ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം ചെങ്കുട്ടുവൻ !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 10:41, 15 നവംബർ 2018 (UTC)

പ്രൂഫ് റീഡിങ്[തിരുത്തുക]

നമസ്തേ സുഹൃത്തേ,

താങ്കൾ താളുകളെ പ്രൂഫ് റീഡിങ് നടത്തിയതായി അടയാളപ്പെടുത്തുന്നത് ശ്രദ്ധിച്ചു. ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നു വിചാരിച്ചു. ഒരു താളിന്റെ ഏറ്റവും ഉത്തമ(/ര)മായ അടയാളങ്ങളാണ് തെറ്റുതിരുത്തൽ വായന കഴിഞ്ഞതെന്നതും വാലിഡേറ്റുചെയ്യപ്പെട്ടതെന്നതും. അതു പ്രകാരം ആ താളിലെ ഉള്ളടക്കം തെറ്റുകുറ്റങ്ങളടക്കം സ്രോതസ്സിലെ അതുപോലെ തന്നെയുണ്ടെന്ന ഉറപ്പിലാണ് ചെയ്യേണ്ടത്. ഒരു താൾ തെറ്റു തിരുത്തൽ വായന നടത്തുമ്പോൾ ആ താളുകളിലെ അക്ഷരങ്ങളടക്കം എല്ലാം സ്രോതന്നിലേതുപോലെ ചേർക്കാനും ശ്രദ്ധിക്കുമല്ലോ. ഉദാഹരണത്തിന് എന്നതു എന്ന അടയാളമായി സ്രോതസ്സിലുണ്ടെങ്കിൽ നമ്മളും അതുപോലെ തന്നെ ചേർക്കണം. തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്ന താളുകളെ തിരുത്താനും മറ്റൊരു വത്യാസവും കണ്ടെത്താനാവാത്തപ്പോൾ മാത്രം അടയാളപ്പെടുത്താനും അഭ്യർത്ഥിക്കുന്നു. നമ്മൾ ഒരിക്കൽ അടയാളപ്പെടുത്തിക്കഴിഞ്ഞ് ഒരുപക്ഷേ അടയാളം മാത്രം ശ്രദ്ധിക്കുന്ന മറ്റുള്ളവർ ആ താളുകളെ വേണ്ടത്ര സൂക്ഷ്മതയിൽ വീണ്ടും പരിശോദ്ധിക്കാത്തതുമൂലം തെറ്റുകൾ ആ താളുകളിൽ നിലനിൽക്കാൻ സാധ്യതയുണ്ട്. കൂടുതൽ ഊർജ്ജസ്വലതയോടെ ഇവിടെ തിരുത്തലുകൾ വരുത്താൻ കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു. സ്നേഹപൂർവ്വം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:20, 16 മേയ് 2019 (UTC)