Jump to content

വൃത്തമഞ്ജരി/ഭാഷാവൃത്തപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
ഭാഷാവൃത്തപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


വൃത്തമഞ്ജരി - ഭാഷാവൃത്തപ്രകരണം

സംസ്കൃതത്തിൽ പലമാതിരിയിലുള്ള വൃത്തങ്ങളെ വിവരിച്ചതിന്റെ ശേഷം മലയാളത്തിൽ പ്രത്യേകമുള്ള വൃത്തങ്ങളെ ആരംഭിക്കുന്നു. വൃത്തശാസ്ത്രപരിഭാഷകളെല്ലാം ഭാഷയിലും പ്രായേണ സംസ്കൃതത്തിലുള്ളവതന്നെ ആണെങ്കിലും പ്രധാനപ്പെട്ട ചില അംശങ്ങളിൽ വ്യത്യാസമുള്ളതിനാൽ ഭാഷാവൃത്തശാസ്ത്രത്തിനു പൊതുവേ ഉള്ള ചില വിധികളെ ആദ്യമായി ചൊല്ലുന്നു.

പ്രായേണ ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കുതാൻ അതിനാൽ ഗാനരീതിക്കു ചേരുമീരടിയാണിഹ.

മലയാളം ദ്രാവിഡവർഗത്തിൽ ചേർന്ന ഒരു ഭാഷയാകയാൽ അതിനു സ്വന്തമായുള്ള കവിതാരീതി തമിഴിലുള്ളതുപോലെ ആകുന്നു. തമിഴിനും സംസ്കൃതത്തിനും വൃത്തശാസ്ര്തത്തിൽ വളരെ വ്യത്യാസമുണ്ട്‌. സംസ്കൃതത്തിൽ രണ്ടർദ്ധങ്ങളായിപ്പിരിയുന്ന നാലു പാദങ്ങൾ ചേർന്നുള്ള ഒരു ശ്ലോകമെന്നു പറയുന്നതാണ്‌ ഗദ്യകൃതികളിലെ ഒരു വാക്യത്തിന്റെ സ്ഥാനത്തു നിൽക്കുന്ന ഒരൊറ്റയായ എണ്ണം; തമിഴിൽ ശ്ലോകത്തിനുപകരം രണ്ടു പാദം ചേർന്ന ഒരീരടിയാണ്‌. ശ്ലോകത്തി ലെപ്പോലെ ഈരടികളിൽ അന്വയം പൂർണമാകണമെന്നു നിർബന്ധമില്ല. ഈരടി ശ്ലോകം പോലെ ഒന്നു എന്നെണ്ണാവുന്ന ഒരൊറ്റപ്പരിപൂർണവസ്തുവല്ല. ഒരു പാദം തന്നെ ചിലപ്പോൾ ഒരു യതി മുറിയുന്നിടത്തു നിന്നുപോയി എന്നു വരും. എങ്ങനെയെന്നാൽ, ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോഴിപ്രയോഗം ആർക്കും വരുന്നതല്ല പാർക്കാതവരെക്കാട്ടി ലാക്കാനുള്ളുപദേശമാർഗം മാതുലനലാ- താർക്കാനും സാധിക്കുമോ? ഘോ.യാ. ഇവിടെ ഒടുവിലെ പാദം ഒന്നാം യതിയിൽ നിന്നിരിക്കുന്നു. ഈ വൃത്തത്തിൽ ഓരോ പാദമായി കാണിച്ചതു രണ്ടു പാദമാക്കി മുറിക്കാവുന്നതാണെന്നു വിചാരിക്കുന്നപക്ഷവും പ്രകൃതപുസ്തക ത്തിൽ ആകെ ഈ വൃത്തത്തിലുള്ള വരികളുടെ സം്യ‍ വിഷമമാകുന്നതിനാൽ ഈരടിയായി പിരിക്കുമ്പോൾ ഒന്ന്‌ ഒറ്റയടിയായി നിൽക്കുകതന്നെ ചെയ്യും. അതിനാൽ ഈരടി ശ്ലോകമ്പോലെ ഒരു പരിപൂർണ്ണവസ്തുവല്ലെന്നു തീർച്ചപ്പെടുന്നു.ഇതിനുപുറമെ തമിഴിൽ സംസ്കൃതത്തിലെപ്പോലെ ഗുരുലഘു നിയമമോ, മാത്രാനിയമമോ, അക്ഷരനിയമമോ ഇല്ല. സംസ്കൃതത്തിലെ മാത്രയുടെ സ്ഥാനത്ത്‌ തമിൾകവി ഇലക്കണത്തിൽ 'അശ' എന്നൊന്നു കാണുന്നുണ്ട്‌. എന്നാൽ ഇതിന്റെ സ്വഭാവം വേറെയാണ്‌. നേരശ എന്നും നിരയശ എന്നും അശ രണ്ടുവിധം. പ, പൽ, പാ, പാൽ ഇങ്ങനെ ഒന്നിലധികം സ്വരമില്ലാത്ത വർണസമുദായത്തിന്നു 'നേരശ' എന്നും പര, പരൽ, പരാ, പരാൻ ഇങ്ങനെ രണ്ടു സ്വരം ചേർന്ന വർണസമുദായത്തിന്‌ 'നിരയശ' എന്നും പേർ. ഈ അശകളെക്കൊണ്ടാണ്‌ തമിഴർ ഗണം (ചീർ) ഉണ്ടാക്കുന്നത്‌. ഇത്രയുംകൊണ്ട്‌ തമിഴിലും സംസ്കൃതത്തിലുമുള്ള വൃത്തവ്യവസ്ഥ ഭിന്നമാണെന്നു സ്പഷ്ടമാകുന്നു. എന്നാൽ ഭാഷയിൽ വർണനിയമമോ, മാത്രാനിയമമോ രണ്ടാലൊന്ന്‌ ഒരു വിധത്തിൽ കാണുന്നുണ്ട്‌. അതിനാലാണ്‌ സൂത്രത്തിൽ പ്രായേണ എന്നു പറഞ്ഞത്‌. ഭാഷാവൃത്ത ങ്ങൾ മു്യ‍മായി തമിഴുരീതിയെ അനുസരിക്കുന്നത്‌ രണ്ടും പാട്ടുകളായിട്ടു പാടാനുള്ള വരിക ളാണെന്നുള്ള അംശത്തിലാകുന്നു. ഈവക വ്യത്യാസങ്ങളെത്തന്നെ ഓരോന്നായിട്ടെടുത്തു കാണിക്കുന്നു.

അടികൾക്കും കണക്കില്ല നിൽക്കയും വേണ്ടൊരേടവും

ഭാഷാവൃത്തങ്ങൾക്ക്‌ ഇത്ര അടി ഒരു ശീലെന്നു ക്ലിപ്തമില്ല. അന്വയം നിറുത്തുന്നതും എവിടെ യെങ്കിലുമാവാം. ഈ ശീലുകൾ ശ്ലോകം പോലെ ഒറ്റതിരിയുന്നില്ല. ധാരമുറിയാതെ ഒഴുകുന്നു. ഇപ്പറഞ്ഞതും പ്രായേണ എന്നേയുള്ളു. കീർത്തനങ്ങളിലും മറ്റും ശീലുകൾക്ക്‌ പാദസം്യ‍ാ നിയമമുണ്ട്‌. സം്യ‍ാനിയമം ചെയ്യുന്നപക്ഷം സംസ്കൃതത്തിലെപ്പോലെ നാലു പാദം ഒരു ശീലെന്നുതന്നെയാണ്‌ മിക്ക ദിക്കിലും വ്യവസ്ഥ.

വ്യവസ്ഥയെല്ലാം ശിഥിലം പ്രധാനം ഗാനരീതിതാൻ. (ഗുരുലഘുകാലമാനംകൊണ്ടു മാത്രം അളക്കാനാവില്ല. താളത്തിനൊത്ത്‌ ഏറ്റം കുറുക്കിച്ചൊല്ലുന്ന രീതി എന്നു മാരാർ ഗാനരീതി നിർവചിച്ചു. ഇതൊക്കെയാവാം. പക്ഷേ, ഈണം, മാത്രയനുസരിച്ച്‌ താളത്തിൽ നിൽക്കുന്നതിനു വേണ്ടത്ര പറയുകയല്ലാതെ, ഇന്നസ്ഥലത്ത്‌ പാടിനീട്ടാൻ വിധിക്കു ന്നത്‌ അപകടമാണ്‌) ഇവിടെ പ്രാധാന്യം പാടാനുള്ള സൗകര്യത്തിനാകയാൽ സംസ്കൃതത്തിലെപ്പോലെ ഗുരുലഘ്വാദി നിയമങ്ങളെ അധികം ഗണിക്കാനില്ല. ഈ ഭാഗത്തെത്തന്നെ വിസ്തരിക്കുന്നു.

മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകിൽ ഇല്ലെങ്കിൽ വർണസം്യ‍യ്ക്കു നിയമം മിക്ക ദിക്കിലും (ഗാനമാതൃകകളുടെ സ്വതസിദ്ധമായതാളഗതിമാത്രം കണക്കാക്കുക. നിർവഹണത്തിന്റെ ഭാഗമായ ഈണങ്ങൾ നിശ്ചയിക്കാനാവില്ല. അതു ചേർത്ത്‌ താളം നിശ്ചയിക്കുന്നതും പ്രയാസകരം. കേകയും താളത്തിൽത്തന്നെയാണ്‌.) കിളിപ്പാട്ട്‌ പ്രായേണ താളമിട്ടു പാടാത്തതാകയാൽ അതിൽ അക്ഷരനിയമം കാണുന്നുണ്ട്‌. തുള്ളൽപ്പാട്ടു മുതലായതിൽ അതുപോലെ മാത്രാനിയമമുണ്ട്‌.

ഗുരുവാക്കാമിച്‌'പോലെ പാടി നീട്ടി ലഘുക്കളെ അതുപോലിഹ ദീർഘത്തെക്കുറുക്കുന്നതപൂർവമാം. (ഇച്‌'പോലെ പാടില്ല. താളഗതിതന്നെ പ്രധാനം.) ലഘുവിനെ പാടുമ്പോൾ നീട്ടി ഗുരുവാക്കാം. അതുപോലെ ദീർഘത്തെ പാടിക്കുറുക്കുകയും ആകാമെങ്കിലും അതു മറ്റേതുപോലെ സാധാരണമല്ല.. ലഘുവിനെ ഗുരുവാക്കുന്നതിന്‌ ഉദാഹരണം : ഹരിണഹരി കരി കരടി ഗിരി കിരി ഹരിശാർദ്ദൂലാദികളമിതവന്യമൃഗം ആദ്ധ്യാ.രാ.


ഇവിടെ ആദ്യപാദത്തെ വായിക്കുന്നത്‌ ഹരിണാ ഹരീ കരീ കരടീ ഗിരി കിരീ എന്നാകുന്നു. ഗുരുവിനെ ലഘുവാക്കുന്നതിന്‌; സുരവരജസുതനുമഥ നിന്നൂ വിഷണ്ണനായ്‌ സൂക്ഷിച്ചു മായമറിഞ്ഞിട്ടിരാവാനും. ഭാര. ഇവിടെ 'ഇരാവാനും' എന്നതിനെ 'ഇരാവനും എന്നു പാടിയാലേ വൃത്തം യോജിക്കൂ. പക്ഷേ സംസ്കൃതത്തിലെ 'ഇരാവാൻ' ഭാഷയിൽ 'ഇരാവൻ' ആയിപ്പോയി എന്നും വരാം. ഈ വക അവ്യവസ്ഥ എല്ലാം പഴയ സംസ്കൃതത്തിലും ഉണ്ടായിരുന്നതുതന്നെ.

'അപി മാഷ മഷം കുര്യാച്‌'ന്ദോഭംഗം ന കാരയേൽ' എന്ന വചനം നോക്കുക. 'മാമിയം ചലിതാ വിലൊക്യ വൃന്ദാവനാൽ' ഇത്യാദി അഷ്ടപതിയും മറ്റും ലഘുക്കളെ ധാരാളം ഗുരൂകരിക്കാറുണ്ട്‌.

ആര്യയിൽ ചൊന്ന രീതിക്കു ഗണകൽപനയുണ്ടിഹ എന്നാലതിന്നു മാത്രയ്ക്കു നിയമം വേറെയാണു കേൾ

ആര്യജാതിഗണത്തിന്ന്‌ മാത്രനാലെന്നു നിശ്ചിതം രണ്ടും മൂന്നും നാലുമഞ്ചുമാകാം പിന്നിവിടത്തിലോ (നന്മാത്രമതി. എഴുമാത്രകൂടി കണക്കിലെടുക്കേണ്ടതുണ്ട്‌.)

ദ്വിമാത്രാഗണവും പിന്നെത്രിമാത്രാഗണവും തഥാ ചതുർമ്മാത്രം പഞ്ചമാത്രമെന്നുതാൻ ഗണ സംജ്ഞകൾ

ആര്യയിൽ നാലുമാത്ര കൂടിയതൊരു ഗണമെന്നുപറഞ്ഞതുപോലെ ഇവിടെയും ഇത്ര മാത്രകൾ കൂടിയത്‌ ഒരു ഗണമെന്നു വ്യവസ്ഥയുണ്ട്‌. എന്നാൽ ഗണങ്ങൾക്കു മാത്ര രണ്ടോ മൂന്നോ അഞ്ചോ ആയിരിക്കും; ശേഷം വേണ്ടിവന്നാൽ നാലു രണ്ടിലും, ആറു മൂന്നിലും എന്ന മട്ടിൽ ഇവയിൽത്തന്നെ ഉൾപ്പെട്ടുകൊള്ളും. ഇവയ്ക്ക്‌ യഗണം, മഗണം എന്നും മറ്റും പറഞ്ഞതുപോലെ പേരുകൾ ഇടുന്നില്ല. സംസ്കൃത ഗാനങ്ങളിലും പ്രാകൃത്വൃത്തങ്ങളിലും ഇതു പോലെ പലമാതിരി മാത്രഗണങ്ങൾ ഉള്ളതിന്‌ അക്ഷരംകൊണ്ടു പേരിട്ടിട്ടുണ്ട്‌. അവയെ അധികം പ്രയോജനമില്ലാത്തതിനാൽ ഇവിടെ സ്വീകരിക്കുന്നില്ല. ദ്വിമാത്രം ത്രിമാത്രം ഇത്യാദികളെത്തന്നെയേ ഉപയോഗിക്കുന്നുള്ളു. ഒരു ഗണത്തിന്‌ ആകെ ഇത്രമാത്രവേണമെന്നല്ലാതെ അതിൽ ആദിഗുരു, മദ്ധ്യഗുരു മുതലായ പ്രകാരഭേദങ്ങളെ ഭാഷാവൃത്തങ്ങൾ ഗണിക്കുന്നുമില്ല. ഇത്രയും സാമാന്യവിധികൾ.

ഇനി ഓരോതരം പാട്ടുകളെ എടുത്ത്‌ അതാതിൽ അരങ്ങിയിട്ടുള്ള വൃത്തങ്ങളെ പറയുന്നു. ഒരു വൃത്തംതന്നെ പലതരം പാട്ടുകളിലും വരുന്നതിനെ പ്രധാനമായി ആദ്യം എടുക്കുന്നിടത്തു വിവരിച്ചുകൊണ്ട്‌ മറ്റു പാട്ടുകളിൽ അതിന്‌ പ്രവേശമുള്ളതിനെ ചൂണ്ടിക്കാണിക്കമാത്രം ചെയ്‌തിരിക്കുന്നു. അതിൽ ആദ്യമായി :

�. കിളിപ്പാട്ട്‌

���. മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ


(കാകളി, ണ്ഡജാതി - അയ്മാത്രഗണം - വൃത്തമാണ്‌. നിരവധി ഉദാഹരണങ്ങൾ, മറ്റുപല വൃത്തങ്ങളായി പറയുന്നവ, ഇതിൽപടും.) അഞ്ചുമാത്ര കിട്ടുന്ന വിധത്തിൽ മൂന്നക്ഷരം ചേർത്തത്‌ ഒരു ഗണം. അതായത്‌ രണ്ടു ഗുരുവും ഒരു ലഘുവും ഉള്ള രഗണമോ, തഗണമോ, യഗണമോ ആവും. സർവലഘുവിന്‌ അക്ഷരം മൂന്നിലധികം വരുന്നതിനാൽ ഇവിടെ ഗണിക്കാനില്ല. ഇങ്ങനെയുള്ള നാലുഗണം കൂടിയത്‌ ഒന്നാം പാദം; അതുപോലെതന്നെ രണ്ടാം പാദവും. അപ്പോൾ എട്ടുഗണം ചേർന്നത്‌ ഒരീരടി. ഈവിധമുള്ളശീലിനു കാകളിയെന്നു പേർ. പഞ്ചമാത്രഗണങ്ങൾ മൂന്നുള്ളതിൽ അധികം രഗണത്തേയും പിന്നീടു തഗണത്തേയും അതിലും കുറഞ്ഞു യഗണത്തേയും ആണുപയോഗിച്ചുകാണുന്നത്‌. ലഘുക്കളെ നീട്ടി ഗുരുവാക്കാവുന്നതിനാൽ നഗണം, ഭഗണം, സഗണം, ജഗണം എന്ന ശേഷം നാലുഗണങ്ങളേയും ഉപയോഗിക്കാം. ഗുരുവിനെക്കുറയ്ക്കുക അപൂർവമാകയാൽ മാത്ര ഏറിപ്പോകുന്ന മഗണം മാത്രം ഈ വൃത്തത്തിൽ പ്രയോഗിപ്പാൻ പാടില്ലെന്നുവരുന്നു. - ( - - ( - - ( - - ( - ഉദാ: ശാ രി ക / പ്പൈ ത ലേ / ചാ രു ശീ / ലേ വ രി / - - ( - ( - - ( - - ( - കാ രോ മ / ലേ ക ഥാ / ശേ ഷ വും / ചൊ ല്ലു നീ ഭാര.

