ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/റ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 961 ]
രോമത്തിൻകുഴികളിൽ VCh.; also രോമ
ക്കാൽ, — ക്കുത്തു, — ദ്വാരം V1.

രോമക്കൂറു hair of the head രോ’റ്റിൽ ഒരു മു
ത്തു തങ്ങിപ്പോയി KU.

രോമശം S. hairy; also രോമമയം.

രോമഹൎഷം, — ൎഷണം horripilation from rap-
ture = പുളകം; also രോമാഞ്ചം (vu. കൊ
ളളുക), രോമാഞ്ചഗാത്രത്തോടു Bhg.; രോമാ
ഞ്ചിതൻ etc.

രോമാവലി line of hair across the navel; also
ശ്യാമളയായൊരു രോമാളി CG.

രോമന്ഥം rōmantham S. Ruminating = തേക്കി
അരെക്ക.

രോഷം rōšam S. (രുഷ്). Wrath, fury ഉളളി
ലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR.
മറയരുതു രോ. ChVr. എൻരോ. തീൎത്തീടുവൻ
AR. revenge. ജ്വലിച്ചു രോഷാഗ്നി Mud.

denV. രോഷിക്ക to be wroth ഇവരെ രോ’ച്ചു
കുല ചെയ്താൽ KR.

രോഹം rōham S. (രുഹ്). 1. Ascending രോഹാ
വരോഹം വിചാരിക്ക ChVr. the ups & downs
of life. 2. a bud.

രോഹി a tall tree (ആൽ); a gazelle.

രോഹിണി (f. red = രോഹിത). 1. the 4th
Nakšatra, with Aldebaran ചിങ്ങമാം മാസ
വും അഷ്ടമിരോ. നാൾ Bhg. CG. Kr̥šṇa’s
birthday. അഷ്ടമിരോ. നോമ്പുണ്ടെനിക്കു
VetC. 2. N. pr. f. Balarāma’s mother.

രോഹിതം rōhiδam S. (രുധിര). Red; blood.

രൌദ്രം raudram S. (രുദ്ര). Terrific. രൌദ്രമാ
യി നോക്കി threatening. രൌദ്രകൎമ്മങ്ങൾ (as
മന്ത്രവാദം), ഭൎത്താവു രൌദ്രൻ എന്നാകിലും VCh.
irascible.

രൌപ്യം S. = രൂപ്യം Silvery.

രൌരവം rauravam S. (രുരു). Formidable,
a hell, Bhg 5. രൌരവാദി നരകം VCh.

റ R̀A

Initial റ occurs only in foreign words.

റക്കാബ് Ar. rikāb, A stirrup.

റജിസ്ത്ര് E. register — റജിസ്ത്രേഷൻ Regis-
[tration.

റബ്ബി Ar. rabb. Lord, God.

റമിട്ട്‍ E. remit. — റമിട്ടാൻസ്സ് Remittance.

റമ്പാൻ Syr. A monk, recluse; റമ്പാട്ടി a nun, V1.

റവെക്ക Port, rabéca, A fiddle.

റസൂലളള Ar. = റസൂൽ Muhammed.

റാക്കു Ar. àraq (essence). “Arrack”, spirits ഒരു
പാത്രം റാ. വാങ്ങു TP. കളളു റാ. വില്ക്കുന്നു, കളളു
റാ. കുടിച്ചപ്രകാരം തോന്നി jud. റാ. വാണിഭം
ചെയ്ക, റാക്കിൻ കുത്തക പാട്ടത്തിന്നു കൊടുക്ക
TR. Kinds ചട്ടിറാക്കു between Kūḍakaḍavu̥
& Chāvakāḍu̥, കിണ്ണത്തുറാക്കു No. of Kūḍa-
kaḍavu̥, & So. of Chāvakāḍu̥. കത്തുന്ന റാക്കു
alcohol.

റാഞ്ചുക rāńǰuɤa (see ആഞ്ചുക, ലാഞ്ചുക).
1. To stagger, range sidewards as drunkards,
birds No. 2. So. v. a. to carry in the claws
റാഞ്ചിക്കൊണ്ടുപോക V2. MC., റാഞ്ചുന്ന പക്ഷി

കൾ birds of prey. പക്ഷികളെ വിലങ്ങിയും താ
ഴേയും റാ’ം MC. ആന ഇറാഞ്ചിപ്പക്ഷി V2. =
ആനറായി, — റാഞ്ചൻ B. a certain kite.

റാട്ടു r̀āṭṭu̥ 5. (C. Tu. also ലാട്ടു, H. rahṭā). A
spinning wheel; water-wheel.

റാണി = രാണി Trav.

റാത്തൽ 5. (Ar. raṭl, Port, arratel). A pound
of 12 ounces, = 4 പലം.

റാൻ r̀āǹ = ഇറാൻ (Te. റേൻ king = T. ഇറയൻ).
Interj. of obedience in answering a king: be
it so!

റാന്തൽ vu. = ലാന്തർ.

റാപിളി Ar. rāfiżi, A heretic, Shīa’. Ti.

റായി C. Tu. rāgi, Raggy, Cynosurus coracanus.

റാവുത്തു 5. A horseman, രാകുത്തൻ V1. Palg.
& — വു — (living in Palg. distr.; f. രാകുത്തി
ച്ചി, a class of Northern Mussulmans.

റാഹത്ത് Ar. rāḥat, Quiet, ease.

റിക്കാട്ടു E. record.

[ 962 ]
റിഗുലേഷൻ E. regulation.

