കേശവീയം/നാലാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
മൂന്നാം സർഗം


  

നാലാം സർഗം

അക്കാനനത്തിനരികത്തായിരുന്നു ബഹുശ്രുതൻ
ലങ്കായുദ്ധം കഴിഞ്ഞിട്ടു നിവസിച്ചതു ജാംബവാൻ. 1

ശ്രീരമാനരഭക്തർക്കു ഹീരമായ മഹാശയൻ
സ്വൈരമായ് ബിലഗേഹത്തിലാരമിച്ചു കപീശ്വരൻ. 2

പുത്രനിൽ പക്ഷപാതത്തെക്കാണിച്ചെന്നു മഹാജനം
അപവാദമുരയ്ക്കായ് വാൻ കരുതിക്കമലാസനൻ, 3

പേരാളും കപിസാമ്രാജ്യം പേറിടുന്നൊരവന്നഹോ
പരാക്രമോപമാനത്തിൽ പരം ദാരിദ്രമേകിനാൻ.

(യുഗ്മകം) 4

ചിരമായ് വന്നുമേവുന്ന ജരയായ സപത്നിയിൽ
അവന്റെ ശക്തിയാം സാദ്ധ്വിക്കുണ്ടായീലൊരു വൈരവും. 5

വാമനൻ പണ്ടുകാണിച്ചോരൈന്ദ്രജാലികവിദ്യയെ
നിസ്സാരമാക്കിൻ തൻ യുരുവേഗത്തിനാലിവൻ. 6

ലങ്കയിൽ പറ്റുവാനുളള നൂറുയോജനയാം വഴി
ഒരു ചാട്ടത്തിനില്ലേതുമെന്നിവൻ മാഴ്കിനാൻ പുരാ. 7

ഇമ്മഹാനുപദേശിച്ച രണരീതികൾകൊണ്ടുതാൻ
വെന്നു മാരുതിമുഖ്യന്മാർ ദശകണ്ഠമഹാബലം. 8

ഇവന്റെമാറിൽകൊണ്ടിട്ടു മുന പൊട്ടിത്തിരിച്ചുപോയ്
ദശാസ്യനോടാവലാതി ചൊന്നു തൽപബാണസഞ്ചയം. 9

വലീമുഖാഗ്രഗണ്യത്വമവങ്കൽ സ്ഫുടമാക്കുവാൻ
വലിപങ് ക്തി വളർന്നക്ഷിയുഗളത്തെ മറച്ചുതേ. 10

അവന്നു മകളായങ്ങു വിളങ്ങിയൊരു കന്യയാൾ
നിറഞ്ഞ തൽ ഗുഹാധ്വാന്തം കളഞ്ഞീടും വിളക്കുപോൽ. 11
 
നാഗസ്ത്രീകൾതൻ മാനം സാദരം പോറ്റുവാൻ വിധി 12
കന്ദരാമന്ദിരാന്തത്തിൽ മറച്ചാനവൾതന്നുടൽ.

പിതാമഹകളത്രത്വം ഹിതമാകാഞ്ഞു ഭൂമിയിൽ 13
പിറന്ന വാണിതാനെന്നു പറഞ്ഞിതവളെജ്ജനം.
    
ജാംബവത്യാഖ്യയായോരജ്ജാംബൂനദസവർണയാൾ 14
ഹരിവാർത്താമധൂളിക്കു ഭൃംഗിയായിച്ചമഞ്ഞുതേ.

അനിശം ജനകൻ ചൊല്ലുമനഘം രാമകീർത്തനം
അമൃതംപോലാസ്വദിച്ചാളധികം കൊതിപൂണ്ടവൾ. 15
    
മകൾതൻ ഭക്തിമാഹാത്മ്യം കാൺകയാൽ കപികുഞ്ജരൻ
അവൾക്കോതി മുകുന്ദന്റെയവതാരകഥാവലി. 16
     
വസുദേലസുതൻ തന്റെ കഥയേയും യഥാക്രമം
ഹരിദാസവരൻ ചൊന്നതവൾ കെട്ടു തെളിഞ്ഞുതേ. 17

യോഗീന്ദ്രഹൃദയത്തിന്നും രാഗമേകുന്ന വൈഭവം
വഹിക്കും ഹരിതൻ കീർത്തിയവൾക്കരിയ തോഴിയായ് . 18