അധ്യാത്മം, അയോദ്ധ്യാകാണ്ഡം, സഭാപർവം, ചാണക്യസൂത്രം, രണ്ടാം പാദം ഇത്യാദികൾ ഈ വൃത്തത്തിലുള്ളവയാകുന്നു.

���. കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ (കളകാഞ്ചി, മണികാഞ്ചി, പര്യസ്തകാഞ്ചി, മിശ്രകാകളി എന്നിവയിലെല്ലാം, അയ്മാത്രഗണമാക്കാൻ ലഘുഗുരു നിരവലിൽ വരുന്ന ഭേദമാണ്‌ പ്രധാനം.) ഉദാ: �. സുരവരജ/സുതനുമഥ/നിന്നൂ വി/ഷണ്ണനായ്‌ സൂക്ഷിച്ചു/മായമ/റിഞ്ഞിട്ടി/രാവനും. ഭാര. �. സകലശുക/കുലവിമല/തിലകിതക/ളേബരേ സാരസ്യ/പീയൂഷ/സാരസർ/വസ്വമേ - ഇവിടെ ഒന്നാമതുദാഹരണത്തിന്റെ ഒന്നാം പാദത്തിൽ ആദ്യത്തെ രണ്ടു ഗണവും രണ്ടാമത്തേ തിൽ മൂന്നു ഗണവും ലഘുമയം. രണ്ടിലും രണ്ടാം പാദം കാകളി തന്നെ. ഈ ലക്ഷണപ്രകാരം കാകളി സമവൃത്തവും കളകാഞ്ചി അർദ്ധസമവൃത്തവുമെന്നു വരും. നാലു പാദം ഒരു ശീൽ എന്നു നിയമമില്ലാത്തതിനാൽ അർദ്ധസമമെന്ന പേർ ഭാഷാവൃത്തങ്ങൾക്കു യോജിക്ക യില്ല. മുറയ്ക്കു നോക്കിയാൽ സമമെന്നും വിഷമമെന്നും രണ്ടു വിഭാഗമേ ഭാഷയിൽ സംഭവിക്ക യുള്ളു. സംസ്കൃത സമ്പ്രദായപ്രകാരം നോക്കിയാൽ കളകാഞ്ചിയെ അർദ്ധസമമെന്നു വിളിക്കാ മെന്നേ ഇവിടെ പറഞ്ഞതിനു താത്പര്യമുള്ളു. വേറെയും ഒരു ഭേദം ഈ വൃത്തങ്ങൾക്കു തങ്ങ ളിലുണ്ട്‌. കാകളിയിലെല്ലാം ത്യക്ഷരഗണങ്ങളാകയാൽ പാദമൊന്നിന്‌ അക്ഷരം �� എന്നു നിയമ മുണ്ട്‌. കളകാഞ്ചിയിൽ സർവലഘു ഗണങ്ങളുള്ളതിനാൽ ഒന്നാം പാദത്തിൽ മാത്രം അക്ഷരം ��-ഓ �8-ഓ ആകും. പാദത്തിൽ മാത്രകളുടെ ആകത്തുക രണ്ടു വൃത്തത്തിനും � തന്നെ.

���. കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം ഗണം മാത്രം ലഘുമയമായാലോ മണികാഞ്ചിയാം. (ഇരുപത്തിനാലു വൃത്തത്തിലെ അതിസമ്മതയും ഇതും നാന്മാത്രാഗണഘടിതമാണ്‌) ഉദാ: പരമപുരു/ഷൻ മഹാ/മായതൻ/വൈഭവം പറകയുമ/നാരതം/കേൾക്കയും/ചെയ്കിലോ - ഭാര. ഈ മണികാഞ്ചിയെ കളകാഞ്ചിയുടെ ഇടയ്ക്കല്ലാതെ ഒരു പർവത്തിലോ അദ്ധ്യായത്തിലോ മുഴുവൻ ഉപയോഗിച്ചുകണ്ടിട്ടില്ല.

���. ഇച്‌'പോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ ചേർത്തും കാകളി ചെയ്‌തിടാമതിൻപേർ മിശ്രകാകളി. ഉദാഃ �. ജനിമൃതിനി/വാരണം/ജഗദുദയ/കാരണം ചരണനത/ചാരണം/ചരിതമധു/പൂരണം/ ഇതിൽ രണ്ടടികളിലും �-ം �-ം ഗണങ്ങൾ ലഘുമയങ്ങൾ �. ശിവ ശിവ മ/നോഹരേ/ശീലവതി/സാദരം/ ജന്മസാ/ഫല്യദം/ചൊല്ലുകൈ/വല്യദം ഇതിൽ ആദ്യപാദത്തിൽ ഒന്നാംഗണം ലഘുമയം തന്നെ; മൂന്നാം ഗണത്തിൽ ഒരു ഗുരുവും മൂന്നുലഘുവും ചെയ്‌തിരിക്കുന്നു. അതിനാലാണ്‌ 'ലഘുപ്രായ - ലഘു വധിക്കപ്പെട്ട ഗണങ്ങളെ' എന്നു ലക്ഷണം ചെയ്‌തത്‌. ഈ ലക്ഷണപ്രകാരം ചാണക്യസൂത്രത്തിൽ 'ശുകതരുണി സാദരം സുശീല ഗുണഭാസുരം' എന്നു കാണുന്നതു 'സാദരം ശീലഗുണ' എന്നാക്കണം. 'സു' അധികമാണെന്നു പാട്ടുകാരും സമ്മതിക്കുന്നു.

���. രണ്ടാം പാദാവസാനത്തിൽ വരുന്നോരു ഗണത്തിനു വർണമൊന്നു കുറഞ്ഞീടിലൂനകാകളിയാമത്‌. (ഉദാഹരണം ശരിയല്ല) - - ( - ( - - - ( - ( - ഉദാ: തത്തേവ/രിക രി / കത്തങ്ങി/രി മ മ/ - - - - ( - ( - ( - - ചിത്തം മു/ഹുരപി/തെളിഞ്ഞി/തയ്യാ/ - ഭാര. ഇതിൽ രണ്ടാം പാദത്തിലെ അന്ത്യഗണത്തിന്‌ രണ്ടക്ഷരമേ ഉള്ളു; മാത്രയും നാലായിപ്പോയി. ഒരക്ഷരം ലഘുവായാൽ മാത്ര മൂന്നുമാകും. ഇതിനെ എഴുത്തച്‌'ൻ പർവാരംഭങ്ങളിൽ ഒരു വൈചിത്ര്യ്ത്തിന്‌ മാത്രമേ ഉപയോഗിക്കാറുള്ളു. അഞ്ചാറുവരി കഴിഞ്ഞാൽ സാധാരണ കാകളിതന്നെ എടുക്കും. രണ്ടാം പാദത്തിൽ നാലക്ഷരം കുറച്ച്‌ ഒരുവിധം ഊനകാകളി മാരൻ പാട്ടിലും മറ്റും കാണുന്നുണ്ട്‌. ഉദാ: കുങ്കുമ/ച്ചാറണി/ഞ്ഞാലുംകു/ചങ്ങളിൽ കുംഭീന്ദ്ര/ഗാമിനീ/യാളേ ഇതിൽ രണ്ടാം പാദത്തിന്‌ രണ്ടുഗണവും രണ്ടക്ഷരവുമേ ഉള്ളു.

���. രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിന്‌ വർണമൊന്നു കുറഞ്ഞെന്നാൽ ദ്രുതകാകളി കീർത്തനെ. (ഏഴുമാത്രയുള്ള, മൂന്നു ഗണങ്ങൾ ഒരു പാദത്തില്വരുന്ന വൃത്തങ്ങളാണിവ.) രണ്ടടികളിലും ഒടുവിലെ ഗണത്തിന്‌ മാത്രം അക്ഷരം രണ്ടാക്കിയാൽ കീർത്തനങ്ങളിലും മറ്റും കാണുന്ന വൃത്തമാകും. അതിന്‌ ദ്രുതകാകളി എന്നു പേർ. അക്ഷരമൊന്നു കുറയ്ക്കണമെന്നു പറഞ്ഞതിനാൽ മാത്ര മൂന്നോ നാലോ ആകാം. എങ്കിലും മൂന്നു മാത്രയാണ്‌ അധികം ദിക്കിലും കാണുന്നത്‌. - ( - ഉദാഃ �. കാള മേ/ ഘകളാ/യങ്ങളെ/ക്കാളും/ കാളനാ/ ളികപാ/ളികളെ/ക്കാളും - ( - കാളി മ /കൊണ്ടുകാ/ളും കളേ/ബരം പനേന്നാർ/കാവിലീ/ശ്വരീപാ/ഹിമാം. കാളീസ്ര്തോത്രം - ( - �. പണ്ടുപ/ണ്ടുൾലവി/ത്തുകളെ/ല്ലാമേ കണ്ടാലു/മറിയാ/തേമറ/ഞ്ഞുപോയ്‌ ഭാ.ച.കൃ.പാ. ഈ ദ്രുതകാകളിയിൽ മഗണവും ചേർക്കാറുണ്ട്‌.


