വനമാല/നമ്മുടെ മൂടുപടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


ഹാ! വന്ദിക്കുക നാം മഹേശനെ മനോ-
     ജ്ഞാകാരമാം മൂടൽമ-
ഞ്ഞീവണ്ണം വിരചിച്ചു ദൃഷ്ടികൾ മറ-
     ച്ചീടുന്നുവല്ലോ ശിവൻ
ഭൂവിൽ തൽകൃപയായ മൂടുപടമാ-
     ണല്ലോ പരം ലോലമാ-
യേവം നമ്മുടെ ഭാവിമേലവിരതം
     മൂടിക്കിടക്കുന്നത്.

ഓരോന്നായ് ദിവസങ്ങൾതോറുമുളവാ-
     കും കൃത്യഭാരങ്ങളി-
ന്നോരാതൊത്തൊരു ദർശനത്തിലിഹ നാം
    കാണുന്നുവെന്നാകിലോ
പാരം ബുദ്ധി മടുത്തു ഭാരമഖിലം
     ചിന്തിച്ചു ചിത്താശയും
തീരെദ്ധീരതയും വെടിഞ്ഞിവിടെ നാ-
    മെങ്ങും കുഴങ്ങിയല്ലയോ?

നേരയാ വ്യസനം നിറഞ്ഞ ദിനവും
    നക്ഷത്രമില്ലാത്തൊരാ
ഘോരാകാരതയാർന്ന രാവുമഥ ക-
    ണ്ടംഗം ഞടുങ്ങില്ലയോ?
പാരം മാർഗ്ഗമതിൽത്തളർന്നു പരലോ-
     കത്തിന്റെ പൊക്കത്തെയോർ-
ത്തേറും കാൽകരവും കുഴഞ്ഞുമിഹ നാം
    പേടിച്ചുപോവില്ലയോ?

എന്നാലിപ്പൊഴുതെത്ര ദുർഘടവഴി-
    ക്കാകട്ടെ പോകേണ്ടതി-
ങ്ങെന്നാലും പുതുയാത്രപോലെ വിരവിൽ-
     പ്പോകുന്നു നാം നാൾക്കുനാൾ
ഇന്നീ നമ്മുടെ മുമ്പെഴും പെരുവഴി-
    ക്കുള്ളോരു ദൂരത്തെയും
നന്നായ് കാണുകയില്ല നാം നലമൊടെ-
     ന്നും തെല്ലുതെല്ലെന്നിയേ.

                                      - ഏപ്രിൽ 1904

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/നമ്മുടെ_മൂടുപടം&oldid=35796" എന്ന താളിൽനിന്ന് ശേഖരിച്ചത്