കേശവീയം/അഞ്ചാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
അഞ്ചാം സർഗം

  

അഞ്ചാം സർഗം

യാദവന്റെ ഹൃദിജാതമായൊരീ-
യാശയം ദവഹുതാശനെന്നപോൽ
വേഗമങ്ങു പൂരമാകവേ പടർ-
ന്നാകുലത്വമലമേകി ലോകരിൽ. 1
   
ഉന്നതത്വമിയലുന്ന ധന്യരിൽ
ദോഷമെന്നതൊരു ലേശമെങ്കിലും
വന്നുവെന്നു പറയുന്നതിൽപരം
സൗഖ്യമില്ല ജനതയ്ക്കു കേവലം. 2

'കേട്ടുവോ ബത വിശേഷമൊന്നുതാൻ'-
'കേട്ടതില്ല പറകെന്റെ തോഴരേ'
'കട്ടുപോലുമൊരുവൻ സ്യമന്തകം
' കിട്ടുവാനുമെളുതല്ലപോലിനി' 3

'ആരു ഹന്ത മണിചോരനായതി'-
'ന്നാരുമായതുരചെയ്കയില്ലെടോ'
'പോരു മെന്തു വിലകൂട്ടുകിൽ ഫലം?
നേരു കേൾപ്പതിനു പാരമാഗ്രഹം. 4

വേലിതന്നെ വിളവാക്രമിക്കുമി-
ക്കാലമന്യമുരചെയ് വതെന്തഹോ
ബാലനെന്ന നിലയിൽ ഗ്രഹിപ്പതാം
ശീലമെന്നമൊരുപോലെ നിന്നിടും. 5

ഗുഢമാണിതു, വെളിക്കു മിണ്ടുകിൽ
പ്രൗഢമായ പിണി വന്നുചേർന്നിടും,
ദ്വാരകാധിപതിയാണുപോലുമി-
ച്ചാരുവായ മണിതന്റെ മോഷകൻ. 6

വേട്ടയാടുവതിനായ് പ്രസേനന-
ക്കാട്ടിലെത്തിയതു കേട്ടവൻ മുദാ
ചെന്നുഭൃത്യരൊടു ചേർന്നു ഗുഢമായ്
കൊന്നഹോ മണി ഹരിച്ചു മണ്ടിപോൽ. 7
36
കണ്ണനിമ്മണിയിലാദ്യകാലമേ
കണ്ണവച്ചതറിയാത്തതാരുവാൻ?
എണ്ണമററ ധനമുളളവർക്കുമി-
ന്നെണ്ണമായതു വളർത്തുവാൻ പരം. 8

തന്റെ കാര്യമഖിലംനടക്കണം
തന്റെലദാരസുതരും സുഖിക്കണം
അന്യരാകെയതിഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം. 9

പൈകളഞ്ഞിടുവതിന്നു കാംക്ഷയാൽ
മെയ് കളയ‍‍ഞ്ഞു മുതൽ നേടുവോരിലും
കൈകടത്തി വലതായൊരക്രമം-
ചെയ് കവേണമിവയാഢ്യലക്ഷണം. 10

പാവമൊട്ടധികനാൾ തപസ്സുചെ-
യ്താവലാതിയുരചെയ്ത കാരണം
ദേവനേകി മണി‌-യിപ്പൊഴായത-
ദ്ദേവകീസുതനടക്കി നിർദ്ദയം. 11

മന്നിലിങ്ങു മരുവീടുവാൻ മനം-
തന്നിലാശ കലന്നുവെങ്കിലോ
പൊന്നു രത്നമിനയാകെയേവരും
മന്നനേകിടണനെന്നു വന്നുതേ. 12

അല്ലയെങ്കിൽ മുതലാകെയേന്തി നാം
വല്ലദിക്കിലുമൊളിച്ചുപോകണം;
ഇല്ല മററുഗതി,-യേവമായഹോ
മല്ലവൈരിയുടെ നീതിപാലനം. 13

ഈവിധം പലരുമീഹിതം കണ-
ക്കോതിനാരഖിലനാഥദൂഷണം;
ഇ‍ഷ് ടരോടു നവമായിതോതുവാ-
നുദ്യമിച്ചവർ ചുരുക്കമല്ലഹോ 14