- - - ( ( - - ( - ഉദാ: തൃപ്പൂണി/ത്തുറമേ/വും ഭ ഗ/വാന്റെ - ( - ( - - തൃപ്പാദ/ത്താരടി / യിണ ചേ/രുവാൻ - കീർത്ത. പാനപ്പാട്ടുകൾക്കും ഇതുതന്നെയാണു വൃത്തം. - ( - ( - - ( - - ഉദാ: മാളിക / മുകളേ / റി യ മ /ന്നന്റെ തോളിൽ മാ/റാപ്പുകേ/റ്റുന്നതും/ഭവാൻ - സ.ഗോ. കിളിപ്പാട്ടിലുൾപ്പെട്ടതല്ലെങ്കിലും ദ്രുതകാകളിയെ ഇവിടെ പറഞ്ഞത്‌ കാകളി പ്രസ്താവത്തിലാകുന്നു.

��8. മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ ഗുരുവൊന്നെങ്കിലും വേണം പാദം മാറാതോരോ ഗണത്തിലും നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം. (�� മുതൽ �8 വരെ മാത്ര പാദത്തിൽ ഏറിയേറി വരുന്ന ഒരു വൃത്തമാണിത്‌.) ഓരോ പാദത്തിലും �, �, �, �, �, � എന്ന ക്രമത്തിൽ അക്ഷരങ്ങളോടുകൂടെ ആറു ഗണങ്ങൾ, �� അക്ഷരം. ഈ ഗണങ്ങളിൽ ഓരോന്നിലും ഓരോ ഗുരുവെങ്കിലും വേണം. എല്ലാം ഗുരുവായാലും വിരോധമില്ല. അപ്പോൾ ഒരു പാദത്തിൽ കുറഞ്ഞപക്ഷം ഗുരു �, ശേഷം 8 ലഘു എന്നു മാത്ര �; എല്ലാം ഗുരുവായാൽ മാത്ര �8; അതുകൊണ്ട്‌ മാത്ര � നും �8 നും മദ്ധ്യേ നിൽക്കുമെന്നു വന്നുകൂടി. അക്ഷരം �� എന്നും ക്ലിപ്തം തന്നെ. എന്നാൽ മാത്ര സാധാരണയിൽ രണ്ട്‌ അറ്റങ്ങ ൾക്കും മദ്ധ്യേ ��-ഓ, ��-ഓ ആയിരിക്കും. ഇതിനുപുറമേ പാദാദികൾക്കും പൊരുത്തം വേണം. എന്നുവച്ചാൽ ഒന്നാം പാദം ഗുരുകൊണ്ടു തുടങ്ങിയാൽ രണ്ടാം പാദവും ഗുരുകൊണ്ടുതന്നെ തുട ങ്ങണം; ലഘുകൊണ്ടായാൽ ലഘുകൊണ്ട്‌ എന്നുള്ള നിയമം. പാദങ്ങൾക്കും മദ്ധ്യേ യതിവേണം; �, �, �, എന്ന ആദ്യത്തെ മൂന്നു ഗണം ഒരു യതി. അതുപോലെ തന്നെ പിന്നെയും മൂന്നു ഗണങ്ങൾ ഒരു യതി. ( ( - ( - ( - ( ( - ( - ( - ഉദാഃ �) സുരവാ /ഹിനി/പതി/തനയൻ/ഗണപതി � മാത്ര ( ( - ( - ( - ( ( - - ( ( - സുരവാ /ഹിനി/പതി/പ്ര മഥ/ഭൂത/പതി - ( - ( - ( - - ( - ( - ( - �)ശക്രനോ /കൃതാ/ ന്തനോ/പാശിയോ/കുബേ/രനോ �� മാത്ര - - - - ( - - - ( - - ( ( - ദുഷ്കൃതം / ചെയ്‌ത/തവൻ/ തന്നെ ഞാ/നൊടു/ക്കുവെൻ �� മാത്ര - - - ( - - ( - ( - ( - ( - �) കൈലാസാ /ചലേ/സൂര്യ/കോടി ശോ ഭിതേ/വിമ - �� മാത്ര - ( - - ( - - - - - - ( - - ലാലയേ/രത്ന/പീഠേ/സംവിഷ്ടം/ധ്യാന/നിഷ്ഠം - �� മാത്ര - - - - - - - - - - - - - - �) മാതംഗാ/ഭാസ്യൻ/ദേവൻ/മംഗല്യാ/ ധാന/പ്രീതൻ - �8 മാത്ര - - - - - - - - - - - - - - മാതംഗീ/ വാചാ/ന്ദേവീ/മാനാഥൻ/ഗൗരീ/കാന്തൻ - �8 മാത്ര ഈ ഉദാഹരണങ്ങളിലൊക്കെയും പാദാദിപ്പൊരുത്തമുണ്ടെന്നു കാൺക. മിക്ക ദിക്കുകളിലും യതികളുടെ ആദിക്കും പൊരുത്തം കാണും; ഇവിടെ എടുത്ത ഉദാഹരണങ്ങളിലെല്ലാം അതുണ്ടെങ്കിലും അതില്ലാത്ത വരികൾ അപൂർവമല്ല.

പുരുഷ/സ്ര്തീജാ/തിനാ/മാശ്രമാ/ദിക/ളല്ല കാരണം/ മമ/ ഭജ/ നത്തിന്‌/ ജഗ/ ത്രയേ എന്നു ചില പുസ്തകങ്ങളിൽ കാണുന്നത്‌ 'പുരുഷസ്ര്തീ' എന്നു വായിച്ചാൽ പൊരുത്തം തെറ്റുന്നില്ല.

ദ്രോണരോ/ടൊരു/മിച്ചു/പഠിച്ചു/വിദ്യകളും സുരലോ/കം പൂ/ക്കുപൃ/ഷതമ/ഹീപതിയു എന്നു ഭാരതം സഭാപർവത്തിൽ കാണുന്നത്‌ പാദാദിപ്പൊരുത്തത്തിന്‌ ഒരപവാദമ്പോലെ തോന്നുന്നു. എന്നാൽ വാസ്തവത്തിൽ ഇവിടെ മദ്ധ്യവരികൾ വിട്ടുപോയിരിക്കണം. അർത്ഥത്തിലുള്ള ചേർച്ചക്കേട്‌ ഈ ഊഹത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. മുൻ കാണിച്ച- �. കാരണം മമ ഭജ / നത്തിനു ജഗത്രയേ �. അഗതിയായോരടി/യനനുഗ്രഹിക്കണം ഇത്യാദികളിൽ യതിഭംഗം കാണുന്നുണ്ട്‌.

��9. ലഘുപൂർവം ഗുരു പരമീമട്ടിൽ ദ്വ്യ‍ക്ഷരംഗണം ആറെണ്ണം മദ്ധ്യയതിയാലർദ്ധിതം, മുറിരണ്ടിലും ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ. (മുമ്മാത്ര വരുന്ന വൃത്തം.) പാദമൊന്നിനു മുൻലഘുവും പിങ്ങുരുവുമായിട്ട്‌ ഈരണ്ടക്ഷരമുള്ള ഗണം ആർ, നടുക്കു യതിചെയ്‌തു പാദത്തെ രണ്ടർദ്ധമായിഠ്ടു മുറിക്കണം; രണ്ടു മുറിയുടെയും ആദ്യഗണത്തിൽ മുൻ ലഘു, പിൻ ഗുരു എന്നുള്ള നിയമം അവശ്യമനുഷ്ഠിക്കണം; ശേഷം നാലു ഗണങ്ങളിൽ തെറ്റിയാലും തരക്കേടില്ല. ഇത്‌ അന്നനട. ( - ( - ( - ( - ( - ( - ഉദാ: �) ഹരാ/ഹരാ/ഹരാ/ശിവാ/ശിവാ/ശിവാ/ ( - ( - ( - ( - ( - ( - പുര/ ഹരാ/ മുര/ ഹരാ/നത/ പദാ/

( - ( - ( - ( - ( - - - �) വിവി/ധമി/ത്തരം/പറ/ഞ്ഞു കേ/ഴുന്നോ- ( - ( - ( - ( - - - - - രര/ ചനെ/ ത്തൊഴു/ തുര /ചെയ്‌താൻ/ സൂതൻ. രണ്ടാമുദാഹരണത്തിൽ അന്ത്യഗണങ്ങൾക്കു ലഘുഗുരു വ്യവസ്ഥ തെറ്റിയിരിക്കുന്നു. യത്യാരംഭമായ ഒന്നും മൂന്നും ഗണങ്ങളിലാകട്ടെ നിയമം ശരിതന്നെ എന്നു കാൺക.

