Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 962 ]
റിഗുലേഷൻ E. regulation.

റിഫോട്ടു E. report MR.

റിവാജ് Ar. rivāǰ. Custom റി. പ്രകാരം; sale
റി’ജിൽ കയറ്റുക MR.

റൂമാൽ & ഉറുമാൽ P. A handkerchief.

റൂമി & ഉറുമി (143) Turkish (— കത്തി, — സുൽ
ത്താൻ V1.).

റേസ്സ് Port. reis (pl. real). A small coin ൮൦
റേസ്സ് = ⅕ Rup. TR.

റൊക്കം, see രൊ —; റൊക്കവില TR. Buying
with ready money.

റൊട്ടി H. rōṭi, Bread, also രൊട്ടി V1. biscuit
(cakes of ഉഴുന്നു are called റൊ. GP 56.) & ഒ
രോട്ടി Mpl. loc.=പത്തിരി.

റോന്ത Port. ronda. The round, night patrol
ആയുധക്കാർ ഒറോന്ത പോയ നേരത്തു TR.
ഒ. നടക്കുന്ന വെളളക്കാർ TP. ഒ. ക്കാർ etc.

റോൾ E. roll, Pulley.

ല LA

ല occurs chiefly in S. & foreign words; Māpiḷḷas
often pronounce ല where ര is original (ലണ്ടു,
ലാസ്ത്രി=രാത്രി).

ലകാരം laɤāram S. The letter L. — any tense
[or mode.

ലകുടം laɤuḍam, Tdbh. of ലഗുഡം, A stick ല.
പിടിച്ചു മണ്ടി അടികൂട്ടി Mud. യഥാല. AR.

ലക്കഡി H. 1. id. 2. N. pr. of places.

ലക്കം lakkam, Tdbh. of ലക്ഷം. Number. ല.
പതിക്ക B. to number.

ലക്കോട്ടു A letter doubled up (റിക്കാട്ടു?).

ലക്ഷം lakšam S. (ലഗ്). 1. A mark; aim ല.
മുറിച്ചു വീഴ്ത്തി Bhg. 2. a Lac=100,000; also
a Lac of millions of millions, മാലക്ഷം 1
Million of millions of millions CS. മൂന്നു ല. ജ
പിപ്പിക്ക kings to get Višṇu’s names (സഹസ്ര
നാമം) 300,000 times repeated.

ലക്ഷണം S. 1. A characteristic mark
പുരാണത്തിന്റെ ല. Bhg. 5 or 10 of the neces-
sary contents of a Purāṇa. ബ്രഹ്മം സൎവ്വലക്ഷ
ണഹീനം Bhr. without attributes. അകത്തു
പരുക്കേറ്റ ല’ങ്ങൾ MR. symptoms of internal
hurt. മരണത്തിന്റെ ല. etc. 2. sign of futu-
rity, omen ഒത്തു ഭവാനുടെ ല. Nal. just as you
predicted. ല. ചൊല്ലിനാൻ Bhr. foretold. ല.
ചൊല്ലുന്നവൻ a fortune-teller (ദുൎല്ല., സല്ല.).
വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം).
3. rule, perfection, beauty ല’മുളള കോഴിച്ചാ
ത്തൻ MC. a perfect cock. ല’മില്ലാത്ത മന്ത്രി
കൾ PT. useless. — also adj. ലക്ഷണയാകിയ
കന്യക CG. എന്നുടെ ലക്ഷണ Bhr. my dear!

ലക്ഷണക്കേടു (2) a bad star; (3) absence of
the proper qualities.

ലക്ഷദീപം a religious illumination.

ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ
പം 2, 517.

denV. ലക്ഷിക്ക 1. to observe, notice. 2. Tdbh.
[= രക്ഷിക്ക.

part. pass. ലക്ഷിതം perceived.

ലക്ഷീകരിക്ക to aim at വീരന്റെ ഗാത്രത്തെ
ല’ച്ചു Sk. ല’ച്ചാർ RS. showed forth,
extolled.

ലക്ഷ്മം (S. — ൻ) mark വീരല., രാജല.

ലക്ഷ്മണൻ N. pr. half-brother of Rāma.

ലക്ഷ്മി (auspicious sign). 1. The Goddess
of prosperity. ല. അവങ്കൽ നില്ക്കട്ടേ, ല. യെ
കെട്ടി നിൎത്തി Mud. chained fortune to his
person. 2. = ശ്രീ any success ഭാഗ്യല. ക്കും
യോഗ്യല. ക്കും കാൎയ്യല. ക്കും വീൎയ്യല. ക്കും പുണ്യ
ല. ക്കും കാരുണ്യല. ക്കും കാന്തൻ നീ KU. per-
sonification of attributes.

ലക്ഷ്മീപതി, — സഹായൻ SiPu. Višṇu.

ലക്ഷ്മീവാൻ fortunate, handsome ല’നായുളള
രാഘവൻ KR.

ലക്ഷ്യം 1. Deserving to be regarded പ്രാ
ണനെ പോലും ല’മാക്കുകയില്ല Arb. will not
spare (= ഗണ്യം). 2. aim, prize ല. പാൎത്തു
വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല’ത്തെ ഭേദി
ക്ക AR. മുക്തില’ത്തിന്ന് ഇവ ഒക്കയും ഭ്രമം
തന്നേ Bhg. 3. a symptom, proof സംശയി
പ്പാന്തക്കല’ങ്ങൾ MR. എന്തു ല’ത്താൽ എഴുതി,
ആ ല’ത്താൽ ബോധിക്കും, കാണിച്ച ല’ങ്ങളാൽ

[ 963 ]
കണ്ടു, എന്ന് എനിക്ക് ഒരു ല. ഇല്ല MR. ലക്ഷ്യ
രൂപേണ തെളിയിക്ക MR.

