ഉപയോക്താവ്:Vssun/test/അദ്ധ്യായം ഒൻപത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒൻപത്
[ 94 ]
അദ്ധ്യായം ഒൻപത്
"കാട്ടിൽക്കിടന്നോരു നിന്നെക്കൊണ്ടന്നിങ്ങു
നാട്ടിൽവച്ചിട്ടല്ലോ ഗർവ്വനേകം"


അടുത്ത ദിവസം തിരുവനന്തപുരം നഗരത്തിന് 'ഉദയഗിരി ചുവന്ന'പ്പോൾ പൗരജനങ്ങളെ ഉണർത്തിയ ശംഖനാദം ടിപ്പുസുൽത്താൻ വടക്കൻവഴി അതിഭയങ്കരമായുള്ള സേനസന്നാഹത്തോടുകൂടി തിരുവിതാംകൂർ സംസ്ഥാനത്തെ ആക്രമിക്കുന്നു എന്നും ആ ആക്രമണത്തെ തടയുവാൻ വേണ്ട വ്യവസ്ഥകൾ ചെയ്തിരിക്കുന്നതിനും പുറമെ അപ്പോഴപ്പോൾ ആവശ്യപ്പെടുന്ന സഹായങ്ങൾ കുടികൾ ഉടനുടൻ ചെയ്യേണ്ടതാണെന്നും പരദേശികളുടെ സഞ്ചാരങ്ങൾ സൂക്ഷിച്ചും പടക്കാലത്തു കുറ്റംകെടുതികൾക്കു പിടികൂടപ്പെടുന്നവരെ ചട്ടവരിയോലപ്രകാരമല്ലാതെ കാര്യംപ്ടാത്തക്കാർ കൈയോടെ വിചാരണ നടത്തി കാണുംപടിക്കു ശിക്ഷിച്ചും കൊള്ളകൾ അമർച്ചവരുത്തേണ്ടതാണെന്നും മറ്റും വിവരിച്ചു പതിനാറ് ഓലയോളം നിറച്ചെഴുതി, സകലമാനപേരും അറിവാൻ തമുക്കടിച്ചു പ്രസിദ്ധപ്പെടുത്തിയ ഒരു തിരുവെഴുത്തുവിളംബരമായിരുന്നു.

ഇങ്ങനെയുള്ള സാഹിത്യശകലങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്ന രാജകീയ ഗ്രന്ഥപ്പുരകൾതന്നെ അവയുടെ ആഹുതിശാലകൾ ആയിത്തീർന്നതുകൊണ്ട് ഗദ്യസരസ്വതിയുടെ ജനനം കൊല്ലം പതിനൊന്നാം ശതകത്തിലെന്ന് ആധുനികകാലത്തെ കേരളീയപണ്ഡിതലോകം ജാതകച്ചാർത്ത് എഴുതി, അവരുടെ കാലത്തെയും പാശ്ചാത്യവിദ്യാപ്രവാഹത്തെയും പ്രശംസിക്കുന്നു. അക്കഥ എങ്ങനെയുമിരിക്കട്ടെ. ഇച്ഛാമാത്രത്താൽ ലഘുസാദ്ധ്യങ്ങൾ എന്നു പൗലസ്ത്യന്മാർതന്നെയും വിചാരിക്കുന്ന കാര്യങ്ങളും "ദൈവം അന്യത്ര ചിന്തയേൽ" എന്നു പരിണമിച്ചുപോകുന്നു. സാവിത്രീസ്വയംവരം ഒരു പക്ഷത്തിനുള്ളിൽ ആഘോഷിച്ചു ദിവാൻജിയെയും അദ്ദേഹത്തിന്റെ പക്ഷക്കാരെയും കൊടിതാഴ്ത്തിക്കാൻ അനുമതി വാങ്ങി ചിലമ്പഴിയത്തേക്കു പുറപ്പെട്ട