സൂക്ഷ മധീകൾ ചിലരീ വദന്തിയെ-
സ്സത്യമെന്നു കരുതീല തെല്ലമേ,

37
സംശയിച്ചു ചിലർ പാര-മെങ്കിലും

മൗനമേ കുശലമെന്നു തേറിനാർ. 15

കള്ളമാകിലുമിതുള്ളതാക്കണം
കള്ളനാണവ നവന്നു പാരവും
തള്ളലുണ്ട തുനശിച്ചിടണമെ
ന്നുള്ളിലോർത്തു ചിലരൂഢകൗതുകം. 16

നേരിതെന്നു നിരപിച്ച കൂട്ടർതൻ-
മാനസം മദനകോടിരമ്യമായ്
കണ്ടിരുന്ന ഹരിമൂർത്തിയെത്തദാ
കാളകൂടമയമായ് നിനച്ചുതേ. 17

മാനുഷാ! തവ വിശേഷബുദ്ധികൊ-
ണ്ടെന്തൂവാനൊരുഫലം നിനയ്ക്കകിൽ?
ഒന്നു കേൾക്കിലതിലെത്ര തത്ത്വമു-
ണ്ടെന്നു നീ തിരയുവാനൊരുങ്ങുമോ? 18

തെററിയുള്ള നിനവാലനേകധാ
പാററിയോരുദുരിതങ്ങൾ കണ്ട നീ
മുററുമായതു വരാതിരിക്കുവാൻ
ചെററു ഹന്ത! കരുതേണ്ടതല്ലയോ? 19

ദോഷചിന്ത ലവമെന്നിയേയൊ ലവമെന്നിയോയൊരാൾ
തോഷമോടു പറയുന്നവാണിയിൽ
ദോഷമുള്ള പൊരുൾ നിശ്ചയിച്ചു നീ
ദൂഷണം പലവിധത്തിലോതിടും. 20

ഏകനിൽ പല ഗുണങ്ങൾ കണ്ടു നീ
ശ്ശാഘ ചെയ്യമളവിൽ തദീയമായ്
ദോഷമൊന്നു നിശമിക്കിലോർത്തിടും
ദോഷരാശിയവനെന്നു തൽക്ഷണം. 21

എന്തിനായ് പ്രക്രതിയമ്മ മാനുഷ-
ന്നേകിയപ്രക്രതി? പാർത്തുകാണുകിൽ
സാരമായ ഫലമൊന്നിതിങ്ക-
സ്സർവമേത്രി കരുതാതിരിക്കുമോ?22

38

തൊററിയുളളറിവിററിവച്ചൊര-
ദ്ദോഷമാകെയനുപജാശ്രുവാൽ
ഏററവും കഴുകി മാററു വീണ്ടുമ-
സ്സൽഗുണത്തിനവൾ ചേർത്തിടുന്നതാൻ. 23


ഘോരമാകുമപവാദമീവിധം
പാരിലാശു പടരുന്ന വേളയിൽ
ചാരരിക്കഥനയറിഞ്ഞുഴററൊട-
ദ്വാരകാപുരിയിലേക്കു മണ്ടിനാർ. 24

സാരസാക്ഷനതുനേരമഗ്രജൻ
സാരവാരിനിധി സീരിതന്നൊടും
മന്ത്രിയുദ്ധവനൊടും തൊളിഞ്ഞ തൻ-
മന്ത്രിശാലയിൽ വസിച്ചിരുന്നുതേ. 25


മാധലന്റെ വലുതായ വീര്യവും
ബോധവൈഭവവുമാർവന്നു വിഗ്രഹം
  തത്സമീപമതിൽ വാണു രാമനും
നൂനമുദ്ധവനുമെന്ന കൈതവാൽ. 26


ചാരനേകനഥ ചാരനവേയണ-
ഞ്ഞോതിനാൻ ഭുവനവാദമാകവേ
ഘോരഘോരമതു കേട്ടു മൂവരും
ഭൂരിവിസ് മയരസത്തിൽ മുങ്ങിനാർ. 27


ആദിയിൽ പൊരികളായ് സ് ഫുരിച്ചുടൻ
ഭാഷിതംപ്രതി വളർന്നു ഭീഷണം. 28
രോഷമാകുമനലൻ ജ്വലിച്ചിത-
സ്സീരപാണിവദനത്തിലുൽക്കടം.