ലഗാം P. lagām, A bridle,& ലഗാൻ, S. വല്ഗ.

ലഗുഡം laġuḍam S. A stick, see ലകുടം.

ലഗ്നം laġḡnam S. (part. pass. of ലഗ് to ad—
here). 1. Attached. 2. the rising of a sign,
ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ
Brhmd. auspicious hour (opp. ദുൎല്ല.), മകരമ
ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര
കാശിച്ചു Nal. (sparks of a star or meteor).

ലഘു laghu S. (L. levis, G. 'elachys). Light,
swift.

ലഘിമാവ് excessive lightness, Bhg.

ലഘിഷ്ഠം SuperI. lightest. ല'മായി ചൊല്ലിയ
വാക്കു KR. contemptuous.

ലഘുതരം Compar. most trifling, wantonly ക
ളിച്ചു ല. മദിച്ചു KR. പോർ ചെയ്തു ല. Bhg.
ലഘുതര തല്ലു etc.

ലഘുത്വം 1. lightness. ശരീരലകുത്തും ഉണ്ടാം
a. med. elasticity. 2. levity, triviality കാ
ര്യത്തിന്റെ, ദോഷങ്ങളുടെ ഗുരുല. പോലേ
ദണ്ഡിപ്പിക്കേണം VyM. ല'ങ്ങൾ കാട്ടരുതു
Bhg. obscenities. — so ലഘുതയായുളള വച
നം KR. disgraceful, wanton.

ലങ്ക Lanka S. Ceylon ലങ്കാദ്വീപു & its capital
ദ്വീപത്തിൻ മദ്ധ്യത്തിൽ ല. എന്നുളള പട്ടണമാ
യതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം
AR. (T. ഇലങ്കുക to shine).

ലങ്കം (S. ലംഗം union or = രംഗം?). ചിതമായി
ട്ടും ലെങ്കമായിട്ടും Ti. nicely.

ലങ്കട laṇgaḍa Tu. No. M. P. Limping, (S.
ലംഗ).

ലങ്കർ P. langar, An anchor, നങ്കൂരം.

ലംഘനം langhanam S. 1. Passing over ന
ദീല. 2. transgressing, exceeding ആജ്ഞാല.
ചെയ്ക VyM. സത്യല. V1. perjury. ൟശ്വര
പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate.
denV. ലംഘിക്ക 1. To pass over സിന്ധു
വിൽ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി
ഭാഗങ്ങൾ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം
ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to
surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു

നിലമാടങ്ങൾ Nal. 2. to trespass കല്പന ല'ച്ചു
നടക്ക TR. (= അതിക്രമിക്ക). നാഥന്റെ ആ
ജ്ഞയെ CG. മൎയ്യാദ ല. യോഗ്യമല്ല Nal.

part. pass. ലംഘിതം.

ലംഘ്യം to be passed over ല'മോ കാലസ്യക
ല്പിതം Nal.

ലച്ചൻ laččaǹ (Tdbh. of യക്ഷ). A goblin,
apparition in dreams etc., f. ലച്ചി.

ലജ്ജ laǰǰa S. Shame, bashfulness അതു കേട്ടു
ല. യായി തല താഴ്ത്തി KR. — In Cpds. അത്യ
ന്തലജ്ജനായി Bhg.

ലജ്ജക്കേടു impudence, disgrace.

ലജ്ജാകരം causing Shame ആയ്ത് എത്രയും ല.
Mud. — ലജ്ജാശീലൻ modost.

denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തൻ
പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg.

part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR.
ashamed.

abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ
ത്വവും ല'ത്വത്താൽ ക്ഷയിക്കുന്നു VetC.

CV. ലജ്ജിപ്പിക്ക to shame.

ലട്ടു H. laṭṭū, A child's top = പമ്പരം 614.

ലഡായി laḍāy H. Quarrel, ലഡായിക്ക.

ലത laδa S. A creeper, tendril തരുലതകൾ
Nal. താംബൂലല. KR.

ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd.

ലതാംഗി f. delicately shaped, Nal.

ലത്തീൻ Latin, ല'നിൽ PP.

ലന്ത landa 1. = ഇലന്ത 113. Zizyphus J. ല.
ക്കുരു Nid. ല. ക്കുരു കൊണ്ടു കൂട്ടുവാൻ ഉണ്ടാക്കി
Sil. ലന്തപ്പഴം Mud. ല. ക്കൊമ്പു Tantr. 2. Hol—
land ഒലന്ത KN. ല. ക്കാർ the Sūdras among
Europeans. ല. ക്കോട്ടയിന്നു കാലത്താൽ എെയ
ഞ്ചു കുത്തു പട്ടു തരേണം TR. (Caṇṇanur to
Kōlattiri).

ലപനം S. Talking, blabbing.

ലപിതം (part. pass, of ലപ്) talked; voice.

ലബ്ബമാർ Lebbies, Muh. colonists on the
So. Tamil coast; also Muh. weavers. No.

ലബ്ധം labdham S. (part. pass. of ലഭ്). Got.
ലബ്ധി acquisition സുഗ്രീവനു രാജ്യല. ഓരാതേ
ലഭിക്കയും KR. (= ലാഭം), so മോക്ഷലബ്ധി etc.

[ 964 ]
ലഭിക്ക 1. v. n. To be got എനിക്കു ലഭിച്ചു
= കിട്ടി; also aux. V. ചിൽസ്വരൂപത്തിൽ
ചേൎന്നു ല'ക്കേണം KumK. may I have a happy
death. 2. v. a. to get സ്വൎഗ്ഗത്തെ ല'പ്പാൻ
KR. ശാപം ല'ച്ചു ഞാൻ, മനുഷ്യർ ദിവ്യഭാവ
ത്തെ ലഭിക്കും Nal. മുന്നേപ്പോലേ മൂക്കിനെ ല.
PT. — With 2nd Adv. ഞങ്ങളെ കാണ്മതിന്നു
ല. യില്ല VilvP.