മക്കൾക്കേവം മുകുന്ദങ്കൽ മനസ്സംഗം ജനിക്കയാൽ
മഹിതൻ ജാംബവാൻ പാരം ചരിതാർത്ഥത തേടിനാൻ. 19


ഒരുനാൾ തന്റെ ഗേഹത്തിനരികത്തുള്ള കാനനം
നിജപാദവിഹാരത്തിന്നവൻ ഭാജനമാക്കിനാൻ. 20

ഉലകായ തിരിക്കുള്ളിൽ തുളുമ്പും പരിചിദ്രസം
നുകർന്നാനന്ദവാൻ മന്ദം നടന്നു ഹരിസേവകൻ. 21

ഒരു ഹുങ്കാരമന്നേരമതിഗംഭീരഘോരമായ്
ശ്രവിച്ചക്ഷി തെളിച്ചൊന്നു വീക്ഷിച്ചാനൃക്ഷപുംഗവൻ. 22

തത്രത്യ ഹേമശൃംഗാ " ദ്രിസാനുവിൽ സൂര്യസന്നിഭം
കഠോരമൊരുതേജസ്സു കണ്ടാനവനനന്തരം. 23

വിസ്മയം പൂണ്ടവൻ വീണ്ടും വീക്ഷിച്ചീടുന്ന വേളയിൽ
വരുന്നു മന്ദം രത്നാസ്യൻ പഞ്ചാസ്യൻകുസലെന്നിയേ. 24
      
മണിയാം ദ്യുമണിക്കുള്ള ഘൃണിശ്രേണി പരക്കയാൽ
മൃഗേന്ദ്രദംഷ്ടയാം തിങ്കൾക്കല കാണായി നിഷ്പ്രഭം. 25

ധ്വനിയാലസചേതസ്സാം പണ്ഢിതമ്മന്യനെന്നപോൽ
മണിയാൽ ചെയ് വതെന്താണിന്നാല്ക്ലിയതികർക്കശൻ. 26

നിസ്ത്രപം നിജദോഷത്താല്ല്നിതരാം നീചമാക്കുവോൻ
രക്ഷണം കാര്യമെന്നോർത്തിടുവാൻ നിന്നാമരക്ഷണം. 27

കപികുഞ്ജരനെക്കണ്ടു കുപിതൻ കേസരീശ്വരൻ
അലറിക്കോണ്ടു നോരിട്ടു ചാടിനാനുഗ്രമായ്. 28

ഇടംകൈയാൽ കാലുനാലും പിടിച്ചിട്ടന്യപാണിയാൽ
കുക്കുടത്തിന്റെപോൽ ശീർഷം ഞെരിച്ചാൻ കളിയായവൻ. 29

പ്രസേനനോടു താൻചെയ്ത കുറ്റമേറ്റുരചെയ്യുവാൻ
കൊതിച്ചപോലെ വിണ്ണിന്നായ് ത്തിരിച്ചു ഹരിയുംദ്രുതം. 30

നിഷ് പ്രാണമായ ദേഹത്തെ നിക്ഷേപിച്ചഥ ദൂരവേ
ഉതിർന്ന മണിയുംകൊണ്ടു നടന്നു വിധിനന്ദനൻ. 31

രത്നവും ദേഹവും തോയശുദ്ധമാക്കി നിജാലയം-
പുക്കു ഭക്തിധനൻ നല്കി ബാലന്നതു കളിക്കുവാൻ. 32

അല്ലയോ രത്നമേ! നിന്റെയവസ്ഥ പരമത്ഭുതം!
അല്ലലാർക്കൊക്കെ നീ നല്കിയാർക്കുവാനിനി നല്കിടാ? 33

തവ സ്വാമി മുകുന്ദന്റെ വചസ്സാൽ മുന്നമേ ഹതൻ
പിന്നെ നിന്നെയവൻ ജീവൻമൃതൻ സോദരനേകിനാൻ. 34

സാധുവാമവനും പിന്നെ സിംഹവും ഹിംസയാർന്നതേ
നീ മനഷ്യന്നു ഗുണമോ നല്കീടുന്നതു ദോഷമോ? 35

നിന്നിലാലോലതരമായ് നില്ക്കുമീരശ്മിസഞ്ചയം
നിനക്കേറുന്ന ചാപല്യം നിയതം ചൊല്കയല്ലയോ? 36

