ഉപയോക്താവ്:Vssun/test/അദ്ധ്യായം പത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പത്ത്
[ 106 ]
അദ്ധ്യായം പത്ത്
"ഗർഭവുമുണ്ടായ് വന്നു, ബന്ധുക്കളറിഞ്ഞഹോ
ദുർഭഗേ നടന്നാലുമെന്നവരുപേക്ഷിച്ചാർ"


ബ്രഹ്മാണ്ഡം ബുദ്ധീന്ദ്രിയങ്ങൾക്ക് അല്ലെങ്കിൽ ആത്മേന്ദ്രിയങ്ങൾക്കു ഗോചരമാകുമാറു ഘടിക്കപ്പെട്ടിരിക്കുന്നു. ആ ഇന്ദ്രിയങ്ങളുടെ അപൂർണ്ണതയാലോ ക്ഷീണത്താലോ ദുർഗ്രാഹ്യങ്ങളായി കാണുന്ന സ്ഥിതികളും ലക്ഷണങ്ങളും 'അപരിജ്ഞേയം' എന്ന അഭിമാനസംജ്ഞകൊണ്ടു മഹനീയകാണ്ഡത്തിൽ ചേർക്കപ്പെട്ട്, സമുദായത്തിൽനിന്നുമുള്ള ആരാധനത്തിനോ അവരോപണത്തിനോ പാത്രങ്ങൾ ആക്കപ്പെടുന്നു. മനുഷ്യഗൃഹങ്ങളും സൂക്ഷ്മത്തിൽ ചെറുബ്രഹ്മാണ്ഡങ്ങൾതന്നെയാണ്. ഈ മണ്ഡലത്തിലും സർവ്വശക്തന്മാരും ശക്തിസ്വരൂപിണികളും സ്വർഗ്ഗനരകങ്ങഭേദങ്ങളും നാം കാണുന്നു. ഈ ബ്രഹ്മാണ്ഡങ്ങളിലെ ചില രഹസ്യങ്ങൾ സമുദായാഭിമാനത്തിന് അർഹങ്ങളാകുന്നു. ചിലത് അപരാധങ്ങളുടെ ബാഹ്യമുദ്രകൾ ആണെന്ന് ലോകം സൂക്ഷ്മദൃഷ്ട്യാ ഗ്രഹിച്ച് അതുകളെ ഭർത്സിക്കുന്നു. ഏതൊരു ഭവനത്തിന്റെ സംഗതിയിൽ ഈ ജുഗുപ്സ ക്രമാതീതം ആകുന്നുവോ ആ ഭവനം മനുഷ്യസഹവാസത്തിൽനിന്നു ഭ്രഷ്ടമാകുന്നു.

പെരിഞ്ചക്കോടുഭവനം ആകാശത്തുനിന്നു വീണതുപോലെ ഐശ്വര്യ സമുൽക്കർഷത്തോടെ പൊടുന്നനവെ ഉദിച്ചു. അതിന്റെ സ്ഥാപകൻ, പിതൃഗേഹത്തിൽനിന്നു നിഷ്കാസിതനായപ്പോൾ അയാൾ മത്സരമൂർത്തിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും ദേശാടനപരിശ്രമത്തെ ജീവിതധർമ്മമായി സ്വീകരിച്ചും കേരളത്തിലെ മലകൾ, കുന്നുകൾ, ഗുഹകൾ എന്നിവയുടെ കിടപ്പിനും ചരിത്രത്തിനും ഒരു സൂക്ഷ്മഗ്രന്ഥം ആയി ഭവിച്ചു. പല കോവിലകങ്ങളുടെയും കോവിലുകളുടെയും ഭണ്ഡാരങ്ങളുടെ ഐശ്വര്യസമൃദ്ധിക്ക് ഈ ആൾ പരമാർത്ഥ സാക്ഷിയും സാർത്ഥവാഹനും ആയി. രണ്ടു ചെറുമൈനാകങ്ങളുടെ ഇടയിലുള്ള പൊയ്കയിൽ പെരിഞ്ചക്കോടുഭവനത്തിന്റെ നിർമ്മാണം കുഞ്ചുമായിറ്റിപ്പിള്ള