CV. ലഭിപ്പിക്ക to procure ചിന്തിച്ചവണ്ണം ല'[ച്ചു Bhg.

ലഭ്യം obtainable ദുൎല്ലഭമായതു ല'മാം Bhg. വല്ല
തും ല. ഉണ്ടാകും I look for some profit. ഓ
രോരുത്തരെ ഭ്രമിപ്പിച്ചു ല'ങ്ങൾ ഉണ്ടാക്കി
MR. extorted by threats. എന്നാൽ ല. ഇ
ല്ലാതിരുന്നതു jud. no bribe.

ലമ്പടൻ lambaḍaǹ S. 1. Greedy, intent upon
പ്രിയാലാപല. Si Pu. 2. a libertine, ലലനാ
ല. VCh.

ലംബം lamḃam S. 1. Pendulous ലംബോഷ്ഠ
ന്മാർ = ചുണ്ടുതീങ്ങിയവർ AR. 2. a perpen—
dicle കനത്തൊരു വസ്തു കെട്ടിയൊരു സൂത്രം
തൂക്കു ആ സൂത്രത്തിന്നു ല. എന്നു പേർ Gan.

ലംബനം depending; a long necklace.

ലംബി hanging down.

denV. ലംബിക്ക to be suspended.

part. pass. ലംബിതം f. i. അംബരം തന്നിലേ
ല'തയായി കാണായി CG. suspended.

ലംബോദരൻ pót—bellied, Gaṇapati Sk., Siva.
Sah. (a glutton).

ലംഭനം lambhanam S. (ലഭ്). Getting.

ലമ്മി lammi (loc.) Lewd, dissolute.

ലമ്മാണികൾ C. Tu. M. (H. Te. T. ലമ്പാടി)
a caste of wandering dealers in corn, Ban—
jārā H. = എരുതുകാർ, ചെണ്ടുകാർ Cann.

ലമ്പാടികൾ (see ab.) taking goods fr. Waya—
nāḍ/?/ to the coast on pack—oxen. — ലമ്പാ
ടിക്കന്നു Palg. bullocks brought for sale
from Koṇṇ/?/.

ലയം layam S. (ലീ). 1. Adhering, entering,
പ്രകൃതി പരബ്രഹ്മണി ല. Bhg 12. will be ab—
sorbed in Br. 2. vanishing, destruction മേ
ലിൽ ഒരു ല. ഇല്ലാത്ത സല്ഗതി Bhg. eternal.
ലയകാലം = പ്രളയം; സൎഗ്ഗവും സ്ഥിതില. Bhg.

denV. ലയിക്ക 1. To adhere, to be drawn
in, dissolved in സൎവ്വവും ലയിപ്പതെങ്കൽ Bhg.
സായുജ്യം പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കും
AR. ദേഹം പരമാത്മനി ചേൎന്നു ലയിക്കേണം
Bhr. പരൻ തങ്കലേ Bhg. ജീവൻ പരനോടു
ലയിച്ചു വസിക്കും SidD. ബ്രഹ്മത്തോടു ലയിച്ചാ
നന്ദിച്ചു Si Pu. 2. to be absorbed, lost in ചൂ
തു പൊരുതു ല. Sk. കഥയിൽ ലയിച്ചുപോയി
vu. കാൎയ്യവിസ്താരേ മനസ്സു ല. യാൽ VetC. taken
up with judicial duties. 3. to be sanctified.
മോഹം തീൎന്നു മനസ്സു ല. GnP. to vanish.

CV. ലയിപ്പിക്ക 1. to absorb ആത്മനി സ്വാ
ത്മാനം യോഗേന ല'ച്ചു Bhr. ഇന്ദ്രിയം കാ
രണങ്ങളിൽ ചേൎന്നു ല'ച്ചു KumK. ഭഗവാനെ
നിജമനോകൎണ്ണികാഗ്രേ ല'ച്ചു Bhg. 2. to
destroy എല്ലാം ല'ക്കുന്ന മഹേശ്വരൻ Bhg.
3. to allure, woo.

ലലനം lalanam & ലളനം V1. S. Dallying;
lolling. — ലലനമാർ പ്രലാപിച്ചു KR. women.

ലലാടം lalāḍam S. The forehead മൃത്യു വന്നു ല
ലാടസീമനി നൃത്തകേളി തുടൎന്നു ChVr.

ലലാമം lalāmam S. Mark (on the forehead of
cattle etc.); an ornament.

ലവം lavam S. (ലൂ). 1. Cutting, a fragment
ലവലേശം പോലും സത്യം ഇല്ല vu. not a bit
of truth. 2. minute division of time ലവസ
മയമൊടു AR. in less than a moment (1/2000
Nāḻiγa).

ലവംഗം S. the clove—tree & ഇല — (113) also
രക്തലവങ്കം V1. cinnamon, in Trav. ലൌ
ങ്കപ്പട്ട.

ലവണം lavaṇam S. (= ര —). 1. Salt ലവ
ണജലംകൊണ്ടവനെ അഭിഷേകം കഴിച്ചു RS.
ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a
disease). ലവണാംബുധി the sea. 2. hand—
some.

ലശൂനം lašunam S. Garlic, വെള്ളുള്ളി.

ലസത്തു lasat S. (part, of ലസ്). 1. Shining
ലസൽചന്ദ്രബിംബം KR. 2. sporting, ലസ
ത്തുണ്ഡം Bhr. a playful mouth.

part. pass. ലസിതം id. മണിലസിതഫണി,
കുലശലസിതവിമലോദകം Bhg.

