വനമാല/ഒരു യാത്രവഴങ്ങൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

(ഇംഗ്ലീഷിൽ നിന്ന്)
അല്ലേ! ഭാരതസൂര്യ! ദുർവ്വിധിബല-
ത്താൽ നിന്നെയും ഹന്ത നിൻ
ചൊല്ലേറും പ്രജയേയുമുന്നത്തരു-
കൂട്ടത്തെയും നിത്യവും
ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗന-
ത്തിൽ പൂത്തിണങ്ങുന്നതാം
നല്ലോതാക്കുസുമോൽക്കരത്തെയുമിതാ
കൈവിട്ടു പോകുന്നു ഞാൻ

എന്നല്ലെൻ പ്രിയഭാരതീയസഹജ-
ന്മാരേ! ഭവാന്മാരെയും
നന്നായ് നിങ്ങടെ സൗഹൃദത്തെയുമനു-
ക്രോശാർദ്രഭാവത്തെയും
ഒന്നായ് തന്നെ ലഭിച്ചു ഞാനിഹ ‘സിലോൺ’
തോടുണ്ടു ‘ഡാർജ്ജിലിങ്ങി’ൽ
ചെന്നെത്തും വരെ നിന്നതൊക്കെയുടനേ-
യൊന്നായ് നശിക്കുന്നുവോ?

നന്നായ് വാഴുവിനിന്നു നമ്മുടെ ജഡ
ത്തെദ്ദേശവും കാലവും
മന്ദം വേർപെടുവിച്ചിടയ്ക്കു മതിലും
കെട്ടും മറഞ്ഞീടുവാൻ,
വന്നാ വിസ്മൃതിയാമിരുട്ടുമഥ മൂ-
ടീടും ഹിമാദ്രിയ്ക്കു കീ-
ഴെന്നും നിങ്ങളെയാകവേയിഹ മറ-
ച്ചീടുന്ന മഞ്ഞെന്നപോൽ.

കണ്ടു നിദ്രയിലോ ഭവൽ കപിശര-
മ്യാസ്യങ്ങളും കാന്തിയാൽ
വണ്ടൊക്കും നയനങ്ങളും പരിമൃദു-
സ്പർശങ്ങളാം കൈകളും?
കണ്ഠത്വം കലരാതെയന്യ ദിശി ഞാൻ
പോകുമ്പഴും കൂടവേ
തെണ്ടും സ്നേഹമിയന്നതോർമ്മയിൽ വരു-
ന്നുണ്ടായതും നിദ്രയോ?

സത്യം സ്വപ്നമതാണു സർവമിഹ നാം
ജീവിപ്പതിന്നിൻഡ്യയാം
പൃഥ്വീമണ്ഡലവും പരം വലിയൊരാ
സ്വപ്നത്തിലൊന്നായ് വരാം
അത്യർത്ഥം വിളറുന്ന വിൺനിലധികം
മണ്ടുന്ന രശ്മിയ്ക്കു കീഴ്
ചിത്താശ്വാസവുമാത്മഹർഷവുമുദി
പ്പിക്കും കിനാവാമത്

എന്നാലേറ്റമടുത്തവറ്റയുമക-
റ്റീടാൻ ബലാലന്തരം
വന്നായുന്നൊരു കാലദിക്കുകൾ വിചാ-
രിക്കുമ്പോഴെന്നായ് വരാം?
ഒന്നും കേവലമില്ല മിഥ്യയവയെ-
ന്നും നാം പഠിച്ചില്ലയോ
നന്നായിങ്ങവയെത്തടുത്തു പുറമേ
നാം കോട്ട കെട്ടേണ്ടയോ?

സത്യം സമ്പ്രതിയീവിചാരമിതുതാ-
നെന്നേ സമാധാനമു-
ള്ളതത്യം ബത സിന്ധുവും കരയുമായ്
നാം വേർപെടുമ്പോളിനി
നിത്യം ‘സൂര്യ്’നെനിക്കുമോർക്കുകിലയേ!
നിങ്ങൾക്കുമൊന്നാണിതി-
ന്നെത്താ ഭിന്നത് വയ്ക്കുവിൻ പ്രണയമെ-
ന്നേയ്ക്കും ഭവിക്കട്ടത് !

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_യാത്രവഴങ്ങൽ&oldid=52467" എന്ന താളിൽനിന്ന് ശേഖരിച്ചത്