താൾ:ചിത്രോദയം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

III

മങ്ഗളം മഹാപ്രഭോ! മങ്ഗളം ചിത്രാശുക്തി
ഞങ്ങൾക്കായ് പ്രസാദിച്ച മൗക്തികപ്രകാണ്ഡമേ!

കൊല്ലമൊന്നല്ല മൂന്നായങ്ങയെക്കാത്തീവഞ്ചി
കല്യാണപ്പൂമാലയും കൈയുമായ് നിലകൊൾവൂ;
ചേരുന്നൂ വിഭോ! ചെന്നദ്ദിവ്യസ്രക്കിന്നേദ്ദിനം
ചാരുവാം ഭവൽകണ്ഠമൂലത്തിൽ-തൽസ്ഥാനത്തിൽ.

അങ്ങയാൽ ചാർത്തപ്പെടുമത്യനർഘമാം തിരു-
മങ്ഗല്യം ധരിപ്പതീ മങ്കതൻ മഹാഭാഗ്യം.
യജ്ഞത്തിന്നൊരുങ്ങുവിൻ! ഗാർഹസ്ഥ്യം ചരിക്കുവിൻ!
യജ്ഞേശൻ ലക്ഷ്മീപതി നിങ്ങൾക്കു നിത്യാതിഥി.

യജ്ഞമൊന്നിളാനാഥർക്കന്യാർത്ഥം സുഖത്യാഗം;
സജ്ജനപ്രീത്യർപ്പണം സാരമാം ഗൃഹധർമ്മം.
അപ്പരാർദ്ധ്യാനുഷ്ഠാനപദ്ധതി യഥാകാല-
മിപ്പള്ളിക്കെട്ടിൻഫലം നൽകിടും-പ്രജോദയം.

കുലശേഖരന്മാർക്കു കുശലം നൽകുന്നുപോൽ
കുലദൈവതങ്ങളാം ധർമ്മവും ഗോവിന്ദനും.
ധർമ്മം താൻ പത്മനാഭൻ; പത്മനാഭൻ താൻ ധർമ്മം;
ധർമ്മമെങ്ങങ്ങേ ജയം; ധർമ്മവിഗ്രഹൻ ഹരി.

അവന്തിക്കായിപ്പണ്ടു മഥുരാപുരിവിട്ടു
ഭുവനാധീശൻ പോയീ പുരുഷൻ പുരാതനൻ

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/8&oldid=173113" എന്ന താളിൽനിന്ന് ശേഖരിച്ചത്