[ 965 ]
ലഹരി lahari S. 1. A wave. 2. intoxication
ല. എടുക്ക, പിടിക്ക; ല. ക്കാരൻ tipsy. വചന
പിയൂഷസുഖപാനമോദല. കൊണ്ടു ഞാൻ പര
വശൻ Bhr. വാമലർതേൻ നുകൎന്നീടും ല. യിൽ
കാമനടനമാടും Bhg.

denV. ലഹരിച്ചിരിക്ക, ലഹരിച്ചവൻ V1. drunk.

ലഹള No. (H. lahra, whimsical, capricious?),
a quarrel. ല. കാണിക്ക a rebellious spirit.
മാപ്പിള്ളമാരേ ല. കൊണ്ടു riots. എല്ലാം തച്ചു
ല. ചെയ്തു TR.

ലളിതം laḷiδam S. (part. pass. of ലല്). Dally–
ing, playful, delicate, delightful കനകമണി
ല. ഒരു മാലയും Mud. മണില'കന്ധരം Bhr.
അതിലളിതകളേബരം Nal. ഈ ശാസ്ത്രം കുറ
യ ല. (opp. ഗംഭീരം). ലളിതോക്തികൾ Nal.
amusing talk, attractive fiction.

ലളിത a lovely woman; also = ദേവി (Sakti).

ലാകുക lāγuγa No.(T. ഉലാ — 144., Te. Tu. C.
ലാഗു to jump). To take a walk, soar തമ്പുരാൻ
മാളികമുകളിൽ ലായിക്കൊണ്ടിരിക്കുന്നു vu.

ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id.

ലാതുക V1. to leap. — ലാതു a caper.

ലാക്കു lākkụ Tdbh. (ലക്ഷം, H. dāg) = താക്കു.
1. Aim, butt ലാക്കിന്നു കൊൾക V1. to hit. ലാ
ക്കിൽ കൊള്ളിക്ക; ലാക്കിൽ ഉറപ്പിച്ചയച്ച ബാ
ണം KR. ലാ. നോക്കുക to aim. മാരനമ്പിന്നു
ലാക്കായവൾ CG. കാമബാണങ്ങൾക്ക് ലാക്കാ
യി Nal. നമുക്കു വേൽ ലാക്കിന്നു തട്ടിയതും ഇ
ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. =
താക്കു facility for effecting a purpose, easy
circumstances.

ലാക്കരി (loc.) = താക്കരി a great rogue (= ത
സ്കരൻ?).

ലാക്ഷ lākša S. Lac, അരക്കു (46), shellac.

ലാഘവം lāghavam S. (ലഘു). 1. Lightness
കാൎപ്പാസലാ. വാക്കിന്നുണ്ടു Sah. (so frivolous).
2. alleviation, intermission ലാ. വന്നീടാതേ
പൊരുതു DM. 3. swiftness, dexterity ഹസ്ത
ലാ. കാട്ടി KR. in wrestling, ലാ. ചേൎന്ന കരം
AR. 4. contempt ലാ. ഭവിച്ചീടും PT.

ലാംഗലം S. A plough; penis.

ലാംഗലി CG. Balabhadra, സീരി.

ലാംഗൂലം S. the tail, as of a horse Bhg., (ത
ണുക്ക 1, 423).

ലാജം lāǰam S. Fried grain, മലർ f. i. at a
marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു
Nal. (the bride). ലാജങ്ങൾ പോലേ പൊരിഞ്ഞു
CG. ലാജപായസപൂപാദി Bhg. (for പൂജ).

ലാഞ്ചുക & എലാ — 162 (C. Te. Tu. ലാഗു to
jump). No. Water to shake, to spirt.

ലാഞ്ഛനം lāńčhanam S. A mark = ലക്ഷം f. i.
തൽപാദലാ'നമാൎഗ്ഗേണ പോയി Bhg. foot—
steps, ലാ'മായി ധരിക്ക CG. a blow treated
as an honorable mark. പിഞ്ഛ എന്നുണ്ടൊരു
ലാ. നെറ്റിമേൽ Nal.

ലാഞ്ഛിതം marked, named ലാ'താനേകരത്ന
പ്രഭ Brhmd. (part.).

ലാടം lāḍam S. 1. The sea—coast of Sindh, Lāŗ
(Larike of the Romans), ചില ലാടരും Nal.
travelling beggars & Gipsy doctors, ലാടവൈ
ദ്യന്മാർ paying yearly visits in Mal., called
ധൎമ്മവൈദ്യന്മാർ No. as they pretend to take
payment for the medicines only (ലാടവൈദ്യം).
2. a certain inauspicious time (1 of നവദോ
ഷം). 3. T. C. Te. Tu. horse—shoe, as intro—
duced from Sindh. ലാ. കെട്ടുക Arb., ലാടൻ ത
റെക്ക vu. to shoe horses & bullocks. ലാടക്കാ
രൻ a farrier.

ലാത്തുക, see ലാകുക.

ലാന്തർ E. lantern.

ലാപം lābam S. (ലപ്). Talk അവൻറെ ലാ
പങ്ങൾ ചിത്തത്തിൽ ഏതും കടന്നില്ല Si Pu.;
ദുഃഖലാ. കേട്ടു KR. wail.

ലാഭം lābham S. (ലഭ്). 1. Getting സല്ഗുരുലാ.
ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാൎക്കും Bhg.
2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR.
increase or decrease. കുമ്പഞ്ഞിയിലേയ്ക്കുള്ള ചേ
തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി
ച്ചെടുക്കേണം VyM. share alike profit & loss.
അവരവൎക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ
ച്ചു നടക്കും TR. each counts gain what he can
secure for himself. 3. cheapness ലാഭത്തി
ന്റെ തകറാർ, ലാഭത്തിന്നു വാങ്ങുക jud. (അ
രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം
profitably).

