വനമാല/രണ്ടു മംഗളാശംസകൾ
< വനമാല
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
പ്രേമം മുഴുത്തു കവിയാൽ കവിസാർവ്വഭൗമ-
നാമത്തിൽ നിർമ്മിതമനോഹരസൗധമേ, നീ
തൂമജ്ഞുവാം കവിതപോൽ സുധയാർന്നു ചിന്താ-
രോമന്ഥമേകിയരുളുന്നയി രോമഹർഷം!
- ഏപ്രിൽ 1922
ഗേയം ഹർമ്മ്യഗതം ചമപ്പതിനു ചൊ-
ല്ലീടുന്നുവല്ലോ ബലാൽ
ഭൂയോ മോദമൊടെൻ സുഹൃത്തിളയ-
ചാന്നാർ, ദേവി കാവ്യാത്മികേ!
മായാപേത മമത്വമാരെയുമിള-
ക്കീടുന്നുവെന്നല്ലയേ,
നീയും ലക്ഷ്മിയുമേതിലേറുമതി-
ലേറീടുന്നു സൗന്ദര്യവും!
- 1907