�. തുള്ളൽപ്പാട്ട്‌

തുള്ളൽപ്പാട്ടിൽ (�) ഓട്ടൻ, (�) ശീതങ്കൻ (�) പറയൻ എന്നു വകഭേദമുണ്ട്‌. ഇതിൽ ഓരോന്നി ലും ഉള്ള വൃത്തങ്ങൾ വെവ്വേറെ ആണെങ്കിലും ചിലതു സാധാരണമായിട്ടു കാണുന്നു. അതിൽ ആദ്യം ഓട്ടനിൽ പ്രധാനമായുള്ള വൃത്തങ്ങളെടുക്കുന്നു.

�. ഓട്ടൻ

��. ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി. (നാന്മാത്ര, നാലുഗണവൃത്തങ്ങൾ.)


രണ്ടു മാത്രയിലുള്ള ഗണം എട്ട്‌ ചേർത്ത്‌ ഒരു പാദം ചെയ്യുന്ന വൃത്തത്തിനു തരംഗിണി എന്നു പേർ. ഇതിനു പാദമദ്ധ്യമായ നാലാം ഗണത്തിന്റെ അവസാനത്തിൽ യതിയും വേണം. സംസ്കൃ തത്തിൽ ഈ വൃത്തം മാത്രാസമ കവർഗത്തിലുൾപ്പെടും. എന്നാൽ ഇങ്ങനെയൊരു ലക്ഷണവും പേരും സംസ്കൃത വൃത്തശാസ്ര്തഗ്രന്ഥങ്ങളിൽ കണ്ടിട്ടില്ല.

ഉദാ: (�) അണി/മതി/കല/യും/സുര/വാ/ഹിനി/യും ഫണി/പതി/ഗണ/ഫണ/മണി/കളു/മണി/യും (�) ദോ/ഷ/ഗ്രാ/ഹിക/ളി/ല്ലാത്‌/ള്ളോരു ദോ/ഷ/ജ്ഞ/ന്മാ/രുടെ/സഭ/തു/ച്‌'ം - ഘോ.യാ. ഇതിൽ രണ്ടാമുദാഹരണത്തിൽ യതിഭംഗമുണ്ട്‌. പാടുമ്പോൾ അത്‌ തെളിയുകയും ചെയ്യുന്നു. സംസ്കൃതത്തിൽ, 'ഭജ ഗോവിന്ദം ഭജ ഗോവിന്ദം' എന്നുള്ള കീർത്തനം ഈ വൃത്തത്തിലാകുന്നു. ഇരുപത്തിനാലു വൃത്തത്തിൽ ��-ം, �9-ം വൃത്തങ്ങളിലും ഈ വൃത്തം പ്രയോഗിച്ചുകാണുന്നു. ഉദാ: (�) കൊണ്ടാ ലക്ഷ്മണ വില്ലും ശരവും കണ്ടില്ലേതും വരുണമിദാനീം കണ്ടാലും മമ വീര്യം ജലനിധി മണ്ടി വരുന്നതു നാരായണജയ. വൃ.�� (�) മനുകല തിലകമണിപ്പൂൺപേ നീ നിശമയ സീതാചരിതമിദാനീം ശ്രുതിഗതമാകിലിതിലജനാനാം ദുരിതക്ഷയമിതു നാരായണജയ. വൃ.�9

���. രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി രണ്ടാം പാദത്തിൽ രണ്ടു ഗണം കുറഞ്ഞ തരംഗിണിക്ക്‌ ഊനതരംഗിണി എന്നു പേർ. ���. കേകാപാദത്തെയർദ്ധിച്ചാലർദ്ധകേകയതായിടും കേകയ്ക്കു രണ്ടു യതിയുള്ളതിൽ ആദ്യത്തെ യതിയിൽത്തന്നെ പാദം നിറുത്തിയാൽ അർദ്ധകേക. അപ്പോൾ ഒരു ത്ര്യ്ക്ഷരഗണത്തിന്‌ പിന്നാലെ രണ്ടു ദ്വ്യ‍ക്ഷരഗണം അർദ്ധകേക എന്നർത്ഥമായി. ഓരോഗണത്തിലും കുറഞ്ഞപക്ഷം ഓരോ ഗുരുവും വേണം. ഉദാ: (�) ഏണനയനേ ദേവീ വാണീടു ഗുണാലയേ കൃ.അ.വി. (�) കളിച്ചൂ പടജ്ജനം വിളിച്ചു പുറപ്പെട്ടു നള.ച. (�) തിരയിൽ ചാടി നീന്തും നേറ്റിമേൽ കുറിച്ചാന്തും കാ.വി. - ( ( ( ( - (�) ബദ്ധവചനമതു - കേട്ടുഹേ/ഹയ/നൃപൻ സംസ്കൃതത്തിലെ വക്‌ത്രവൃത്തവും (അനുഷ്ടുപ്പിൽ) സ്വാഗതാവൃത്തവും (ത്രിഷ്ടുപ്പിൽ) സുമംഗലാവൃത്തവും (ജഗതിയിൽ) തുള്ളലിൽ ഉപയോഗിക്കാറുണ്ട്‌. വക്‌ത്രത്തിന്‌ ഉദാഹരണം : �. വിരവോടെ ഗുരുവായൂർ മരുവും തമ്പുരാൻകൃഷ്ണൻ കൃ.വി.ഓട്ടൻ �. കവിചൊല്ലിഫലിപ്പിപ്പാ- നെളുതല്ലെങ്കിലും നമ്മെ കൃ.ലീ.ശീതങ്കൻ


( ( - - ( - - - �. കുറവില്ലാത്തൊരുകിള്ളി- ക്കുറിശ്ശിശ്രീമഹാദേവൻ സ.പ്ര.പറയൻ. സ്വാഗതയ്ക്ക്‌ - (ര ന ഭ ഗ ഗ) (�) നില്ലു നില്ലെട സുയോധനാ, കർണാ നിങ്ങൾ ചൊന്നമൊഴി നിന്ദിതമെല്ലാം. ഘോ.യാ. (�) അർജ്ജുനസ്യമയി കിം ബഹുമാനം നാസ്തി തസ്യ ബഹുകഷ്ടമിദാനീം കാ.വി. സ്വാഗതയെ ചിലെടത്തു മാത്രാപ്രധാനമാക്കി അക്ഷരസം്യ‍ ഭേദപ്പെടുത്തീട്ടും കാണും. എങ്ങനെയെന്നാൽ; ചിത്രസേനനും വൃന്ദവുമെല്ലാം ചിത്തസമ്മതം പൂണ്ടു ഗമിച്ചു വൃത്രവൈരിയെച്ചെന്നു വണങ്ങി തത്ര മേവിനാനതുമതി ഭദ്രം ഘോ.യാ.

ഇതിൽ ആദ്യത്തെ മൂന്നു പാദങ്ങളിൽ സ്വാഗതയുടെ നാലക്ഷരം കഴിഞ്ഞുള്ള രണ്ടു ലഘുക്കൾക്കു പകരം ഒരു ഗുരു ചെയ്‌തിരിക്കുന്നു. 'ചിത്രസേനനനും വൃന്ദവുമെല്ലാം' എന്നായാൽ സ്വാഗതതന്നെയാകും. നാലാം പാദത്തിൽ ഗുരു ലഘുക്കൾക്കു വിനിമയം ചെയ്‌തതേ ഉള്ളു. 'തത്രമേവിനതു നാമതിഭദ്രം' എന്നായാൽ സ്വാഗതയാകും.

സുമംഗലയ്ക്കു (ജ ഭ ജ ര ) മതം നമുക്കഭിമതം വൃകോദരാ ഹിതം പറഞ്ഞതുചിതം ഗ്രഹിക്ക നീ - ഘോ.യാ.

���. ജഗണാദ്യം ചതുർമ്മാത്രഗണം നാലു ശിതാഗ്രയാം. ചതുർമ്മാത്ര ഗണം നാലു കൂടിയതു ശിതാഗ്ര; അതിൽ ആദ്യത്തേ ഗണം ജഗണ (മദ്ധ്യഗുരു) രൂപമായിരിക്കുകയും വേണം. ( - ( ഉദാ: (�) വിദഗ്ദ്ധ/ നായിക/ നളന്റെ/ ദൂതൻ ( - ( വിദർഭ/ നൽപുര/മടുത്തു/കണ്ടു ( - ( കുതിച്ചു/ചാടും/കുതിരകൾ/കണ്ടു നള. ച. (�) കരിമ്പുതിന്നാൻ കരിവരനിപ്പോൾ തരിമ്പുമോഹമതുണ്ടെന്നാകിൽ. -ഘോ.യാ.

���. ത്രിമാത്രം ദ്വ്യ‍ക്ഷരഗണമാറെണ്ണം ഗുരുവൊറ്റയും ആദ്യം ഗണം ലഘുമുമിതു ഹംസപ്ലുതാദിധം. (അയ്മാത്ര ഗണ വൃത്തഭേദം.) ഒരു ഗുരുവും ഒരു ലഘുവും ചേർന്നു രണ്ടക്ഷരം മൂന്നു മാത്രയിൽ ആറു ഗണവും ഒടുവിൽ ഒരു ഗുരുവും കൂടിയത്‌ ഹംസപ്ലുതം. ഇതിൽ ആദ്യഗണം ലഘുകൊണ്ടു തുടങ്ങുകയും വേണം.

