Jump to content

വജ്രസൂചി/പ്രസാധകക്കുറിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വജ്രസൂചി

രചന:ഹെർമ്മൻ ഗുണ്ടർട്ട്


[ 7 ] ഹെർമൻ ഗുണ്ടർട്ട്

വജ്രസൂചി

ആമുഖ പഠനം

പ്രൊഫ. സ്കറിയാ സക്കറിയ

ഡി.സി. ബുക്സ് കോട്ടയം

1992

വില 65.00 രൂപ

ഡീലക്സ് 95.00 രൂപ [ 8 ] (Malayalam)
Vajrasuci
Eighteen Works published during 1842-1869
by Dr. Hermann Gundert D. Ph.
with Critical Introduction
by Prof. Scaria Zacharia
St. Berchmans' College, Changanasseri
First Published April 25, 1992
Rights Reserved
Cover design : Asok
Printed at D.C. Offset Printers, Kottayam
Publishers:
D.C. BOOKS, KOTTAYAM - 686 001
Kerala State, India
Distributors:
CURRENT BOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha,
Eranakulam, Aluva, Kozhikode, Palakkad, Thalassery, Kalpetta

ISBN 81-7130 - 150 -9

Paperback Rs.65.00
Deluxe Rs. 95.00 [ 9 ] HGS

HERMANN GUNDERT SERIES

Band 5
Hermann Gundert
Christiche Literatur (Vajrasuci)

Die Titel der ganzen Reihe (Malayalam)—
jeweils mit einer kritischen Einleitung:

Hermann Gundert

Band 1 A Malayalam and English Dictionary
Band 2 Grammatische Werke
Band 3 Quellen zu seinem Leben und Werk
(3.1 Deutsch, 3.2 Englisch, 3.3 Malayalam)
Band 4 Geschichtliche und literarische Werke (Kerala Ulpati)
Band 5 Christliche Literatur (Vajrasuci)
Band 6 Malayalam-Bibel


herausgegeben
von
Albrecht Frenz
und
Scaria Zacharia

Gesamtherstellung der Malayalam-Werke
D. C. Books Kottayam, Kerala, Indien


In Verbindung mit der
Dr. Hermann-Gundert-Konferenz Stuttgart
19.-23. Mai 1993 [ 10 ] HGS (Hermann Gundert Series)
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര

വാല്യം 5 - വജ്രസൂചി

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ വാല്യങ്ങൾ
വാല്യം 1 മലയാളം - ഇംഗ്ലീഷ് നിഘണ്ടു
വാല്യം 2 മലയാള ഭാഷാവ്യാകരണം
വാല്യം 3 ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം

I ജർമൻ ഭാഷയിൽ : Hermann Gundert—Quellen zu
seinem Leben und Werk

II ഇംഗ്ലീഷിൽ : Dr. Hermann Gundert and Malayalam
Language

III മലയാളത്തിൽ : ഡോ. ഹെർമൻ ഗുണ്ടർട്ട്
പറുദീസയിലെ ഭാഷാപണ്ഡിതൻ

വാല്യം 4 കേരളോല്പത്തിയും മറ്റും (ചരിത്രകൃതികൾ,
സാഹിത്യരചനകൾ, പഴഞ്ചൊല്ലുകൾ)
വാല്യം 5 വജസൂചി (ക്രൈസ്തവ രചനകൾ)
വാല്യം 6 മലയാളം ബൈബിൾ

എഡിറ്റർമാർ
ഡോ. ആൽബ്രഷ്ട് ഫ്രൻസ്
പ്രൊഫ. സ്കറിയാ സക്കറിയ

പ്രസാധകർ
മലയാളം : ഡി. സി. ബുക്സ്, കോട്ടയം
ജർമൻ : Sueddeutsche Verlagsgesellschaft, UIm [ 11 ] പ്രസാധകക്കുറിപ്പ്

മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവന നല്കിയ ഡോ. ഹെർമൻ
ഗുണ്ടർട്ടിന്റെ 100-ാം ചരമവാർഷികത്തോടനുബന്ധിച്ച് മലയാളത്തിൽ
പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിൽ (HGS) അഞ്ചാമത്തെ
വാല്യമാണ് വജ്രസൂചി.