കളിക്കോപ്പായി നീയിപ്പോൾ കപിബാലന്റെ
                                                 കൈയിലായ്;
ഇവിടെത്തന്നെ നീമേലാലിടർകൂട്ടാതെ മേവുമോ? 37

നില്ക്കയക്കഥ,നായാടിത്തളർന്ന തരുണവ്രജം
നായകച്യുതിയാലസ്തച്ഛായമായ് ഹാരമെന്നപോൽ. 38

പ്രസേനനായ ദീപത്തിന്നഭാവം വന്നമാത്രയിൽ
മോഹമാമന്ധതമസം ബാധിച്ചിതവരെത്തുലോം. 39

അവരേകിയ ചാഞ്ചല്യമതുപോലഥ കാടുകൾ
അവർക്കേകി മഹാത്മാക്കൾ കടം പെട്ടെന്നു വീട്ടുവോർ. 40


വിരിഞ്ഞു വിപിനത്തിങ്കൽ തിരഞ്ഞവരവൻഗതി
തെരിഞ്ഞിടായ്കയാൽ മാഴ്കിക്കരഞ്ഞഥ മടങ്ങിനാർ. 41

പ്രസേനാഗമനത്തിന്റെ താമസത്തോടുകൂടവെ
വളർന്നു സത്രാജിത്തിന്നു സന്താപമതിഭീഷണം. 42

സ്വരത്നവിരഹത്താലന്നഭസ്സെന്നവിധം തദാ
തമസ്സങ്കുലമായേ തമ്മനസ്സനുകലം തുലോം. 43

ആർത്തനായ് ദിനകൃത്യങ്ങളാകവേ വിസ്മരിച്ചവൻ
ലാത്തിനാൻ സത്വരം സ്വർണ ചത്വരത്തിങ്കലക്ഷമൻ. 44

അനക്കം വല്ലതും കേട്ടാലനുജാഗതിയെന്നുതാൻ
നിനയ്ക്കുമായവൻ; വീണ്ടും കനക്കുമഴലാർന്നിടും. 45

അനക്കമായിടും മിന്നലകറ്റും താപമാമിരുൾ
അനർഗളമുടൻ വീണ്ടുമിരട്ടിച്ചു തദാശയേ. 46

അനുയായികളന്നേരമനുതാപമൊടന്തികേ
അണഞ്ഞനുജവൃത്താന്തമവനോടേവമോതിനാർ:- 47

നായാട്ടുതന്നിൽ വേർപെട്ട കുമാരനെയൊരേടവും
കാണാതിങ്ങു കൃതഘ്നന്മാർ വന്നു ഞങ്ങൾ കൃപാനിധേ! 48
  
ഒരുമിച്ചേവരും ഞങ്ങളൊരേ കാട്ടിലണഞ്ഞുടൻ
ഒരുമ്പെട്ടിതുനായാടാനൊരാപൽഭയമെന്നിയേ. 49

ഇളകീ മൃഗസംഘങ്ങളിളകീ വനമാകവേ
ഇളകീ ഞങ്ങളുത്സാഹാലിളകീ ശസ്ത്രജാലവും. 50


മണികണ്ഠനവൻതന്റെ കണകൊണ്ടു മൃഗാവലി
പിണികൊണ്ട വിശേഷങ്ങളിനി മിണ്ടുവതെന്തിനായ് ? 51

പലമാർഗത്തിലുഴറിപ്പാഞ്ഞു നായാടിയേവരും
ഒടുവില്ലചേർന്ന നേരത്തു കണ്ടതില്ല കുമാരനെ . 52
 
പണിപ്പെട്ടുമണഞ്ഞീടാൻ കഴിയുന്നവനങ്ങളിൽ
‍ഞങ്ങൾതൻ കണ്ണുനീർവീണു നനയാതില്ലൊരേടവും. 53

സവ്യസാചിക്കു സദൃശൻ ഭവ്യനായ കുമാരനെ
ദിവ്യലോകത്തിലേയ്ക്കായദ്ദിവ്യരത്നം നയിച്ചതാം. 54

വിധിയാൽ വന്നുചേർന്നോരീ വിപത്താം സാഗരം ഭവാൻ
കരൾക്കരുത്തായീടുന്ന കപ്പലേറിക്കടക്കണേ. 55
 
ഭയവായുസഹായംപൂണ്ടനുവേലമുയർന്നിടും
തദീയതാപമം തീയ്ക്കു തൈലമായ് ത്തീർന്നിതിമ്മൊഴി. 56