ലാഭസ്ഥാനം the 11th sign of the zodiac counted
from that just rising.

[ 966 ]
ലാഭാലാഭം = ലാഭച്ചേതം (2).

ലായം lāyam H. Te. C. Tu. T. = ആലയം. A
stable ലാ. കാൎയ്യക്കാരൻ TrP. (over the horses).
— കുതിരലായം a horse—stable.

ലാല lāla S. Saliva, ലാലാനീർ V2. (see ലാള —).

ലാലാടികൻ S. (ലലാടം) an attentive servant;
idler, swaggerer.

ലാവണം lāvaṇam S. Salted. — M. T. Te. C.
A list of soldiers, account—roll V1.; also ലാവ
ണി, (H. lāw = army).

ലാവണ്യം S. (saltiness) loveliness, charm രൂ
പലാ'ങ്ങൾ Nal. ദേവിതൻ മെയ്യുടെ ലാ. CG.

ലാവുക, see ലാകുക.

ലാസം lāsam S. (ലസ്). Dancing, gen. ലാ
സ്യം, also of unseemly gestures ലാസ്യം കാട്ടി
ച്ചിരിപ്പിക്ക VilvP.

ലാസിക S. a dancing—girl ലാവണ്യമായുള്ള ലാ.
മാർ ലാളിച്ചു ലാസ്യം തുടങ്ങിനാർ CG.

ലാഹരി T. C. So. = ലഹരി Drunkenness, & ലാ
ഹിരി.

ലാളനം lāḷanam S. (ലല്). Caressing, fondling
പുത്രിയെ ലാ. ചെയ്തു വളൎത്തു SiPu. പശുലാ.
ചെയ്താൻ CC.

denV. ലാളിക്ക To fondle, dandle മകനെ ലാ.
Bhr. കൈകൊണ്ടു മെല്ലവേ ലാളിപ്പാനായി CG.
വാൎക്കുഴലാളെ ലാളിച്ചു CG. ദാരങ്ങളെ ചെന്നു
ലാ. Nal. എന്നെ പരിപാലിച്ചു ലാളിപ്പാൻ ആർ
Mud. — part. ലാളിതം caressed.

ലാളിത്യം S. loveliness f. i. of a cascade ലാ. ആ
ണ്ടു ചുഴന്നതു കാണായി CG. ലാളിത്യശാ
ലി CC.

ലിഖിതം likbiδam S. part, pass.; (രിഖ്) Writ—
ten, scratched കുമരൻ ലിഖിതപുസ്തകം MM. (=
എഴുതിയ). എന്റെ ലി. Genov. letter. ശിരസി
മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു
ത്തു. — നരപതിലിഖിതൻ VyM. a writer.

ലിഖ്യപ്രകരണം N. pr. a book showing how
documents are to be drawn up.

ലിംഗം linġam S. 1. A sign, mark ദേവലി'ങ്ങൾ
ഇളകി വിയൎക്ക AR. Sah. idols (an omen). ഈ
രത്നലി. മമ പ്രാണതുല്യം SiPu. remarkable
jewel (a കങ്കണം). 2. penis, phallus ശിവ

ലി. SiPu.; also a fane of Siva. 3. gramm.
gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം
neuter gender.

ലിംഗധാരികൾ Lingaites, a sect of Shaivas.

ലിംഗഹീനൻ V2. a eunuch ലി'ന്മാരെ കാവൽ
വെച്ചാൻ Bhr. in harems (also ലിംഗഛേ
ദകൻ).

ലിംഗാൎബുദം a. med. a cancer.

ലിംഗി S. wearing religious marks, VyM. an
ascetic; hypocrite (ലിംഗവൃത്തി).

ലിപി libi S. (ലിപ്, G. àleiphō). Writing. ശ
കടകൃതലിപികൾ mud. the hand—writing of.
നാനാഭാഷാലിപിജ്ഞാനം VyM. ഭാഷകൾ എ
ല്ലാം അറിഞ്ഞീടേണം ലി. കളും VCh. alphabets.
ജലസഹിതലിപിസദൃശം VetC. = ജലരേഖ.

ലിപ്തം S. (part, pass.) smeared, defiled.

ലിപ്സ lipsa S. (desid. of ലഭ്). Coveting.

ലീഢം līḍham S. (part. pass. of ലിഹ്). Licked.

ലീനം līnam S. (ലീ). 1. Adhering, cleaving
to, sitting on, ചരണാരുണാംബുജലീനപാം
സു AR. വൃക്ഷശാഖാലീനൻ KR. hid under. ച
ന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളാ
യ ഭുജഗങ്ങൾ KR. 2. being absorbed, dis—
appearing സ്ഥൂലവൃത്തികൾ ലീനമാകും Bhg.
(through സൂക്ഷ്മസ്ഥാനം). — (part. pass.).

ലീല līla S. (ലല്, ലസ്). 1. Play, sport ലീല
കൾകൊണ്ടു കളിക്ക & ലീ. കളെ കളിക്ക CG.
ബാലന്മാരുടെ ചൊൽ ഉണ്മയല്ല ലീലയായ്പോം
CG. ലീലയാവെന്നു KR. Sk. easily. നാരിമാ
രോടു കൂടി ലീ. യാടി SiPu. 2. God's action
ഭൂമി ദേവലീ. കൊണ്ടുണ്ടായി, the world is God's
ലീലാവിലാസം Bhr. കൃഷ്ണലീ. Kŗšṇa's frolics &
doings (he is ലീലാമാനുഷൻ Bhg.). സൃഷ്ടിസ്ഥി
തിസംഹാരലീലകൾ നിത്യമനുകരിപ്പാൻ ഉള
രായ ത്രയവൎണ്ണികൾ Bhg.