ചെമ്പരത്തിമലർപോൽ ചുവന്നു ത-
ല്ലോചനം കുലുഷമായിതേററവും;
പല്ലുതമ്മിലുരസീടവേ ദൃഢം
ചുണ്ടു രണ്ടുമതിയായ് വിറചാചുതേ. 29

39

ക്രോധവഹ് നിയെ വളർത്തടുന്നതി-
ന്നാശപൂണ്ടവിധമാശു ദാരുണം
ശ്വാസവായുതതി പാരമുഷ് ണമയ്
വ്യാപരിച്ചതതിമാത്രമുല് ബണം. 30


അക്ഷണംവരെയിരുന്നഹൃഷ്ടതാ-
ലക്ഷ് മി തന്മുഖമതിങ്കൽനിന്നുടൻ
രൂക്ഷമായ ഹലതാഡനത്തെയുൽ-
പ്രേക്ഷചെയ്തു ഭയമോടൊളിച്ചുതേ. 31


ധീരരാംമുരഹരോദ്ധവർക്കുമുൾ-
ത്താരിലാകുലത ചെററു ചേർത്തഹോ
ഘോരകോപവശനാം, ഹലായുധൻ
താരമാം സ്വരമൊടേവമോതിനാൻ:- 32


“എന്തു കൃഷ്ണ തവ സാഹസിക്യ?-മ-
ന്നെന്തിനായ് മണിയിരന്നു നീ വൃഥാ?
ഹന്ത ഹമന്ത വഴിയേ ഗമിക്കുമി-
ക്കുന്തമെന്തിനു വലിച്ചുവച്ചു നീ? 33


മൂഢർ ചൂടിന കിരീടമാകുമ-
ക്കശ് മലന്റെ നവരക്തധാരയിൽ
ആടുവാൻ ത്വരവഹിച്ചിടുന്നുമൽ-
ബാഹുദണ്ഡധൃതമായ ലാംഗലം. 34

തെണ്ടി വാങ്ങിയ കുരുട്ടുകല്ലിനെ-
ക്കൊണ്ടുചെന്നു ശരിയായ് ഭരിക്കുവാൻ-
കൊണ്ടിടാത്തരിയ തണ്ടുതപ്പിയി-
ക്കണ്ടവർക്കു പഴി ഹന്ത ചൊല്കയോ ? 35


പൊട്ടുകല്ലിതിനെയെന്റെ സോദരൻ
കട്ടുവെന്നു പറയുന്ന നാവുകൾ
വെട്ടിടാതെ മമ രുട്ടടങ്ങുകി-
ല്ലൊട്ടുമെന്നതിഹ തിട്ടമേററവും 36

സ൪വമാനൃത കല൪ന്ന നമ്മിലി-
ദുവചസ്സു പ‍റയുന്നതോ൪ക്കുകിൽ
ദു൪വിനീതനവനേറി മേവിടും
ഗർവപർവതമഖർവമെത്ര‌യും

വെട്ടുവാനരികിൽവന്ന പോത്തിനായ്
വേദമോതിടുവതേതു പുരുഷൻ?
കട്ടിയുളള വടികൊണ്ടു താഡനം
കാര്യമാണവിടെ വീര്യശാലിയിൽ.
മാനുഷന്നു‍ചിതമായ ഭൂഷണം
മാനമെന്നതിഹ സർവസമ്മതംയ
മാനഹാനിയൊടു മേവിടുന്നവൻ
മാനുഷാധമരിലഗ്രഗണ്യനാം

മാനഹാനിയിനിയെന്തിൽപരം
ഹാ‍!നമ്മുക്കു പിണയേണ്ടതുഗ്രമായ്
മാധവൻ പരധനാപഹാരിയെ-
ന്നല്ലയോ പറവതിങ്ങശേഷരും

മ്യത്യുവിൻപുരിയിലേക്കു മണ്ടുമി-
മ്മൂർത്തിതന്റെ കഥ തുച്ഛമേ തുലോം
കീർത്തിയമജരമുർത്തിതാൻ സദാ
പാർത്തിടേണ്ടതു ബുധന്നു കേവലം


ആയതിന്നുവലുതായ ഹാനിയെ-
ച്ചെയ്യുമദ്ദുരപവാദരുപമാം
ആമയത്തെയുചിതൗ‍ധത്തിൻ സദാ
നാമമാത്രതമയിൽ നാമമർത്തണം

