സ്നേഹം (കുമാരനാശാൻ)
ദൃശ്യരൂപം
സ്നേഹം (ശ്ലോകം) രചന: |
‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകം. സംസ്കൃതമാതൃകയിൽ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയിൽ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ഇതിവൃത്തം. ആശാന്റെ സ്നേഹസങ്കൽപ്പത്തിന്റെ ആദ്യകാല സൂചന ഇവിടെ കാണാം. |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!