ഉദാ: (�) ജലധിയും കലങ്ങി മറിഞ്ഞിടുന്നു ഗിരികളും വിരവോടു കുലുങ്ങിടുന്നു. -കൃ.വി. (�) മരുത്തിന്റെ മകനെക്കാൾ വലിപ്പനെന്നും കരുത്തുള്ള പരിഷയിലധീശനെന്നും -കിരാ.


(�) കരമതിലകപ്പെട്ട കനകക്കട്ട പരിചൊടു കളയുന്നതുചിതമല്ല -അ.മോ. (�) പടജ്ജനപടലവുമിടവകയും നട വിട ചട ചട രടിതങ്ങളും - നള.ച.

���. ലഘുപ്രായം ചതുർമ്മാത്രഗണമാറൊരു ദീർഘവും ചേർന്നു വന്നാലജഗരഗമനാഭിധവൃത്തമാം ലഘുപ്രചുരമായ ചതുർമ്മാത്രഗണം �-ം ഒടുവിൽ ഒരു ദീർഘവും വരുന്നത്‌ അജഗരഗമനം. ഉദാ: (�) തെളിവൊടു പല വാളുകൾ കർക്കടതോക്കുകൾ വില്ലുകൾ ശൂലം വെളുവെളെ വളയുന്ന കടുത്തില ശക്‌തികൽ പത്തി കൃപാണം നള.ച. (�) വർദ്ധിതതരധവളഹിമാചല സന്നിഭതുംഗശരീരൻ നെടുതാകിന കൊടിമരമെന്നകണക്കു തടിച്ചൊരു വാലും ക.സൗ.

���. ആറുമെട്ടും പതിന്നാലു മാത്രയാൽ മദമന്ഥരാ ആറുമാത്ര ഒരു യതി, പിന്നീട്‌ എട്ടു മാത്ര ഒരു യതി, എന്നു പതിന്നാലു മാത്ര രണ്ടു യതിയായുള്ള വൃത്തം മദമന്ഥരാ. അക്ഷരങ്ങൾ അധികവും ലഘുവായിരിക്കണം. ഉദാ: (�) പല വടിവും വന്നു ചമഞ്ഞു തലമുടിയും വന്നു തികഞ്ഞു -നള.ച. (�) രതികണവനു കണകളൊടുങ്ങീ അതിവിവശതപൂണ്ടു മയങ്ങീ -ബാ.യു. മാരൻ പാട്ടിലും ഈ വൃത്തം ഉപയോഗിച്ചിട്ടുണ്ട്‌. മലയജമലയതിലും മാലതി- മലർ നിര ചൊരിയും വനമതിലും.

�. ശീതങ്കൻ ���. അടിയൊന്നിലെഴുത്തേഴു നാലിലോ അഞ്ചിലോ ലഘു മറ്റുള്ളതെല്ലാം ഗുരുവാം കൃശമധ്യാ്യ‍മാമിതു. ഉദാഃ (�) മാത്തൂരംബികേനിന്മെയ്‌ പാർത്തു ഞാൻ വണങ്ങുന്നേൻ -സ.പ്ര. (�) അക്കാലം ദേവകന്റെ മോളായ ദേവകിയെ -കൃ.ലീ. കൃശമധ്യയെ വക്‌ത്രത്തോടു കലർത്തിയാണ്‌ അധികം പ്രയോഗിക്കുന്നത്‌. ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം കൂപ്പി -സം.പ്ര. കിളിപ്പാട്ടിൽ പറഞ്ഞ കാകളിയും കളകാഞ്ചിയും ശീതങ്കനിൽ പ്രയോഗിക്കാറുണ്ട്‌. ഉദാഹരണം : കാകളിക്ക്‌; വാനോർനദീപുരേ വാണരുളീടുന്ന ദീനാനുകമ്പിയാം കൃഷ്ണന്തിരുവടി - ക.സൗ. കളകഞ്ചിക്ക്‌ : അതികുടിലഘനസദൃശനിറമുടയ വേണിയും അത്ഭുതമാകും നിടിലപ്രദേശവും - അഹ.മോ. കളകാഞ്ചിയുടെ പാദങ്ങൾ മറിച്ചിട്ടും പ്രയോഗിക്കും. അതിന്‌ പര്യസ്തകാഞ്ചി എന്നു പേർ കൊടുക്കാം. ഉദാ: കല്ലോലജാലം കളിക്കുന്നകണ്ടു കമലമണി നിറമുടയ കമകമതു കണ്ടു - ക.സൗ.

�. പറയൻ ശീതങ്കനിലും ഓട്ടനിലും ഉള്ള വൃത്തങ്ങൾക്കു പുറമേ സംസ്കൃതത്തിലെ മല്ലികാവൃത്ത (ധൃതിയിൽ) മല്ലാതെ പുതിയ വൃത്തമൊന്നും പറയനിൽ ഇല്ല. (ഏഴുമാത്ര നാലുഗണം) മല്ലികയ്ക്കുദാഹരണം : എന്തിനിത്ര പറഞ്ഞു ദാനവനെന്തു സംഗതിയെന്നു നീ ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു ഞാനസുരൻ മയൻ - സ.പ്ര. ഇതിനെ മാത്രാപ്രധാനമാക്കിയും പ്രയോഗിക്കാം. ഉദാ:

(�) ഫലിതമൊരുവക/പറകയും ചിലരുറകയും ചിലർ മറികയും പലരുമിഹ ഭുവി നിറകയും ചിലർ വിറകയും രസമറികയും - സ.പ്ര. (�) അന്ധനരവരവചനമിങ്ങനെ കേട്ടു സപദി സുയോധനൻ അന്ധമതി ശഠശകുനികർണസമാകുലൻ സുമഹാധനൻ -സ.പ്ര. (�) തിരുവനന്തപുരേ വിളങ്ങിന പത്മനാഭ നമോസ്തുതേ തരുണജലധരനികരതുലിതകളേബരായ നമോസ്തുതേ -സ.പ്ര.

�. കൃഷ്ണഗാഥ

��8. ശ്ലഥകാകളിവൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും. (ശ്ലഥകാകളിവേണ്ട, അഞ്ചുമാത്ര, നാലുഗണം, രണ്ടാമ്പദത്തിൽ മൂന്നുമാത്ര ഈണം വരുന്ന വൃത്തഭേദമാണു മഞ്ജരി.) ഉദാ: മേനകാ/മുമ്പായ/മാനിനി/മാരുടെ മേനിയെ/നിർമ്മിപ്പാൻ/മാതൃക/യായ്‌ കാകളിയുടെ ഗണമൊന്നും മഗണമാകരുതെന്നു പറഞ്ഞിട്ടുണ്ട്‌. മഞ്ജരിയിൽ ആ നിയമം വേണ്ട. അതാണ്‌ 'ശ്ലഥകാകളി'എന്നു പറഞ്ഞത്‌. ഉദാഹരണത്തിൽ രണ്ടാമ്പാദത്തിൽ രണ്ടാംഗണം മഗണ മായിരിക്കുന്നു. ശീലാവതിപ്പാട്ടിനും ഇതുതന്നെ വൃത്തം. (ശീലാവതിപ്പാട്ടിലെ വൃത്തം മഞ്ജരി തന്നെയാണോ? മാത്രയും സ്ക്ഷരസം്യ‍യും തുല്യമാവാം. എന്നാൽ പ്രസിദ്ധങ്ങളായ ഗാനരീതികൾ വെച്ചുകൊണ്ട്‌ ഇവ രണ്ടും ഒന്നെന്ന്‌ പറയാൻ പ്രയാസം.) ഉദാ: ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി ഇരുപത്തിനാലു വൃത്തത്തിൽ �-ം ��-ം വൃത്തങ്ങൾ ഇതാകുന്നു. ഉദാ: കോടക്കാർകൂന്തലാൾ സീതാവിയോഗത്താൽ ആടലിൽപെട്ടു വസിക്കുംകാലം കോടക്കാർ വന്നിട്ടു ചൂടു പിടിപെട്ടു വാടിയ രാമ, ഹരേ ശരണം!�. ഇരുപത്തിനാലുവൃത്തം

ഇതെല്ലാം നാലു പാദങ്ങളിലുള്ള ശ്ലോകങ്ങളാണ്‌; എന്നാൽ പൂർവാർദ്ധം ഉത്തരാർദ്ധമെന്നു രണ്ടായി മുറിയണമെന്നില്ല. ചിലേടത്ത്‌ അർദ്ധം രണ്ടും ചേർന്നു സമാസിച്ചും കാണും. എങ്ങനെ എന്നാൽ,