ഈവിധത്തിലിടിപോലെ നി‍‍ഷ് ഠുരം
രേവതീശവചനം ശമിക്കവേ
മന്ദമായി മഴയെന്നപോലെയ-
മ്മാധവോക്തിയുളവായ് മനോഹരം.
'നേരുതന്നെയരുളുന്നതഗ്രജൻ
ഘോരമിന്നു പടരുന്ന ദൂഷണം
സാരമില്ല ഗണനീയമല്ലയി-
ക്കാര്യമെന്ന കരുതേണ്ടതല്ല നാം
രാമചന്ദ്രനുടെ ജീവനൗ‍ഷധ-
സഥാനമാർന്ന ജനകാത്മജാതയാൾ
ഗർ‍ഭമോടു ഗഹനത്തിലേകയായ്
 പണ്ടുപാവനി വസിച്ചതില്ലയോ?
    ഇന്നു നമ്മുടെയ കീർത്തിയാം നിലാ-
വൊന്നുപോൽ പ്രഭ കലർന്നഹർന്നിശം
ക്ഷീണഭാവമണയാതെ നിർമ്മലം
ക്ഷോണിതന്നിൽ വിലസുന്നു സുന്ദരം.

ആയതിന്നു വെറുതേ കളങ്കമൊ-
ന്നേകിടുന്നു സഹിപ്പതെങ്ങനെ?
ആകയാലിനി നിജാശയം തുറ-
ന്നോതിടേണമിഹ ജീവശിഷ്യനും
സീരിതൻമൊഴി നിനച്ചു കുസലും
                                                        
ശൗരിതൻമതമറി‍‍ഞ്ഞു ധൈര്യവും
പൂണ്ടതായനിജവാണിയെസ്സഭാ-
മണ്ഡപത്തിലഥ വിട്ടിതുദ്ധവൻ.

ശേഷവാണിയുടെ ശേഷമിന്നിതിൽ
ശേഷമുളളവരുപ്പതെന്തിനായ്യ?
പുഷ്ടടമായി മുകിൽവ്യഷ് ടി ചെയ്തതിൽ-
പിന്നെയുള്ള ജലസേചനം വ്യഥാ.
എന്നുമല്ലജിത നിന്നൊടിന്നൊരാ-
ളിന്നതാണു മുറയെന്നു ചൊൽവതും
ലോഹകാരനൊടു സൂചിതൻ ഗുണം
വിസ്തരിക്കു വതുമൊന്നുതന്നെയാം

എങ്കിലും തവ നിദേശമോർത്തു ഞാൻ
ശങ്കിയാതെ പറയുന്നിതെൻ മതം
പൂജ്യലോകരുടെ ശാസനം പരി-
ത്യാജ്യമെന്നു കേരുതുന്നതാരുതാൻ?
42
വാക്കാൽ നൈപുണി വഹിപ്പവർക്കെഴും
വാഞ് ഛതൻ പിറകേ തദീരിതം
സൂക്തവും സുഖമൊടേ ഗമിച്ചിടും
സൂചിതൻപിറക സൂത്രമെന്നപോൽ.

രണ്ടുപക്ഷവുമപക്ഷപാതമായ്-
ക്കണ്ടുകൊണ്ടു ശരിയായ് നടുക്കുതാൻ
ത്രാസുതന്നുടയ സൂചിയെന്നപോൽ
നിന്നുരയ് പവർ ചുരുക്കമെത്രയും.

ലോകവാദമിതുപേക്ഷണീയമ-
ല്ലെന്നുതന്നെ ദ്യഢമെന്റയും മതം
നിർമ്മലസ് ഫടികസംഗതം മലം
നിക്കുവാൻ മടിയുദിക്ക യോഗ്യമോ?

കിന്തു, സംഭ്രമമിതിങ്കലിന്നു നാ-
മൊന്തുകൊണ്ടുമിയലേണ്ടതല്ല താൻ
ഏമുള്ളൊരപവാദമേററിടാ-
തേവനുണ്ടു ഭ്രവനത്തിലോർക്കുകിൽ?

ആത്മകർമ്മഫലമാം വിപത്തുവ-
ന്നക്രമിച്ചഴലണച്ചിടും വിധൗ
ആത്മഭ്രവിലപരാധമേററാവ
ച്ചാശ്വസിപ്പവരനേകരില്ലയോ?

മെയ്യിലും മിഴിയിലും സുധാരസം
പെയ്യമാറും വിലസുന്നൊരിന്ദുവിൽ
മോഷണത്തൊഴിൽ വഹിച്ചിടും ജനം
ദ്വേഷമൊത്തു പഴിചൊൽവതില്ലയോ?