പോവിനെന്നവരോടോതി വേവുമുള്ളോടു യാദവൻ
വീഴാതൊരുവിധം പോയി ശയ്യയിൽ ചെന്നുവീണുതേ. 57

നോക്കുന്ന ദിക്കുമുഴുവൻ ശൂന്യമായിതവന്നഹോ !
എന്നല വൃക്ഷാദികളും തോന്നി മാഴ്കുന്നുവെന്നുതാൻ. 58

മുന്നം മോദഭരംചേര്ത്ത പൊന്നുരത്നങ്ങളെന്നിവ
ഇന്നുനല്കിയവളന്നേറ്റം ഖിന്നേററം വിപരീതമായ്. 59

വിഷംതേച്ച ശരം പോലെവീണ്ടും വീണ്ടുമരുന്തുദം
     വിഷാദംകൊണ്ടു സന്തപ്തന് വിചാരംപൂണ്ട യാദവന്- 60

ഹന്ത! ഞാനെന്തുവാന് പാപമാചരിച്ചതു? ദൈവമേ!
എന്തിനായെന്നെയീയാപല്സിന്ധുവില് തള്ളിവിട്ടു നീ? 61

മണിയും കഷ്ടമേ! ഭ്രാതൃമണിയും നഷ്ടമായി മേ
തുണയായിനിയാരും വന്നണയാൻ തുനിയാദൃഢം. 62
   
കദനദ്വയമാകുന്ന കരീഷതുഷവഹ്നികൾ.
ഹൃദയം ദഗ് ദ്ധമാകുന്നു തമ്മിൽ മത്സരമാർന്നപോൽ. 63
  
സ്ഫുരിച്ച ശക്തിയോടെ നീ തിരിച്ചതായി സോദര!
തിരിച്ചു വരുവാനലെന്നൂഹിപ്പാൻപോലുമാവതോ? 64

ജീവനുണ്ടെങ്കിലന്തിക്കു മണിയെത്തിക്കുമെന്നു നീ
 ജീവസംശയമുണ്ടാകകൊണ്ടുതാനുരചെയ്തുവോ? 65

അരുതിത്തൊഴിലെന്നീഞാൻ കരുതിച്ചൊന്ന ഭാഷണം
ത്വൽസാഹസസമീരന്നു തൂലമായ് ത്തീർന്നതില്ലയോ? 66

വയസ്സാലുളവാകുന്ന മനസ്സിൻ പരിക്വത
ബുദ്ധിയോ വിദ്യയോകൊണ്ട് സിദ്ദമായ് വരികില്ല താൻ. 67

സഹജസ് നേഹമുൾക്കൊണ്ട സഹജൻ നിന്നെവിട്ടു‍ ഞാൻ
മേദിനീഭാരമായ് ത്തന്നെ മേലിൽ മേവുന്നതെങ്ങനെ? 68


മണേ! നിന്നുടെ മാഹാത്മ്യം മഹനീയതരം പരം! 69
മമ സോദരനെക്കൂട്ടി മൃതനാക്കീനലയോ ഭവാൻ?
    
തപനങ്കൽ ജനിച്ചുള്ള കഠിനാത്മകനാകയാൽ
തപനസ്ഥിതിയീവണ്ണംതവ വന്നതു ചിതൃമോ? 70
                                                                                                                                                                                                                                      
ഹൃദയത്തിലിരുന്നേവം വ്യഥയെത്തരുവാൻഭവാൻ
കതിരൊട്ടേറെയുള്ളോന്റെ കതിരൊട്ടു കവർന്നുവോ? 71
                                                                                                                                              
ആരോടിതു പറഞ്ഞീടാനാരുണ്ടിന്നൊരു മിതൃമായ്
വെളിക്കുള്ളവെളുപ്പിൽകൂടിയുള്ളവരെത്രപേർ 72
വിളഞ്ഞവിഭവം കൊണ്ടു ഞെളി‍ഞ്ഞൊരിവനമ്മണി
കളഞ്ഞതേറ്റം നന്നെന്നു തെളിഞ്ഞീടുമഹോ!ജനം 73
ആരാമാവിതുചെയിച്ചോനാരുവാനിതു ചെയ്തവന്?
എന്താവാം ഹേതുവെ ന്നെലാമെന്തിനാ ലറിയുന്നു‍ഞാന്. 74

‌‌ഒന്നുനിസ്സംശയംരത്നംഹരിപ്പാനുള്ളൊരാശതാൻ
മൂലമീവലുതാമാപല്സാലത്തിനുനിനയ്ക്കുകില്. 75


ആയതുണ്ടായതാർക്കാണെന്നത്രേ നോക്കേണ്ടതിന്നിതിൽ: 76

നിലയ്ക്കുയര്ച്ചയേറീടുംതോറുമായതിനൊപ്പമായ
തിനൊപ്പമായ്
ആശകൾക്കുംവിശലത്വമവശ്യമുളവായിടും.