രാമാജ്ഞ കൈക്കൊണ്ടു രാമാനുജൻതാൻ തൽപാദുകേ മൂർദ്ധ്നി വിന്യസ്യ നന്ദി- ഗ്രാമേ കരോദ്രാജ്യമാശാന്തചേതാ രാമാഗമാകാംക്ഷി ശ്രീരാമ രാമ. ഇപ്പുസ്തകത്തിൽ �-ം,��-ം വൃത്തങ്ങൾ ഇന്ദുവദന എന്ന സംസ്കൃതവൃത്തം തന്നെ. ആപദി ഭജന്തി ന ഭജന്തി സുലഭേർത്ഥേ ത്വാമകരുണാ വരദ! കാമവിവശാ യേ! കേവലസുാ‍യ നഹി തന്നവിദിതം കിം തദ്വദിഹ തേ വയമപീശ,ഹരിരാമ! ഇതിൽ ഗുരുക്കളെ പലെടത്തും ലഘുക്കളാക്കി ഉച്ചരിക്കേണ്ടിവരും. എങ്ങനെ എന്നാൽ, - ( ( ( - ( ( ( - ( ( ( - - (�) അ ല്ല ല ക റ്റി ടു വ തി നാ ശ്രി ത ജ നാ നാം - ( ( ( - ( ( ( - ( ( ( - - വി ല്ലു മ മ്പു മാ യ ട വി ത ന്നി ലെ ഴു നെ ള്ളി - ( - ( - ( ( ( - ( ( ( - - ചൊ ല്ലെ ഴു ന്ന രാ വ ണ നെ കൊ ന്നു ര ഘു നാ ഥൻ - ( ( ( - ( ( ( - ( ( ( - - ന ല്ല തു വ രു ത്തു ക ന മു ക്കു ഹ രി രാ മാ - ( ( ( - ( ( ( - ( ( ( - - (�) പാ രെ ഴു ന്ന ല ങ്ക യി ല ക ത്തു പു ക്കു നേ രെ പോരിനൊരുമിച്ചു നിലകൊണ്ടു ഹരിരാമ ഇതിൽ �-നെ അല്ലലകേറ്റെടുവതിനാശ്രിതജനാനാം വില്ലുമമ്പുമായടവിതന്നിലെഴുനെള്ളി ചൊല്ലെഴുന്ന രാവണനെ കൊന്നു രഘുനാഥൻ എന്നും, �-നെ പാരെഴുന്ന ലങ്കയിലകത്തു പുക്കുനേരെ എന്നും വായിക്കേണ്ടിയിരിക്കുന്നു.

��9. ഇഹേന്ദുവദനാവൃത്തേ മത്രയ്ക്കൊത്തു ലഘുക്കളെ- ഇടവിട്ടു ഗുരുസ്ഥാനേ ചെയ്‌തിട്ടു ലഘുവൊന്നഥ ഒടുവിൽ ചേർത്തതാം വൃത്തം കുലേന്ദുവദനാഭിധം ഉദാ: കമലദലലോചനവുമമലകരപാദതല- മസകലകളാക്ഷരമൊടരുളിനൊരു ഗീരുകളു- മതിവിശദദന്തരുചിമൃദുഹസിതമാനനവു- മകതളിരിലാക മമ പരമരഘുനാഥജയ. ഇതിൽ �-ം, �-ം, �-ം ഗുരുക്കൾക്ക്‌ ഈ രണ്ടു ലഘു ചെയ്‌തിരിക്കുന്നു. (�) നാലു നിജ ചെറിയ ചില ബാലകരിലിയലിനൊരു ലീലകളിൽ മുദിതനരപാലമണി നിജയുവതി - ( ( ( ( ( ( ( ( ചാലെ മുല പുണർന്നിരുന്ന കാലമഥ കുശികസുത- - ( ( ( ( ( ( ( ( - ( നാലയത്തിനടുത്തു വന്നു രാമരഘുനാഥ ജയ ഇതിൽ �-ം,�-ം,�-ം ഗുരുക്കൾക്കു പകരം ഈരണ്ടു ലഘുക്കൾ

��. ദ്വ്യ‍ക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവഗുരുവായ്‌വരാം കേളിതു സർപ്പിണീ. (ദ്രുതകാകളിയും സർപ്പിണിയും തമ്മിൽ താരതമ്യപ്പെടുത്തിനോക്കുക. രണ്ടും ഒരു വൃത്തം തന്നെയല്ലേ?) ആദ്യം ദ്വ്യ‍ക്ഷരഗണം �; പുറമേ ത്ര്യക്ഷരഗണം �. എന്ന്‌ ആകെ �� അക്ഷരം. എല്ലാഗണങ്ങളേയും ഗുരുകൊണ്ടു തുടങ്ങണം; ത്ര്യക്ഷര ഗണങ്ങളിൽ രണ്ടു ഗുരുവെങ്കിലും വേണം; ദ്വ്യ‍ക്ഷരഗണത്തിലും രണ്ടും ഗുരുവാകുന്നതിനു വിരോധമില്ല. ഇതു സർപ്പിണി എന്ന വൃത്തം. - ( - ( - -( - - - - ഉദാ: ഏഴു/സാഗര/മേല/യാകുന്നോ/- -( - - ( ( - ( - ( - രൂഴി/തന്നിൽ നി/റയുന്ന/ലോകരെ/ - ( - ( - - - ( - - - ഏഴ/കോഴകൾ/കൂടാതെ/രക്ഷിച്ചു/ - ( ( - - - - ( - - - നാഴി/കതോറും/രാജാവു/ഗോവിന്ദ/ - ( - - ( - - - - - - സാര/മായകി/ടങ്ങുണ്ടു/തീർത്തിട്ടു/ - - - - ( - - - - - - ചാര/ത്താമ്മാറു/മേളത്തിൽ/ഗോവിന്ദ രണ്ടാം വൃത്തവും ഒൻപതാംവൃത്തവും ഈ ശീലിലാകുന്നു. മറ്റു പല പാട്ടുകളിലും ഈ ശീലു കാണും.

���. വിഷമത്തിൽ സമസമം സമത്തിൽ സമസം ഗുരു എന്നുള്ളർദ്ധസമം വൃത്തം സമാസമ സമാഹ്വയം വിഷമങ്ങളിൽ സമസമ എന്നും സമങ്ങളിൽ സമസഗ എന്നും ഗണങ്ങൾ ചേർന്ന അർദ്ധസമവൃത്തത്തിനു സമാസമ എന്നു പേർ. (മൂന്നു മാത്രയുള്ള അഞ്ചുഗണങ്ങൾ. 'നരനായിങ്ങനെ' എന്ന കീർത്തനം ഈ വൃത്തത്തിലാണ്‌.) ( ( - - - - ( ( - - - - ഉദാ: സുരപു/രിയൊടു/സമമാ/കുംനിജ/ ( ( - - - - ( ( - - പുരിയിൽ/പുക്കുടൻ/രഘുനാ/ഥൻ ( ( - - - - ( ( - - - - തരുണി/മാർമണി/മകുടീ/സീതയോ/- ( ( - - - - ( ( - - ടൊരുമി/ച്ചു വാണൂ/ഹരിശം/ഭോ

���. കല്യാണി തഗണം മൂന്നുഗുരു രണ്ടോടുചേരുകിൽ ത ത ത ഗ ഗ എന്നു �� അക്ഷരം കല്ല്യാണീവൃത്തം. (അയ്മാത്രഗണങ്ങൾ)- - ( - - ( - - ( - - ഉദാ: കല്ല്യാണ/രൂപീവ/നത്തിന്നു/പോവാൻ - - ( - - ( - - ( - - വില്ലുംശ/രം കൈപി/ടിച്ചോരു/നേരം മെല്ലെ പുറപ്പെട്ടു പിന്നാലെ സീതാ കല്യാണി നീ ദേവി ശ്രീരാമരാമ.

���. യതി മദ്ധ്യം സമ്പുടിതം നസഭം നഗഗങ്ങളും. ഉദാ: സമുചിതസപര്യാം ശബരിയൊടു വാങ്ങി- പ്പരഗതിയവൾക്കും പരിചിനൊടു നൽകി പരമപുരുഷൻ മാല്യവദചലസാനൗ പരിചിനൊടു ചേർന്നൂ പരമശിവശംഭോ.

ഇതിൽ മൂന്നാം പാദത്തിൽ യതിഭംഗം വന്നിട്ടുണ്ട്‌.

���. നസയം യലഗം ചേർന്നാലതിസമ്മതമായിടും. ഉദാ: ഭുവനമപി പൂരയാമാസ ഭേരിരവൈ- രവനത സുരാംഗനാനന്ദഗാനങ്ങളും സവിധഭുവി നാരദൻ വീണ വായിക്കയും നവരസദമാട്ടവും നൗമി നൗമി നാരായണം.