വിദ്യയുള്ളവനെ മൂഢലോകവും
പുണ്യശാലിയെ നൃശംസരാശിയും
ദാനശീലമുടയോനെ ലീബ് ധരും
നിസ്രപം പരിഹസിപ്പതില്ലയോ?

അത്തലിന്നു വകയില്ല ദൂഷണം
സത്യമാകിലുമസത്യമാകിലും
പൂർവമെങ്കിലതൂപിന്നെ വന്നിടാ
തീർന്നുപോമപരമെങ്കിൽമിക്കതൂം.

തീർന്നിടാത്ത നിലവന്നുചേരുകിൽ
തീർത്തിടുന്നതിനുതാൻ ശ്രമിക്കണം

പഥ്യവൃത്തിയിലൊ‍‍ഴിഞ്ഞിടായ് കിലോ
തീർക്കണം തുജ മഹൗഷധത്തിനാൽ.
ദൂഷണാഭിധജലപ്രവാഹമീ-
ഹിംസയാകുമണകൊണ്ടുനിന്നിടാ
ശോഷണംസപദികാര്യമാണതിൻ-
മൂലമാകുമുറവിന്നുതാൻവിഭോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.

അത്രയല‍്ലിവിടെഹിംസചെയ് കിലീ
ദൂഷണംശതഗുണം വളർന്നിടും
മോങ്ങിടുന്ന നരിതന്റെമസ്തകേ
മാങ്ങവീഴുകിലുരച്ചിടേണമോ

മൂലമായതിതിലസ്യമന്തക-
സ്വാമിതൻ മനമമർന്നിടും ഭ്രമം
നേരിതെന്നു കരുതുന്നു ദർപ്പണ-
ച്ഛായയെശ്ശിശുകണക്കവൻ ഹരേ

ഇന്നവന്റെമതിയായ ഭൂവിലീ-
ബ് ഭ്രാന്തിയായലതയുത്ഭ വിക്കുവാൻ
ബീജമീമ്മണിതരണേമെന്നുനീ-
യന്നുചൊന്നമൊ‍ഴിതന്നെനിർണ്ണയം.

സോദരൻറ മരണം സ്യമന്തക-
ഭ്രംശമെന്നിവയിൽ നിന്നുമുദ് ഗതം
വേതനാന്ധതമസംഗ്രഹിക്കുമ-
സ്സാധുവിൻമതി ശോചനീയമേ.

ആകയാലിതിൻവിശുദ്ധനാമവൻ
ദണ്ഢ്യനെന്നതു വരുന്നതല്ലതാൻ
ഉന്മദിച്ച പുരുഷൻ ഭാഷണം
ഗണ്യമെന്നു കരുതുന്നതാരുവാൻ?

ഇപ്റ‍‍കാരമുളവായ് വളർന്നൊര-
ത്തൽഭ്റ‍‍‍‍മം കളവതിനു സാമ്പ്റ‍‍‍‍‍‍‍തം
സത്യമാശു തെളിയിക്കതാനിതിൽ
ക്റ‍ത്യമെന്നു കരുതുന്നു ‍‍‍ഞാൻ ദ്റ‍‍‍‍‍ഡം

ആയതിന്നിനി വിളംബംമെന്നിയേ
പോയമന്ദമടവീതല‍‍ങ്ങളിൽ
അന്നു പെണ്മണിയെ രാമനെന്നപോ-
ലിന്നു തന്മണിയയെ നീ തിരക്കണം

ജനകനുടെയപത്യംപോലെ ചൊല് ക്കൊണ്ട രത്നം
തവകരഗതമാകും താമസം വന്നിടാതെ
സുജനകദനബീജം ഘോരമീലോകവാദം
രജനീചരകുലം പോൽ ഭഗ് നമായും ഭവിക്കും


ഈവണ്ണമാത്മസചിവൻറ മുഖത്തിനിന്നു-
മാവിർഭവിച്ചൊരു സരസ്വതിയെസ്സഹർഷം
നന്ദിച്ചു ശീ ഘ്റ‍‍‍‍മെതിരേല്പതിലെന്നവണ്ണം
നന്ദാത്മജാതനെഴുനേറ്റിതു സാഗ്റ‍‍‍‍ജന്മ.


         അപവാദചിന്തനം എന്ന
          അഞ്ചാംസർഗം സമാപ്തം

"https://ml.wikisource.org/w/index.php?title=കേശവീയം/അഞ്ചാം_സർഗം&oldid=81125" എന്ന താളിൽനിന്ന് ശേഖരിച്ചത്