ലീലൻ (in Cpds.) ആണുങ്ങൾ ആനന്ദലീല
ന്മാരായി, മാനിനിമാർ ആനന്ദലീലമാർ CG.;
appearing as ഗജലീലൻ elephant—like.

ലീലാവതി 1. an attractive woman. 2. N. pr.
a mathematical treatise.

ലീസ്ത് E. list പേൎലീസ്ത് പ്രകാരം (see പേരി
സ്ത്) ലീഷ്ട് Arb.

[ 967 ]
ലുങ്കി P. luṇgi, A checkered cloth of Mussulman
women. [out, as hair.

ലുഞ്ചിതം luṇǰiδam S. (part, pass.) Plucked

ലുഠിതം, ലുണ്ഠനം S. Rolling on the ground,
as a horse. [ലുണ്ടകൻ.

ലുണ്ടാകൻ S. 1. A crow. 2. a robber; better

ലുപ്തം luptam S. part. pass. (രുപ്). Robbed,
lost; plunder, loot.

ലുബ്ധൻ lubdhaǹ S. (part. pass. of ലുഭ).
Covetous, greedy; a hunter; f. ലുബ്ധ & ലുബ്ധ
ത്തി; also ലുബ്ധകൻ. [ബ്ധുള്ള.

ലുബ്ധ് lubdhụ, covetousness = ലുബ്ധത f. i. ലു

ലൂട്ടു H. lūṭ, (ലുപ്ത). Plunder, "loot." [grass.

ലൂനം lūnam S. (part. pass. of ലൂ). Cut, as

ലൂത S. a spider.

ലേക്യം vu. = ലേഹ്യം.

ലേഖ lēkha S. (ലിഖ്, രേഖ). A line.

രേഖകൻ S. a writer ഇഷ്ടനായുള്ളൊരു ലേ.
Mud. a secretary.

ലേഖനം S. 1. writing ലേഖകന്മാർ ഓലയുമാ
യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന
ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw
on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in per—
plexity). സ്ത്രീയിൽ ലേ. ചെയ്തു Nal. (irony).
2. stimulating, med.

ലേഖനൻ S.=എഴുതിക്കോൻ f. i. ലേ'നാം ഗുരു
VCh.; ലേഖനി a pen, style.

ലേഖൻ a writer ഗണകലേഖന്മാർ Bhr.

ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ
ഴുതിച്ചു mud. (in ciphers).

ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP.

ലേഖിതം = ലിഖിതം.

ലേഖ്യം 1. deserving to be written or painted
ലേഖ്യന്മാരായുള്ള ലോകരെ ലേഖനം ചെയ്തു
CG. 2. a document, രാജലേ. സ്ഥാനലേ.
സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ.
VyM.

ലേഞ്ചി Port. lenço, A handkerchief.

ലേപം lēbam S. (ലിപ്). Smearing, plaster—
ing; a salve, ointment.

ലേപനം id. സ്വൎണ്ണലേ. anointing with sandal—
wood, gold—dust, etc. (kings). കണ്ണിന്റെ
പുറമേ ലേ. ചെയ്ക a. med. to rub.

denV. ലേപിക്ക to smear, rub in; fig. to
succeed in a business V1.

ലേയം lēyam S. (G. leōn), Leo. astr.

ലേലം Port. leilaō, An auction ലേ. വിളിക്ക, കു
ത്തകലേലമായിട്ടു വില്ക്ക, ലേലത്തിൽ വിററു TR.

ലേലസ്സ്=ഏലസ്സു A waist—ornament ലേ.
കെട്ടുക. (170.).

ലേശം lēšam S. (രിശ). A small quantity, bit,
drop, tinge ശുഷ്കങ്ങളായ ഗോമയലേശങ്ങൾ CG.
ഗുണലേ. some virtue. കാരുണ്യലേശേന VetC.
(Instr.) ജ്ഞാനലേ. പോലും ഇല്ലാത്ത Bhg. ഇ
തിൽ ലേശമാത്രവും സത്യം ഇല്ല MR.

ലേശ്, ലേസ് Port.=ലേഞ്ചി A handkerchief
പണം ലേസിന്റെ വിളുമ്പിലാക്കി Arb.

ലേഹം lēham S. (ലിഹ്, L. lingo). An electu—
ary തിന്നുക med. ലേ. കൂട്ടുക V2. to make a
confection. വില്വലേ. (for cough) etc. ലേഹ
പാകം cooking.

ലേഹനം S. licking, ലേ. ചെയ്ക etc.

ലേഹ്യം S. food (of Gods); = ലേഹം (med.).

ലൈംഗം S. (ലിംഗം 2.). N.pr. a Purāṇam,
Bhg. [ Mpl. song.

ലൈല Ar. lail, Night ഒമ്പതാം ലൈല തന്നിൽ

ലൊക്കു, see രൊക്കു.

ലൊട്ട loṭṭa (Tdbh. of ലോഷ്ടം). 1. A clod.
2. empty, vapid C. Te. M. ലൊട്ടകാൎയ്യം പറക
garrulity.

ലോകം lōγam S. (in Ved. ഉലോകഃ fr. രുച്?).
1. A place, space, world ത്രിലോ. & മൂലോ.
(also ൟരേഴുലകു). 2. man, mankind, folks.
ലോകഭയം fear of public opinion. ലോകത്തെ
അനുകരിപ്പാൻ AR. what an incarnate God
does to accommodate Himself to men. 3. all,
used as Super 1. ലോകശ്ലാഘ്യന്മാരായ മുനികൾ
UR. ലോകസുന്ദരി AR. most beautiful. ലോക
ദുൎല്ലഭൻ VetC. whose like is hardly to be found.
ലോകത്രയം രക്ഷിച്ചു AR. (Rāma)=ത്രിലോകം.

ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ
രം Nal. finding again her husband (or
ആലോ?).

ലോകനാഥൻ, — നായകൻ, — പാലൻ a king.

ലോകനാർകാവു N. pr. a temple in Kaḍatt. ലോ
കർ ചെന്നീടുന്ന ലോ'വിൽ (Kāvūṭṭự song).


[ 968 ]
ലോകനിൎമ്മാതാ the Creator.

ലോകപ്പശു (2) human cattle ലോ. ക്കളേ കുത്തു
സഹിച്ചൂടാ prov.

ലോകപ്പിരട്ടൻ making fools of everybody.

ലോകപ്രസിദ്ധം (2. 3) known by all. ഇതി
ലോ. VetC. so called.

ലോകബാന്ധവൻ the sun ഉദിക്ക Brhmd.

ലോകർ 1. people. 2. chieftains, represent—
atives of the district. ലോ. കൂടുക assembly
of the estates KU. ലോകരെ സമ്മതിപ്പിച്ചു
TR. (often ളോകർ). ലോകരുടെ വാഴ്ച V2.
aristocracy.

ലോകവാദം, —ശ്രുതി, —വാൎത്ത common report.

ലോകശ്രുതൻ VetC.=ലോകപ്രസിദ്ധൻ.

ലോകസക്തി mod. worldly—mindedness.

ലോകാചാരം universal custom.

ലോകാധികാരിത്വം VetC. universal rule.

ലോകാനുകാരി (2) suiting men's taste, ലോ.
കളായ വാക്യങ്ങൾ AR.

ലോകാനുകൂലം favour of men. ലോകാധിപ
ത്യം ഭരിക്കേണം എന്നാൽ ലോ. വരുത്തേ
ണമല്ലോ ChVr.

ലോകാന്തരം another world ജ്യേഷ്ഠൻ ചൊവ്വി
ല്ലായ്ക വൎദ്ധിച്ചു ലോ. പ്രാപിച്ചു TR. the king
died. ലോ'ങ്ങൾ Sk.

ലോകാലോകം the mountainous belt around
the world ലോ. കഴിഞ്ഞു; ലോ'ത്തിൽ എന്നി
യേ സൂൎയ്യന്റെ തേജസങ്ങതിൻ പുറമില്ലല്ലോ
KumK. [(part.) seen, looked.

ലോകിക്ക to estimate, value V1. — ലോകിതം

ലോകൈകസാക്ഷി (3) KR. the only witness
to the whole world=sun, ലോകൈകസുന്ദ
രി VetC. സൎവ്വലോകൈകനാഥൻ KR. (&
വിശ്വൈക —); so ലോകൈകവീരൻ etc.

ലോകോത്തമൻ Bhg. (3) the very best.

ലോകോപദ്രവം public calamity. — ലോ'വകാ
രി AR. a tyrant (Rāvaṇa).

ലോക്യം & ലോകികം (corrupt. fr. ലൌകികം)
politeness, adaptedness. ലോ. പറക to
mediate, pacify (loc.).

ലോചനം lōǰanam S. (രുച്). The eye ദിവ്യ
ലോ. കൊണ്ടു പാൎത്തു KU. viewed graciously.

ലോചനൻ in Cpds. f. i. അരവിന്ദ —, പത്മ —
AR. നാളീകലോ'ൻ etc. lotus—eyed. — കഞ്ജ
ന ലോചനത്വം AR.

ലോട്ടു lōṭṭu (C. Te. loss, C. annoyance). A game.

ലോധ്രം lōḍhram S. The Lodh tree ലോ'ങ്ങ
ളായ മരങ്ങൾ നൽതേൻ ചൊരിഞ്ഞു CG.=പാ
ച്ചോറ്റി.

ലോപം lōbam S. (ലുപ്). Cutting off; elision
(gramm.); = കേടു f. i. എന്നുടെ സത്യലോ. വ
രും Bhr. I shall prove untrue. ധൎമ്മലോ. വ
രും to omit a duty.

denV. ലോപിക്ക v. n. to be cut off, disappear,
f. i. in ജ്യോതിഷാരി (for — ഷകാരി) കകാ
രം ലോപിച്ചു പോയി gramm. ഉണ്ടായ ദുഃഖ
ങ്ങൾ ഏകം ആലിംഗനംകൊണ്ടു ലോപിച്ചു
രണ്ടു പേൎക്കും Nal. the grief of both was
brought to an end by one embrace. ക്ഷത്രി
യധൎമ്മം ലോപിക്കാതേ രക്ഷിപ്പൻ CrArj.
without damage to.

ലോഭം lōbbam S. (ലുഭ്). Covetousness, one of
the 8 രാഗം, defined as stinginess (സമ്പാ
ദിച്ച പദാൎത്ഥങ്ങൾ തൃണമാനവും ചെലവിടുക
യില്ല) SidD.അദ്ധ്വരത്തിന്നു ലോ. വരാതേ ക
ഴിക്കേണം KR. unstinted.

ലോഭി greedy, a niggard VCh.

denV. ലോഭിക്ക 1. to covet. 2. VC. to allure,
entice away മായാമൃഗമായി നീ സീതയെ
ലീലാഗമംകൊണ്ടു ലോ. വേണ്ടതു KR.

ലോമം = രോമം S.

ലോമശം hairy.

ലോർ Ar. zuhr, Noon, as prayer—time, ദോർ.
(vu. also ലൊഹർ).

ലോലം lōlam S. (ലുല് to agitate). 1. Shaking,
tremulous ലോലമാം നല്ക്കൊടി DN. ലോലാക്ഷി
f. VetC. ലോലായതേക്ഷണേ VilvP. (Voc. f.).
2. cupidinous ലോലലീല etc. 3, M. very fine
& minute ലോ. എഴുതി CG. painted exactly.
ലോ. ആക്കി pounded minutely.

