Jump to content

വനമാല/ഡൽഹി കിരീടധാരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ചിരമഴലിലുറങ്ങി ശ്രീഘ്രമെന്തിപ്പൊളിന്ത്യാ-
ധരണീ കൊടികൾപാറിക്കോൾമയിർക്കൊൾവതമ്മേ,
ഹരിയപരനിതാ 'ജാർജെ'ത്തി--ഹാ! നീയറിഞ്ഞൂ
ശരി, പതിയുടെ സാക്ഷാൽ സ്പർശനം ദർശനീയേ.

യവനമുഗളയുദ്ധോദഗ്രകോലാഹലത്തിൽ
ഭവതിയുണരുമാറായില്ല ഹേ! പുണ്യഭൂമി,
അവസരമിതിലാമോദാർത്ഥപീരങ്കിഭീമാ-
രവഭയപുളകം നീ വീരപത്നീ! വഹിക്ക!

ചരമകമലമേറ്റം ശോഭതേടുന്നു, മിന്നു-
ന്നരമിത ഹിമകാലക്ലിഷ്ടനെന്നാലുമർക്കൻ
പരമഭിനവമേന്തി ഹന്ത ചൈതന്യമേതും
ഭരതധരണി കില്ലില്ലിപ്പൊഴുദ്ബുദ്ധയായ് നീ.

ഉദിതകൂതുകമിപ്പോൾ നിന്നരയ്ക്കോമലമ്മേ,
ഉദധികളണിയുന്നു ലോലനീലോർമ്മിചേലം
അതിമിനുസവുമാകുന്നദ്രിരാജൻ ഹിമത്താൽ
സിതമണിസരളശ്രീസ്നിഗ്ദ്ധകൂടം കിരീടം

ഝടിതി ജനനിയെങ്ങും ചാരുകിർമ്മീരവർണ്ണ-
ക്കൊടിനിരകൾ പറന്നും ചോപ്പുകുപ്പായമേലും
ഭടനിരകൾ നിരന്നും പാർക്കിൽ വാഴ്ത്താവതോ നിൻ
വടിവഹഹ! പകർന്നു പൂത്ത വൻകാടുപോലെ

നഗഗതഹരിധീരൻ നമ്രസാമന്തരുള്ളിൽ
ഖഗപരിവൃതവാപീകാന്തകാദംബകല്പൻ
അഗണിതഗുണ'നഞ്ചാംജാർജെ'ഴുന്നെള്ളി ദില്ലീ-
നഗരിയിൽ വിലസീടുന്നിന്നു രാജാധിരാജൻ.

അതിവിഭവമതിശ്രീ ശക്തിയെല്ലാം ത്രിലോകീ-
പതിയുടെയവതാരത്തിന്റെ കോപ്പെന്നുരപ്പൂ
അതുകരുതുകിലിന്നിയാംഗലാധീശനീന്ത്യേ,
അതുലനതു ധരിക്കമാക നീയാഗമാദ്യേ

സമനയഗുണനാർക്കും സ്വപ്രജാസഞ്ചയത്തിൽ
ഭ്രമണമതിലിരുട്ടേലാത്ത ഭൂമിക്കധീശൻ
അമലനുജധർമ്മം കാക്കുവാൻ വ്യഗ്രനീ നിൻ-
രമണനിത കിരീടം ചൂടി നന്ദികയിന്ത്യേ.

"തുലയിൽ നിയതുധർമ്മം താണധർമ്മങ്ങൾ പൊങ്ങും-
നിലയിലവതരിക്കുന്നുണ്ടു ഞാനെ"ന്നു ദേവൻ
സ്ഥലമിതിലടൽമദ്ധ്യത്തന്നു ചൊന്നാനുറക്കെ,
ഫലമിത ഭഗവാൻതൻ വാക്കിൽ നീക്കം ഭവിക്കാ.

ധൃതനയകരുണാബ്ധേ! ചക്രവർത്തിൻ! ഭവാനിൽ
ശ്രുവിനയധനന്മാർ വിശ്വസിക്കുന്നു ഞങ്ങൾ
മതി പറവതു ഭാഗ്യം മാന്യയാമിന്ത്യമാതാ,
പതിഭുജമതു താങ്ങിപ്പിന്നെയും ധന്യയായി.

ക്ഷമയെ ഹരിപതാകൻ കാപ്പു ഭൂപൻ ശതാബ്ദം
പ്രമദമൊടു പുരന്ധ്രീരത്നമാം പത്നിയോടും
സമധികതരമാവൂ സൗഖ്യവും ശ്രീയുമിന്ത്യ-
യ്ക്കമിതഗുണ ജയിപ്പൂ ഭൂവിലാംഗ്ലേയലക്ഷ്മി.
                                                                  - 1911

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഡൽഹി_കിരീടധാരണം&oldid=35803" എന്ന താളിൽനിന്ന് ശേഖരിച്ചത്