റിഫോട്ടു E. report MR.

റിവാജ് Ar. rivāǰ. Custom റി. പ്രകാരം; sale
റി’ജിൽ കയറ്റുക MR.

റൂമാൽ & ഉറുമാൽ P. A handkerchief.

റൂമി & ഉറുമി (143) Turkish (— കത്തി, — സുൽ
ത്താൻ V1.).

റേസ്സ് Port. reis (pl. real). A small coin ൮൦
റേസ്സ് = ⅕ Rup. TR.

റൊക്കം, see രൊ —; റൊക്കവില TR. Buying
with ready money.

റൊട്ടി H. rōṭi, Bread, also രൊട്ടി V1. biscuit
(cakes of ഉഴുന്നു are called റൊ. GP 56.) & ഒ
രോട്ടി Mpl. loc.=പത്തിരി.

റോന്ത Port. ronda. The round, night patrol
ആയുധക്കാർ ഒറോന്ത പോയ നേരത്തു TR.
ഒ. നടക്കുന്ന വെളളക്കാർ TP. ഒ. ക്കാർ etc.

റോൾ E. roll, Pulley.

ല LA

ല occurs chiefly in S. & foreign words; Māpiḷḷas
often pronounce ല where ര is original (ലണ്ടു,
ലാസ്ത്രി=രാത്രി).

ലകാരം laɤāram S. The letter L. — any tense
[or mode.

ലകുടം laɤuḍam, Tdbh. of ലഗുഡം, A stick ല.
പിടിച്ചു മണ്ടി അടികൂട്ടി Mud. യഥാല. AR.

ലക്കഡി H. 1. id. 2. N. pr. of places.

ലക്കം lakkam, Tdbh. of ലക്ഷം. Number. ല.
പതിക്ക B. to number.

ലക്കോട്ടു A letter doubled up (റിക്കാട്ടു?).

ലക്ഷം lakšam S. (ലഗ്). 1. A mark; aim ല.
മുറിച്ചു വീഴ്ത്തി Bhg. 2. a Lac=100,000; also
a Lac of millions of millions, മാലക്ഷം 1
Million of millions of millions CS. മൂന്നു ല. ജ
പിപ്പിക്ക kings to get Višṇu’s names (സഹസ്ര
നാമം) 300,000 times repeated.

ലക്ഷണം S. 1. A characteristic mark
പുരാണത്തിന്റെ ല. Bhg. 5 or 10 of the neces-
sary contents of a Purāṇa. ബ്രഹ്മം സൎവ്വലക്ഷ
ണഹീനം Bhr. without attributes. അകത്തു
പരുക്കേറ്റ ല’ങ്ങൾ MR. symptoms of internal
hurt. മരണത്തിന്റെ ല. etc. 2. sign of futu-
rity, omen ഒത്തു ഭവാനുടെ ല. Nal. just as you
predicted. ല. ചൊല്ലിനാൻ Bhr. foretold. ല.
ചൊല്ലുന്നവൻ a fortune-teller (ദുൎല്ല., സല്ല.).
വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം).
3. rule, perfection, beauty ല’മുളള കോഴിച്ചാ
ത്തൻ MC. a perfect cock. ല’മില്ലാത്ത മന്ത്രി
കൾ PT. useless. — also adj. ലക്ഷണയാകിയ
കന്യക CG. എന്നുടെ ലക്ഷണ Bhr. my dear!

ലക്ഷണക്കേടു (2) a bad star; (3) absence of
the proper qualities.

ലക്ഷദീപം a religious illumination.

ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ
പം 2, 517.

denV. ലക്ഷിക്ക 1. to observe, notice. 2. Tdbh.
[= രക്ഷിക്ക.

part. pass. ലക്ഷിതം perceived.

ലക്ഷീകരിക്ക to aim at വീരന്റെ ഗാത്രത്തെ
ല’ച്ചു Sk. ല’ച്ചാർ RS. showed forth,
extolled.

ലക്ഷ്മം (S. — ൻ) mark വീരല., രാജല.

ലക്ഷ്മണൻ N. pr. half-brother of Rāma.

ലക്ഷ്മി (auspicious sign). 1. The Goddess
of prosperity. ല. അവങ്കൽ നില്ക്കട്ടേ, ല. യെ
കെട്ടി നിൎത്തി Mud. chained fortune to his
person. 2. = ശ്രീ any success ഭാഗ്യല. ക്കും
യോഗ്യല. ക്കും കാൎയ്യല. ക്കും വീൎയ്യല. ക്കും പുണ്യ
ല. ക്കും കാരുണ്യല. ക്കും കാന്തൻ നീ KU. per-
sonification of attributes.

ലക്ഷ്മീപതി, — സഹായൻ SiPu. Višṇu.

ലക്ഷ്മീവാൻ fortunate, handsome ല’നായുളള
രാഘവൻ KR.

ലക്ഷ്യം 1. Deserving to be regarded പ്രാ
ണനെ പോലും ല’മാക്കുകയില്ല Arb. will not
spare (= ഗണ്യം). 2. aim, prize ല. പാൎത്തു
വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല’ത്തെ ഭേദി
ക്ക AR. മുക്തില’ത്തിന്ന് ഇവ ഒക്കയും ഭ്രമം
തന്നേ Bhg. 3. a symptom, proof സംശയി
പ്പാന്തക്കല’ങ്ങൾ MR. എന്തു ല’ത്താൽ എഴുതി,
ആ ല’ത്താൽ ബോധിക്കും, കാണിച്ച ല’ങ്ങളാൽ