Jump to content

ഉപയോക്താവിന്റെ സംവാദം:Manojk/മലയാളഗ്രന്ഥസൂചി 1923

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇന്ത്യയിൽ എഴുതപ്പെട്ട/പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കൃതികൾക്കും ഇന്ത്യൻ പകർപ്പവകാശനിയമം ബാധകമാണ്. അതു പ്രകാരം ഇതിലെ പല ഗ്രന്ഥങ്ങളും പൊതുസഞ്ചയത്തിലല്ല എന്ന് ഓർമ്മിപ്പിക്കട്ടെ.

മറ്റൊരു കാര്യം: 10-ലും 11-ലും തുടങ്ങുന്ന വർഷങ്ങൾ കൊല്ലവർഷമാണോ? 3 അക്കമുള്ള വർഷങ്ങളും കാണുന്നു!--തച്ചന്റെ മകൻ (സംവാദം) 05:39, 6 ജൂലൈ 2013 (UTC)Reply
1923ക്ക് മുൻപുള്ളത് ഒരു പകർപ്പവകാശ നിയമത്തിന്റെയും കീഴിലല്ലല്ലോ.. ന്യായമായും രചയിതാവ് മരിച്ചിട്ട് 60 വർഷമായിക്കാണുമല്ലോ... എന്തായാലും ചേർക്കുന്നതിന് മുൻപ് ഒന്ന് ചികഞ്ഞു നോക്കാം.--ബാലു (സംവാദം) 06:02, 6 ജൂലൈ 2013 (UTC)Reply
1900-ൽ ഒരാൾക്ക് ജനിച്ച് 1922-ൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും 1980-ൽ മരിക്കുകയും ചെയ്യാമല്ലോ?!

പട്ടികയിലുള്ള വള്ളത്തോൾ, ആർ. നാരായണപ്പണിക്കർ, കെ.എം. പണിക്കർ, പി.വി. കൃഷ്ണവാരിയർ, പൈലോപോൾ തുടങ്ങി പലരും 1960-കൾക്കടുത്തോ ശേഷമോ മരിച്ചവരാണ്. ഇവരുടെ കൃതികളൊന്നും പകർപ്പവകാശമുക്തമല്ല.--തച്ചന്റെ മകൻ (സംവാദം) 07:59, 6 ജൂലൈ 2013 (UTC)Reply

ശരിയാണ്. ഇത് 1923ന് മുമ്പ് പ്രസിദ്ധീകരിച്ച കൃതികളുടെ പട്ടികയാണ്.കോപ്പിറൈറ്റിന്റെ കാര്യം ക്രോസ് ചെക്ക് ചെയ്തിട്ടില്ല. ഒരു റഫറൻസിനായി ഉണ്ടാക്കിയിട്ടു എന്ന് മാത്രം. വർഷത്തിന്റെ കാര്യത്തിൽ ഐഡിയ ഇല്ല. ഡാറ്റാബേസിലെ തെറ്റുകൾ അതുപോലെയുണ്ടാകും. മലയാളഗ്രന്ഥവിവരം സൈറ്റ് പുതുക്കുമ്പോൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.--മനോജ്‌ .കെ (സംവാദം) 09:34, 6 ജൂലൈ 2013 (UTC)Reply

Hi, what is the source of this list? Specifically, the book കണക്കതികാരം from 1853. From which catalogue is this taken? Thanks!