഴാം ദേവി! കാരുണ്യംസ്വരൂപിണി!

പാരിലെദ്ദിങ്നാരിമാരൊക്കെയും തദ്രാജ്ഞിയാം
ഭാരതാംബതൻ മെയ്യിലർപ്പിക്കും പുകൾപ്പൂക്കൾ
ധന്യങ്ങളായീടുന്നു വിശ്രാന്തി കൈക്കൊൾകയാൽ
തന്നലർക്കഴൽപ്പാട്ടിൽ-തായതൻ തിരുമാറിൽ.

പന്തിക്കപ്പുണ്യോർവിയാം ഹസ്തനി ഭവതിയാം
തൻ തുമ്പിക്കരത്തിനാലാഴിനീർകോരിക്കോരി
സന്തതം വീഴിച്ചല്ലീ മുത്തണിജ്ജയോഷ്ണീഷം
ബന്ധിപ്പൂ സർവക്ഷ്മാഭൃൽസമ്രാട്ടിൻ ശിരസ്സിങ്കൽ?

നാകലോകത്തെത്തൊടും സാഗരമൊരു കൈയാൽ;
നാകത്തോടുരുമ്മിടും സഹ്യദ്രി മറ്റേക്കൈയാൽ;
തന്മെയ്യോടൊപ്പം രണ്ടും ചേർത്തണച്ചിളൊള്ളു-
മമ്മയ്ക്കു തുല്യം പാർത്താൽ താഴ്ചയുമുയർച്ചയും.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/2&oldid=173107" എന്ന താളിൽനിന്ന് ശേഖരിച്ചത്