Jump to content

വനമാല/കരുണാനിധിസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കാറകന്നു തെളിഞ്ഞൊരംബര-
     വീഥിയിൽക്കുളിർതെന്നൽ‌പോൽ
ചേറകന്നു വിളങ്ങിടും നെടു-
     ചോലയിൽത്തെളിനീരുപോൽ
മാറിയിമ്മലമൊക്കെയെൻ‌മന-
     താരിലാരിലുമൊന്നുപോൽ
ഊറിയൻ‌പു പരക്കുമാറു തു-
     ണയ്ക്ക നീ കരുണാനിധേ.
         (അപൂർണ്ണം)

കാണപ്പെടുന്ന വിഷയങ്ങൾ കലർന്നുനിന്നു
കാണുന്ന കാഴ്ചയതിലായ്കണവും മറഞ്ഞു
ചേണുറ്റ ചിദ്‌ദ്യുതിയൊടും ശിവചന്ദ്രബിംബം
കാണുന്നു കൗമുദി പരന്നിനിയെന്നഹോ ഞാൻ.
       (അപൂർണ്ണം)

സുഖയതി ഹൃദയം മേ ചന്ദ്രികാ വിശ്വമാതാ:
കിമിഹ സുഖനിദാനം ദേവി ചന്ദ്രോ ജഡാത്മാ
ന വിധുരയമിയം വാ കൗമുദീ നേദമഭ്രം
വദനമമലഹാസശ്ചാപി തേ കേശപാശ:
                                                              - ഏപ്രിൽ 1917

വിവിധകുസുമരത്നൈർവീരുധാം ഭൂഷിതാംഗ:
കളരവകളകണ്ഠൈർഗായകൈ: സ്തൂയമാന:
പരിലസതി വസന്തേ പർവ്വതസ്സര്വ്വകാന്തേ
ക്ഷിതിഭൃദിവ ഹി സാക്ഷാന്നിർഝരോദാരഹാര:
                                                             - 1902

ദധദമലകലാമിവൈന്ദവീം
ദളിതതമാ: സ്വവിഷാണലേഖയാ
വിശദയതു ഗതിം വിശൃംഖലാം
മമ ഭഗവാൻ സുമുഖോ, മതംഗജ:.

വ്യാപ്യ വാങ്മയമിദം ജഗത്‌സ്ഥിതാ
വ്യാതനോതു മമ ദേവതാ ശ്രിയം
കാപി ഹസ്തപരിവാദിനീഗളൽ
കാകളീലയകലാകൂതുഹലാ!

ഉൾക്കൊണ്ട തീയതിലുമാപതി തന്റെ കണ്ണിൽ
ചൊൽക്കൊണ്ടെഴുന്ന മമ ശാർക്കരയാർന്ന ദേവി
ഉൽക്കണ്ഠപൂണ്ടിവനിലെപ്പൊഴുമുള്ളിലൻപു
കൈക്കൊണ്ടു നിൽക്കണമൊഴിക്കണമാർത്തിയെല്ലാം

കൈവേലുമായ് മരതകാംചലകാന്തിപൂണ്ട
മെയ്വർണ്ണമാർന്ന മയിലേറിയ മോഹനാംഗൻ
ദൈവജ്ഞമൗലി മമ ദീനദയോപയോധി
കൈവല്യമൂർത്തി കൃപചെയ്യുക കാർത്തികേയൻ.
                                                                - മെയ് 1904