വനമാല/അഹിംസ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കഴൽ വിരവിലെടുക്കെടുക്കയി-
പ്പുഴു തുണയറ്റതു കൊന്നിടായ്ക നീ:
ചെറിയൊരുടലിതെന്നു നിന്ദ തോ-
ന്നരുതതുമീശ്വരനാണു ചെയ്തവൻ

അവനവികലജീവനാഥനീ
യവനിയിൽ വന്നതവങ്കൽ നിന്നു നീ
അളവകലുമവന്റെയൻപിനീ-
യെളിയ പുഴുക്കളുമംശഭാജികൾ

ദിവി രവിശശിതാരശോഭയു-
ണ്ടവനുടെ സൃഷ്ടിയിലാർക്കുമൊന്നുപോൽ
നവതൃണനിരകൊണ്ടു മൂടീടു
ന്നവനി നിനക്കുമിവയ്ക്കുമായവൻ

കളയുക പുനരല്പകാലമു‌
ള്ളെളിയ സുഖത്തൊടിരുന്നിടട്ടിവ
കലയുമൊരുമയിരേകിടാവതോ?
കളിയിലുമിന്നയി കൊന്നിടായ്ക നീ

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/അഹിംസ&oldid=35798" എന്ന താളിൽനിന്ന് ശേഖരിച്ചത്