ഉപയോക്താവിന്റെ സംവാദം:Zuhairali
നമസ്കാരം Zuhairali !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാലയിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിവായനശാല അനുഭവം ആശംസിക്കുന്നു.
-- Shijualex 03:59, 19 ഏപ്രിൽ 2008 (UTC)
നിങ്ങൾ എന്തിനാണ് മറ്റൊരു ഉപഭോക്താവിന്റെ താൾ തിരുത്തിയതെന്ന് മനസ്സിലായില്ല. ഇത് വിക്കിയിൽ ഇതൊരു നല്ല കീഴ്വഴക്കമല്ല എന്നാണ് തോന്നുന്നത്. തല്ക്കാലം മാറ്റം പഴയപടിയാക്കിയിട്ടുണ്ട്. --മനോജ് .കെ 16:00, 17 ജൂൺ 2011 (UTC)
- ബോധപൂർവ്വമല്ല. പരീക്ഷണതിരുത്തുകൾ വരുത്തിയതിനിടയിൽ സംഭവിച്ചു പോയതാവാം. ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി.--Zuhairali 16:41, 17 ജൂൺ 2011 (UTC)
തിരഞ്ഞെടുത്ത_ഹദീസുകൾ[തിരുത്തുക]
ഈ കൃതിയുടെ ഇന്റക്സിൽ, അവലംബത്തിലെ പുറത്തേക്കുള്ള വെബ് സൈറ്റിലേക്കുള്ള കണ്ണി മാറ്റി പകരം ഹദീസുകൾ തിരെഞ്ഞെടുത്ത പുസ്തകങ്ങളുടെ പേരുകൾ അല്ലെങ്കിൽ പ്രസ്തുത കൃതി ഒരു പുസ്തകമാണെങ്കിൽ അതിന്റെ വിവരങ്ങൾ (അങ്ങനെയാണെങ്കില് അത് സംവാദം താളിൽ, സംവാദം:പരിശുദ്ധ_ഖുർആൻ ഖുറാന് ചേർത്തിരിക്കുന്ന പോലെ ) ചെയ്യാമോ ?--മനോജ് .കെ 18:25, 20 ജൂൺ 2011 (UTC)
മുഹമ്മദ്[തിരുത്തുക]
മുഹമ്മദ് എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --മനോജ് .കെ 19:28, 27 ജൂൺ 2011 (UTC)
നീക്കം ചെയ്യാം.അതാവർത്തിച്ച് വന്നതാണ്--സുഹൈറലി 04:59, 28 ജൂൺ 2011 (UTC)
അനുമതി[തിരുത്തുക]
വിക്കിഗ്രന്ഥശാലയിൽ കൃതി ചെർക്കണമെങ്കിൽ 3 മാനദണ്ഡങ്ങൾ പാലിക്കണം
- കൃതി പുറത്ത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം
- കൃതി പൊതുസഞ്ചയത്തിലോ (ഉദാ: ഖുറാൻ ഇപ്പോൾ പൊതു സഞ്ചയത്തിലാണു്) അല്ലെങ്കിൽ വിക്കിഗ്രന്ഥശാലയ്ക്ക് അനുയോജ്യമായ ലൈസൻസിലൊ (ഉദാ: CC-BY-SA ലൈസൻസിൽ പ്രസിദ്ധീകരിച്ച ചന്തപ്പെണ്ണും കുലസ്ക്രീയും എന്ന പുസ്തകം) ആവണം.
- കൃതി ശ്രദ്ധേയമായിരിക്കണം (പൊതു സഞ്ചയത്തിൽ ആയതു കൊണ്ടും പുറത്ത് പ്രസിദ്ധീകരിച്ച കൃതി ആണു് എന്നാലും കൃതി ചിലപ്പോൾ ശ്രദ്ധേയമല്ലാത്തത് ആവാം. അതതരം കൃതികളും വിക്കിഗ്രന്ഥസാലയിൽ അനുവദിക്കില്ല).