കുറവന്തസ്സിനേശാത്തവിധമായവ വേണ്ടപോല്
നിറവേററുന്നു സുജനം;ഖലവൃത്തിമറിച്ചുമാം.78
 

അന്യന്റെ മുതലിന്നേവൻ യാചിപ്പാന് ധൈര്യമാർന്നിടും79


അയാചിതവ്റതന്മാരായ് മരുവീടുന്ന മാനികള്
നിജസോദരിയെപ്പൊലെകാണുവോരന്യ‍ലക്ഷ്മിയെ

 നാണവും മാനവും തെല്ലും നിനയ്ക്കാതിങ്ങു വന്നിഹോ
ഇതു ചോദിച്ചവന് തന്റെ കൊതി നിസ്സീമ്മല്ലയോ?

പ്രത്യക്ഷമായിരന്നീടാൻ പ്രത്യക്ഷമായിരന്നീടാന്പ്രോത്സാഹിപ്പിച്ചവൻകൊതി
പരോക്ഷം ചോരണംചെയ് വാൻ പോരണംചെയ്ക ചിത്രമോ?

ഇരുൾനീക്കുകയാം ജോലിവഹിക്കുന്നദവാകരന്
ഇരുൾതന്നെ പരത്തീടിലെവിടെപ്പോവതീജനം?

ഇരുള്നീക്കുകയാം ജോലി വഹിക്കുന്ന ദിവാകരന്
ഇരുള്തന്നെ പരത്തീടിലെവിടെപ്പോവതീജനം?

പുഞ്ചിരിപ്പു കാന്തിക്കു പൂനിലാവു വണങ്ങണം;
നെഞ്ചകത്തുളളഴുക്കോർത്താൽ വിഷം പീയുഷമായ് വരും.

പുറത്തുളോരു മാലിന്യമകത്തും കാൺകകൊണ്ടുതാൻ
ഇവന്നു കൃഷ്ണനെന്നാഖ്യചയ്തു മാമുനി ബുദ്ധിമാൻ.

നിർദ്ദയം ജനസംഘത്തെയർദ്ദനംചെയ് കയാലിവരൻ
ജനാർദ്ദനാഖ്യനായെന്നു ജനമോർക്കാത്തത്ഭുതം

ഉൽകൃഷ് ടമായ വംശത്തിലുളവായെന്നിരിക്കിലും
നിർഗുണങ്കൽ വരാ ചെററു നമ്റത്വം വില്ലിലെന്നപോൽ.

ഉച്ചസ്ഥാനജനം നീചസംഗത്താൽ ഗുണഹീനനാം
ദുഷിക്കുന്നില്ലയോ ദിവ്യംജലമാഴിയിലെത്തിയാൽ.

കന്നാലിമേയ് പുകാരോടു കലർന്നുദ്ധതനായിവൻ
കാണിച്ച സാഹങ്ങൾക്കു കണക്കില്ല നിനയ്ക്കുകിൽ.

ഈ വിടന്റെ ദുരാചാരം പകരും വ്യാധിയെന്നപോൽ
ഹാ വല്ലവവധൂവംശം ദുഷിപ്പിച്ചിതശേഷവും.

ദുരാഗ്രഹമഹാവാതം വിഹരിക്കും ഹൃദന്തരേ
വിവേകരുപമായുളള വിളക്കു നിലനില്ക്കുമോ?
ഹേതുവെന്തായിരുന്നാലുമേതും സംശയമെന്നിയേ
മാതുലൻറ വധംചെയ‌്വാനേതു മർത്യൻ തുനിഞ്ഞിടും? 92

"https://ml.wikisource.org/w/index.php?title=കേശവീയം/നാലാം_സർഗം&oldid=81124" എന്ന താളിൽനിന്ന് ശേഖരിച്ചത്