ലോലത fickleness, wantonness. ലോ. തീൎത്ത
മാനസം CG. firmly resolved.

ലോലിതം shaking, fickle; flimsy.

ലോലുപൻ S. (freq. of ലുഭ്). Wishing,

[ 969 ]
desirous. — മൃഗലോ. Bhg. a hunter. അൎത്ഥ
ലോ'ന്മാർ, ഭോഗലോലുപയായ പുംശ്ചലി Bhr.
abstr. N. ഭോഗലോലുപത്വം Si Pu.

ലോലുഭം S. = ലോലുപം.

ലോഷ്ടം lōšṭam S. A clod ഇനന്തു കല്ലെന്നും
ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികൾ എന്നും
തോന്നാതേ കണ്ടു നടന്നു VetC.

ലോഹം lōham S. (രുധ്, red). 1. Metal അഷ്ട
ലോ. gold, silver, copper, iron, lead, പിച്ചള,
ഓടു, ചിത്തനാകം; (also ളോഹം). 2. iron, in
Ved. copper.

ലോഹിതം = രോ — 1. red ലോഹിതശ്വേ
തകൃഷ്ണാദി AR. — നീലലോഹിതൻ Siva.
2. blood ദേഹലോ'ങ്ങളെക്കൊണ്ടു പിതൃത
ൎപ്പണം Brhmd.

ലൌകികം lauγiγam S. (ലോകം). 1. Worldly,
secular, mundane. അവൻ ലൌ'ൻ (opp. ജ്ഞാ
നി). 2. popular, customary ലൌ. അല്ല നൂനം
വൈദികം അതുമല്ല Bhr. neither usual nor
scriptural. അവനു ലൌ. നന്നായറിഞ്ഞു കൂടാ
Arb. (opp. ശാസ്ത്രങ്ങൾ); കൎമ്മങ്ങൾ ലൌ'ത്തി
ന്നു ചെയ്യേണം Bhg. to please others, not for
your own self. 3. honorable bearing, polite—
ness of a perfect man of the world സ്ത്രീകളെ
കൊന്നതു ലൌ. എന്നുണ്ടോ Anj. gentlemanly.
ലൌ'മല്ലാതുള്ള വാക്കു PT. ലൌകികമാധുൎയ്യം,
ലൌ. വിട്ടു കയൎത്തു പോയേൻ Nal. I grew
impudent. ലൌകികാത്മനാ കനിഞ്ഞരുൾ ചെ
യ്തു Bhr. condescendingly. 4. kind words,
salutation ലൌ. കൂടാതുള്ള സൽക്കാരങ്ങൾ PT.

വ VA

വ is next related to പ (വകു = പകു, വിഷഹാരി
= പിടാരൻ, തറവാടു fr. പാടു), ബ (വാലിയം
= ബാല്യം, വതൽ = ബദൽ), മ (മിന = വിന,
മിഴുങ്ങുക & വി —, തിന്മാൻ). Initial വ is some—
times the result of a lost ഉ (വാദ്ധ്യാൻ, വാവു),
sometimes it slides into ഒ (ഒല്ലാ = വല്ലാ, വണ്ണം,
ശിവപുരം, ചോവരം); in composition it can
be lost (വേണം, വരിക, വിടുക), or becomes
യ (നെടുവിരിപ്പു, നെടിയിരിപ്പു). In several
words it passes into ക (ചുവന്ന, ചുകന്ന; ചേ
കം fr. സേവ) & vice versa (രാകുക, രാവുക).
Of old it served to keep vowels asunder (അ
വൻ = a
aǹ, അവിടേ, മിക്കവാറു).

വംശം vamšam S. 1. A bamboo വള്ളിയും വ'
ങ്ങളും Nal. 2. family, race വ. അറ്റു പോയി
is extinct. മറയവർ വംശമേ മുടിച്ചീടും Bhr.
Brahmans may destroy you with your descen—
dants. വ. മുടിഞ്ഞല്ലേ TP. we are lost, the God
seems to frown on us. 3. generation നൂറ്റൊ
ന്നു വ'മായി വന്നു യദുക്കൾ Bhg. 4. nation,
പരിന്തിരിസ്സു വ. (doc.) the French.

വംശകൎത്താവു a progenitor വ'വായുള്ള പുത്രൻ
വേണം KR.

വംശക്കാരൻ a relation; of the same tribe or
nation.

വംശചരിതം, — ത്രം genealogy, also വംശാനു
ചരിതം Bhg., വംശപാരമ്പൎയ്യം, വംശാവലി
Bhr. വംശവഴി etc.

വംശവാൻ having a (noble) family, നല്ല വം
ശവതി fem.

വംശോത്ഭവൻ sprung from, as നന്ദവ Mud.

വംശ്യൻ 1. = വംശവാൻ. 2. belonging to a
family, യദുവ. etc. Bhg. a son, ancestor.

വക vaγa 5. (വകു = പകു). 1. A division, kind,
sort ഒരു വകയായിരിക്ക something unmention—
able (euph. for bad). ഈ വഹ (sic! often)
കുടിയാന്മാർ TR. such subjects. 2 an item,
means മറ്റൊരു വക ഇല്ല, വെയിക്കാൻ എന്തു
വക TP. വക കാണുന്നില്ല no livelihood. വക
ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP.
gave a hint. വകപോലേ according to one's
ability. കഴിയാം വക TP. a maintenance.
3. property, stock. വകയും ഗതിയും ഉണ്ടു VyM.
able to pay. വകയിന്മന്നു നികിതി കൊടുക്ക
TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക
വൎച്ചവക മുതൽ etc. different funds or kinds