ശ്രദ്ധേയമായ ഒരു കൃതി വിക്കിഗ്രന്ഥസാലയ്ക്ക് അനുയോഗ്യമായ ലൈസൻസിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയാണെങ്കിൽ തീർച്ചയയും ഗ്രന്ഥശാലയിൽ ചേർക്കാം. അങ്ങനെ ഒരു കൃതി ഉണ്ടെങ്കിൽ എനിക്കൊരു കുറിപ്പിടൂ. ആർക്ക് എങ്ങനെയൊക്കെ മെയിലയക്കണം എന്ന് ഞാൻ പറഞ്ഞു തരാം. --Shijualex 11:34, 22 ജൂൺ 2011 (UTC)
- ഏത് കൃതിയാണെന്ന് പറയൂ. ശ്രദ്ധേയരല്ലാത്തവരുടെ ലേഖനങ്ങളും, അതെ പോലെ ശ്രദ്ധേയമല്ലാത്ത പുസ്തകങ്ങളും മറ്റും ഗ്രന്ഥശാലയിൽ അനുവദിക്കില്ല. അതിനാൽ ഓരോ കൃതിയുടേയും ശ്രദ്ധേയത നോക്കി വേണം ഗ്രന്ഥാശാലയിൽ പറ്റുമോ എന്ന് നിർണ്ണയിക്കാൻ. അതിനാൽ കൃതിയുടെ ഡീറ്റെയിൽസ് തന്നാൽ ഗ്രന്ഥസാലയിൽ ചേർക്കാൻ പറ്റുമോ എന്ന് പറയാം. ലൈസൻസ് സ്വതന്ത്രമാക്കുന്നതൊക്കെ അതിനു ശെഷം തീരുമാനിക്കേണ്ട കാര്യങ്ങളാണു്. --Shijualex 17:31, 30 ജൂൺ 2011 (UTC)
- വിക്കിഗ്രന്ഥശാലയിൽ താങ്കൾ പറഞ്ഞ മാനദണ്ഡത്തിലുള്ള ഒരു പൊതുസഞ്ചയ കൃതികൾ (ഉദാഹരണം ഖുർആൻ വിവർത്തനം, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം) -സുഹൈറലി 15:49, 30 ജൂൺ 2011 (UTC)
ഖുർആൻ വിവർത്തനം, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം, ഇതു പൊതുസഞ്ചയത്തിൽ ആണെങ്കിൽ തീർച്ചയായും ഉൾപ്പെടുത്താം. ഈ പുസ്റ്റഹ്കത്തിന്റെ പ്രസിദ്ധീകരണവിവരങ്ങൾ തരൂ. (ആദ്യമായി എപ്പോൾ പ്രസിദ്ധീകരിച്ചു, ആരു പ്രസിദ്ധീകരിച്ചു തുടങ്ങിയവ). എനിക്ക് മെയിൽ ചെയ്താലും മതി. പകർപ്പകവാശവിവരം ഉറപ്പു വരുത്തിയതിനു ശേഷം ലൈസൻസ് നടപടി ക്രമം പൂർത്തിയാക്കാം. അതിനു ശേഷം വിക്കിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാം. ഇതേ പോലെ പുസ്തകം ഒരോന്നായി എടുത്ത് സംശോധനം നടത്തിയതിനു ശെഷം മാത്രമേ ഗ്രന്ഥശാലയ്ക്ക് അനുയൊജ്യമാണോ എന്ന് പറയാൻ പറ്റൂ.--Shijualex 09:36, 1 ജൂലൈ 2011 (UTC)
- സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം എന്നിവ നിലവിൽ കോപ്പിറൈറ്റോടെയാണ് വിപണിയിലുള്ളത്. പക്ഷെ വിക്കിഗ്രന്ഥശായലേക്ക് ചേർക്കാൻ പ്രത്യാകാനുമതി തരപ്പെടുത്താനാണുദ്ദ്യേശിക്കുന്നത്.അത് സാധ്യമാവുമോ എന്നാണറിയേണ്ടത്? കൂടുതൽ വിവരങ്ങൾ പിന്നീട് അയച്ചു തരാം.--സുഹൈറലി 09:54, 1 ജൂലൈ 2011 (UTC)
പക്ഷെ വിക്കിഗ്രന്ഥശായലേക്ക് ചേർക്കാൻ പ്രത്യാകാനുമതി തരപ്പെടുത്താനാണുദ്ദ്യേശിക്കുന്നത്.അത് സാധ്യമാവുമോ എന്നാണറിയേണ്ടത്?
അങ്ങനെ ഒരു അനുമതി ഇല്ല. വിക്കിഗ്രന്ഥശാലയിലെക്ക് മാത്രം അനുമതി വിക്കിഗ്രന്ഥശാലയിൽ നിരോധിച്ചിട്ടുണ്ട്. വിക്കിഗ്രന്ഥശാലയിൽ ചേർത്തു കഴിഞ്ഞാൽ ആർക്കും ഏതു വിധത്തിലും അത് ഉപയൊഗിക്കാം. ആ ഉള്ളടക്കം ഉപയൊഗിച്ച് ആർക്കു വേണമെങ്കിലും പുതുതായി വേണമെങ്കിൽ പുസ്തകം പോലും അടിച്ചിറക്കാം. അതിനാൽ തന്നെ വിക്കിഗ്രന്ഥശാലയിലെക്കു മാത്രം എന്ന ലൈസൻസിലുള്ള പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ അനുവദനീയമല്ല. --Shijualex 10:16, 1 ജൂലൈ 2011 (UTC)
- വളരെ നന്ദി--സുഹൈറലി 11:42, 1 ജൂലൈ 2011 (UTC)
--മനോജ് .കെ 08:51, 10 നവംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Zuhairali,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:39, 29 മാർച്ച് 2012 (UTC)
സംവാദം:ഖുർആൻ ലളിതസാരം[തിരുത്തുക]
സംവാദം:ഖുർആൻ ലളിതസാരം കാണുക. --Vssun (സംവാദം) 03:27, 5 ഏപ്രിൽ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Zuhairali
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:49, 17 നവംബർ 2013 (UTC)
അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon[തിരുത്തുക]
പ്രിയ Zuhairali,
ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.
ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി
ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)