���. തഭയം ജല ലംമദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം ഉദാ: ശ്രീരാമചന്ദ്രജയ സീതാകടാക്ഷമധു പാരാമമേ പെരിയ കാരുണ്യമെന്നിലരുൾ നേരെവരുത്തുക തെളിഞ്ഞാദരേണ തവ നാരീശിരോമണിയെ നാരായണായനമഃ

���. സജനം ജഭലം മദ്ധ്യേ 'ി‍ന്നാതിസ്തിമിതാഭിധാ ഉദാ: രഘുനാഥശസ്ര്തമുടനുടലിൽ തറച്ചു ഘന- രുചിദൃഷ്ടി നിന്നില രജനീചരാധിപതി രണഭൂമിതന്നിലുടനടിപെട്ടു വീണു യമ- ഭവനം ഗതഃ സപദി ശിവ രാമ രാമ ജയ. ���. സർപ്പിണിക്കാദ്യഗുരുവിൻ സ്ഥാനേ രണ്ടു ലഘുക്കളെ ചേർത്താലുണ്ടായിടും വൃത്തമതിൻ പേരുപസർപ്പിണി. (രണ്ടു ലഘുവിൽ തുടങ്ങിയാലും താളഗതി മാറുന്നില്ല എന്ന അടിസ്ഥാനം.) ഉദാ: ചരണപല്ലവം കുമ്പിട്ടു ലക്ഷ്മണൻ മരമരികപ്പോയ്‌ മെല്ലേ മറഞ്ഞപ്പോൾ അരിയ സീതയ്ക്കുണ്ടായോരു ദുഃത്തെ പറയാമോ ശിവ നാരായണശംഭോ. ശങ്കരചരിതം, സ്രഗ്വിണി, മദനാർത്താ, പഞ്ചചാമരം എന്നീ സംസ്കൃത വൃത്തങ്ങളിലാണ്‌ ചില വൃത്തങ്ങൾ. ഉദാഃ ശങ്കരചരിതം (സനജനഭസ) (നാലു മുമ്മാത്ര ഗണങ്ങൾ ഈണവും വരാം) ഹരിരാക്ഷസവരസോദരഹനുമാനോടു സഹിതം തരുണീമണി നിജസീതയൊടൊരുമിച്ചതിമധുരം തരസാ കുസുമവിമാനവുമധിരുഹ്യ വിശാലം സുരസദ്മനിയെഴുനെള്ളിന രഘുനായകശരണം.

ഇതിൽ മൂന്നാം പാദത്തിൽ ��-ാ‍ം അക്ഷരത്തിൽ പദം നിൽക്കാത്തതിനാൽ യതിഭംഗമുണ്ട്‌. ആ പാദാന്തത്തിൽ മാത്ര പ്രമാണമാക്കി രണ്ടു ലഘുവിനു പകരം ഒരു ഗുരു ചെയ്‌തിരിക്കുന്നു. ഇങ്ങനെ പിന്നെ ചിലെടത്തും കാണും. സ്രഗ്വിണിക്കു (ര ര ര ര) പ്രാപ്തരാജ്യേ ഹരൗശസ്തരീന്ദ്രദ്വിഷാം പാർത്തലം കാത്തുരക്ഷിച്ചിരിക്കും വിധൗ ആർത്തിപോക്കുംനൃണാം ചീർത്ത സമ്പൽസു പ്രാപ്തിചൊല്ലാവതോ രാമ രാമാഹരേ.

സീതാവിരഹവ്യാകുല ചിത്തേ രഘുനാഥേ സാകേതപുരദ്വാരിസമാഗമ്യ മഹാത്മാ കോപിദ്വിജനുത്സൃജ്യമൃതം ബാലമകാലേ കോപിച്ചു പറഞ്ഞു ഹരിനാരായണനംബോ. പഞ്ചചാമരത്തിന്‌ (ജ ര ജ ര ജ ഗ) (ഏഴു മാത്രയുള്ള ഗണങ്ങൾ വരും) ജഗത്രയേ ജനങ്ങളെപ്പിടിച്ചുതച്ചു കൊന്നുടൻ ഞരമ്പറെക്കടിച്ചു പച്ചമാംസഭക്ഷി രക്ഷസാം കുലം മുടിപ്പതിന്നുപായമെന്തുകൊൾവതെന്നസൗ വിചിന്തയാം ബഭൂവ ഹാ, മുകുന്ദരാമപാഹിമാം

��8. കേകയ്ക്കു രണ്ടാം പാദാന്തയതിയിൽ ത്ര്യക്ഷരംഗണം പൊരുത്തവുമുപേക്ഷിച്ചാൽ കേൾ പല്ലവിനിയാമതു. കേകയുടെ രണ്ടാമ്പാദത്തിന്റെ രണ്ടാം യതിയുടെ ആദ്യമായ ത്ര്യക്ഷരഗണവും, പാദാദിപ്പൊരുത്തവും വിട്ടതു പല്ലവിനി. ഉദാ: പ്ലവകുലപതിവരുത്തും പെരുമ്പട- ജ്ജനത്തൊടുരുമിച്ചു രഘുനാഥൻ പടയ്ക്കു പുറപ്പെട്ടു സമുദ്രതടഭൂവി വസിച്ചിതൊരു ദിനം ഹരിനംബോ. ഇരുപത്തിനാലു വൃത്തത്തിലെ വൃത്തങ്ങളുടെ പേരുകൾ

�-ാ‍ം വൃത്തം ഇന്ദുവദ്നാ ��-ാ‍ം വൃത്തം പല്ലവിനി �-ാ‍ം വൃത്തം സർപ്പിണി ��-ാ‍ം വൃത്തം തരംഗിണി �-ാ‍ം വൃത്തം കലേന്ദുവദനാ ��-ാ‍ം വൃത്തം ഇന്ദുവദനാ �-ാ‍ം വൃത്തം സമാസമം ��-ാ‍ം വൃത്തം കല്ല്യാണി �-ാ‍ം വൃത്തം കല്ല്യാണി ��-ാ‍ം വൃത്തം അതിസ്തിമിതാ �-ാ‍ം വൃത്തം മല്ലിക �8-ാ‍ം വൃത്തം സ്തിമിതാ �-ാ‍ം വൃത്തം പഞ്ചചാമരം �9-ാ‍ം വൃത്തം തരംഗിണി 8-ാ‍ം വൃത്തം സംപുടിതം �-ാ‍ം വൃത്തം ശങ്കരചരിതം 9-ാ‍ം വൃത്തം സർപ്പിണി ��-ാ‍ം വൃത്തംക്ക സ്രഗ്വിണീ ��-ാ‍ം വൃത്തംങ്ങ സംപുടിതം �-ാ‍ം വൃത്തം മഞ്ജരി ��-ാ‍ം വൃത്തം ഉപസർപ്പിണി ��-ാ‍ം വൃത്തം അതിസമ്മതാ ��-ാ‍ം വൃത്തം മദനാർത്താ ��-ാ‍ം വൃത്തം മഞ്ജരി ��-ാ‍ം വൃത്തം സ്തിമിതാ
വഞ്ചിപ്പാട്ട്‌

��9. ഗണം ദ്വ്യ‍ക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ മറ്റതിൽ ഗണമാറര, നിൽക്കേണം രണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതോന്നതാ ഉദാ: കെൽപോടെല്ലാ ജനങ്ങൾക്കും കേടുതീരത്തക്കവണ്ണം എപ്പോഴുമന്നദാനവും ചെയ്‌തു ചെഞ്ചെമ്മേ. മഞ്ജരിയും വഞ്ചിപ്പാട്ടിൽ ഉപയോഗിക്കാറുണ്ട്‌. ആലുണ്ടിലയുണ്ടിലഞ്ഞിയുണ്ടേ നല്ലൊ- രാലുവാത്തേവരെ തമ്പുരാനേ.

��. പ്രധാനവൃത്തങ്ങളറിഞ്ഞുകൊൾവാൻ വിധാനമേവം ചിലതത്ര ചൊന്നേൻ നിശ്ശേഷമായിട്ടിലം കഥിപ്പാ- നശ്ശേഷനും ശേഷി വരുന്നതാണോ? ഭാഷയിൽ സാധാരണ നടപ്പുള്ള പാട്ടുകളുടെ വൃത്തരീതിയെ ഇത്രത്തോളം ഇവിടെ വിവരിച്ചല്ലോ. മിക്ക ശീലുകളും ഇച്ചൊന്നവയിൽ ഉൾപ്പെടുന്നവയോ അൽപാൽപമാത്രം വ്യത്യാസമുള്ളവയോ ആയിരിക്കും. ഉദാഹരണത്തിന്‌ കണ്ണശ്ശപ്പണിക്കരുടെ രാമായണത്തിൽ മിക്ക കാണ്ഡങ്ങളിലും കാണുന്ന വൃത്തങ്ങൾ ഇരട്ടിച്ച തരംഗിണിയായിരിക്കും. ഇതുപോലെ മറ്റുഭേദങ്ങളും കാണും. ഒന്നൊഴിയാതെ എല്ലാവൃത്തങ്ങളും വിവരിക്കുക എന്നത്‌ അസാധ്യമാകുന്നു. എന്നല്ല ബുദ്ധിമാന്മാ ഋക്കു പുതിയ വൃത്തങ്ങളെ ഇനി നിർമ്മിക്കയും ആകാമല്ലോ. (താളക്രമ വിഭജന രീതിതന്നെ അഭികാമ്യം.)