താൾ:33A11412.pdf/964

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലഭിക്ക — ലയം 892 ലയിക്ക — ലസിതം

ലഭിക്ക 1. v. n. To be got എനിക്കു ലഭിച്ചു
= കിട്ടി; also aux. V. ചിൽസ്വരൂപത്തിൽ
ചേൎന്നു ല'ക്കേണം KumK. may I have a happy
death. 2. v. a. to get സ്വൎഗ്ഗത്തെ ല'പ്പാൻ
KR. ശാപം ല'ച്ചു ഞാൻ, മനുഷ്യർ ദിവ്യഭാവ
ത്തെ ലഭിക്കും Nal. മുന്നേപ്പോലേ മൂക്കിനെ ല.
PT. — With 2nd Adv. ഞങ്ങളെ കാണ്മതിന്നു
ല. യില്ല VilvP.

CV. ലഭിപ്പിക്ക to procure ചിന്തിച്ചവണ്ണം ല'[ച്ചു Bhg.

ലഭ്യം obtainable ദുൎല്ലഭമായതു ല'മാം Bhg. വല്ല
തും ല. ഉണ്ടാകും I look for some profit. ഓ
രോരുത്തരെ ഭ്രമിപ്പിച്ചു ല'ങ്ങൾ ഉണ്ടാക്കി
MR. extorted by threats. എന്നാൽ ല. ഇ
ല്ലാതിരുന്നതു jud. no bribe.

ലമ്പടൻ lambaḍaǹ S. 1. Greedy, intent upon
പ്രിയാലാപല. Si Pu. 2. a libertine, ലലനാ
ല. VCh.

ലംബം lamḃam S. 1. Pendulous ലംബോഷ്ഠ
ന്മാർ = ചുണ്ടുതീങ്ങിയവർ AR. 2. a perpen—
dicle കനത്തൊരു വസ്തു കെട്ടിയൊരു സൂത്രം
തൂക്കു ആ സൂത്രത്തിന്നു ല. എന്നു പേർ Gan.

ലംബനം depending; a long necklace.

ലംബി hanging down.

denV. ലംബിക്ക to be suspended.

part. pass. ലംബിതം f. i. അംബരം തന്നിലേ
ല'തയായി കാണായി CG. suspended.

ലംബോദരൻ pót—bellied, Gaṇapati Sk., Siva.
Sah. (a glutton).

ലംഭനം lambhanam S. (ലഭ്). Getting.

ലമ്മി lammi (loc.) Lewd, dissolute.

ലമ്മാണികൾ C. Tu. M. (H. Te. T. ലമ്പാടി)
a caste of wandering dealers in corn, Ban—
jārā H. = എരുതുകാർ, ചെണ്ടുകാർ Cann.

ലമ്പാടികൾ (see ab.) taking goods fr. Waya—
nāḍ/?/ to the coast on pack—oxen. — ലമ്പാ
ടിക്കന്നു Palg. bullocks brought for sale
from Koṇṇ/?/.

ലയം layam S. (ലീ). 1. Adhering, entering,
പ്രകൃതി പരബ്രഹ്മണി ല. Bhg 12. will be ab—
sorbed in Br. 2. vanishing, destruction മേ
ലിൽ ഒരു ല. ഇല്ലാത്ത സല്ഗതി Bhg. eternal.
ലയകാലം = പ്രളയം; സൎഗ്ഗവും സ്ഥിതില. Bhg.

denV. ലയിക്ക 1. To adhere, to be drawn
in, dissolved in സൎവ്വവും ലയിപ്പതെങ്കൽ Bhg.
സായുജ്യം പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കും
AR. ദേഹം പരമാത്മനി ചേൎന്നു ലയിക്കേണം
Bhr. പരൻ തങ്കലേ Bhg. ജീവൻ പരനോടു
ലയിച്ചു വസിക്കും SidD. ബ്രഹ്മത്തോടു ലയിച്ചാ
നന്ദിച്ചു Si Pu. 2. to be absorbed, lost in ചൂ
തു പൊരുതു ല. Sk. കഥയിൽ ലയിച്ചുപോയി
vu. കാൎയ്യവിസ്താരേ മനസ്സു ല. യാൽ VetC. taken
up with judicial duties. 3. to be sanctified.
മോഹം തീൎന്നു മനസ്സു ല. GnP. to vanish.

CV. ലയിപ്പിക്ക 1. to absorb ആത്മനി സ്വാ
ത്മാനം യോഗേന ല'ച്ചു Bhr. ഇന്ദ്രിയം കാ
രണങ്ങളിൽ ചേൎന്നു ല'ച്ചു KumK. ഭഗവാനെ
നിജമനോകൎണ്ണികാഗ്രേ ല'ച്ചു Bhg. 2. to
destroy എല്ലാം ല'ക്കുന്ന മഹേശ്വരൻ Bhg.
3. to allure, woo.

ലലനം lalanam & ലളനം V1. S. Dallying;
lolling. — ലലനമാർ പ്രലാപിച്ചു KR. women.

ലലാടം lalāḍam S. The forehead മൃത്യു വന്നു ല
ലാടസീമനി നൃത്തകേളി തുടൎന്നു ChVr.

ലലാമം lalāmam S. Mark (on the forehead of
cattle etc.); an ornament.

ലവം lavam S. (ലൂ). 1. Cutting, a fragment
ലവലേശം പോലും സത്യം ഇല്ല vu. not a bit
of truth. 2. minute division of time ലവസ
മയമൊടു AR. in less than a moment (1/2000
Nāḻiγa).

ലവംഗം S. the clove—tree & ഇല — (113) also
രക്തലവങ്കം V1. cinnamon, in Trav. ലൌ
ങ്കപ്പട്ട.

ലവണം lavaṇam S. (= ര —). 1. Salt ലവ
ണജലംകൊണ്ടവനെ അഭിഷേകം കഴിച്ചു RS.
ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a
disease). ലവണാംബുധി the sea. 2. hand—
some.

ലശൂനം lašunam S. Garlic, വെള്ളുള്ളി.

ലസത്തു lasat S. (part, of ലസ്). 1. Shining
ലസൽചന്ദ്രബിംബം KR. 2. sporting, ലസ
ത്തുണ്ഡം Bhr. a playful mouth.

part. pass. ലസിതം id. മണിലസിതഫണി,
കുലശലസിതവിമലോദകം Bhg.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/964&oldid=198982" എന്ന താളിൽനിന്ന് ശേഖരിച്ചത്