ഗുണ്ടർട്ട് കൃതികളിൽ ഏറ്റവും പ്രശസ്തിയാർജിച്ചിട്ടുള്ളത്
വ്യാകരണവും നിഘണ്ടുവുമാണ്. ഇവ കൂടാതെ അൻപതോളം മലയാള
കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ അതിൽ കൂടുതലും.
കേരളചരിത്ര പഠനത്തിനും സാഹിത്യചരിത്രത്തിനും ഗുണ്ടർട്ട്
അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഈ പരമ്പരയിലെ ഒന്നാം ഘട്ടത്തിലെ വാല്യങ്ങളായ
നിഘണ്ടുവും വ്യാകരണവും ഗുണ്ടർട്ടിന്റെ ജീവചരിത്രവും 1991
ഒക്ടോബർ 7-ന് തിരുവനന്തപുരത്ത് പ്രകാശിപ്പിക്കുകയുണ്ടായി. രണ്ടാം
ഘട്ടത്തിലും മൂന്നു വാല്യങ്ങളുണ്ട്. കേരളോല്പത്തിയും മറ്റും,
വജ്രസൂചി, മലയാളം ബൈബിൾ. ഈ മൂന്നു വാല്യം 48 കൃതികൾ
ചേർത്തിട്ടുണ്ട്.

വജ്രസൂചിയിൽ ഗുണ്ടർട്ടിന്റെ മുപ്പതോളം കൃതികൾ
ഉൾപ്പെടുത്തിയിരിക്കുന്നു; ചിലത് പൂർണമായും മറ്റു ചിലവ
ഭാഗികമായും. ഒന്നാം ഭാഗത്തിൽ വജ്രസൂചി, നളചരിതസാരശോധന,
പൊലുകർപചരിത്രം, സന്മരണവിദ്യ, സഞ്ചാരിയുടെ പ്രയാണം,
പഴഞ്ചാൽമാല, മാനുഷഹൃദയം എന്നീ ഏഴെണ്ണം പൂർണമായി
ചേർത്തിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ പതിനൊന്നു പുസ്തകങ്ങളിൽ നിന്നുള്ള
ഭാഗങ്ങളും. പ്രചാരണസ്വഭാവമുള്ള രചനകളാണ് വജ്രസൂചിയുടെ
ഉള്ളടക്കം.

ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്
ഗുണ്ടർട്ടിന്റെ പ്രമുഖ കർമരംഗമായിരുന്ന തലശ്ശേരിയിൽ 1992 ഏപ്രിൽ
25-ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ പരമ്പരയിലെ ഈ മൂന്നു വാല്യങ്ങളും
പ്രകാശിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്കു സഹകരണം നല്കിയ
ജർമനിയിലെ സാംസ്കാരിക സ്ഥാപനങ്ങളോട് ഞങ്ങൾ
കൃതജ്ഞരാണ്. ഒപ്പം പ്രശസ്ത ഇൻഡോളജിസ്റ്റും ശതാബ്ദിയാഘോഷ
ക്കമ്മറ്റിയുടെ കൺവീനറുമായ ഡോ. ആൽബ്രഷ്ട് ഫ്രൻസിനോടും
ഗ്രന്ഥപരമ്പരകൾക്കു സമഗ്രമായ പഠനം തയ്യാറാക്കിയ പ്രൊഫ.
സ്കറിയാ സക്കറിയയോടും നന്ദി പ്രകാശിപ്പിക്കുന്നു.

ഏപ്രിൽ 25, 1992 [ 12 ] കുറിപ്പ്

വിവിധകാലത്തു വിവിധ പ്രസ്സുകളിൽ അച്ചടിച്ച ഗുണ്ടർട്ടു കൃതികളാണ്
ഇവിടെ പുനരവതരിപ്പിക്കുന്നത്. അക്കാലത്തു ലിപിയിലുണ്ടായിരുന്ന
ചില്ലറ അവ്യവസ്ഥകൾ അതുപോലെ തന്നെ നിലനിറുത്തിയിരിക്കുന്നു.
എകാരത്തിനും ഒകാരത്തിനു മുള്ള ഹ്രസ്വദീർഘഭേദം വ്യക്തമാക്കാത്ത
ലിപിവ്യവസ്ഥയുടെ മാതൃകകൾ സുലഭമാണ്. പദമധ്യത്തിലെ
എകാരത്തിന്റെ സ്ഥാനത്തു കാണുന്ന എകാരം സംവൃതോകാര
ചിഹ്നത്തിന്റെ അഭാവം എന്നിവയും പഴമയുടെ അടയാളങ്ങളാണ്.
സത്യവെദ ഇതിഹാസം, പാട്ട(പാട്ട്), കൊഴിക്കൊട്ട തുടങ്ങിയ വാക്കുകൾ
കാണുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ചിഹ്നത്തിന്റെ
കാര്യത്തിലും പ്രാചീന മലയാളത്തിലുണ്ടായിരുന്ന ഉദാസീനത ഗുണ്ടർട്ടു
കൃതികളിൽ പ്രതിഫലിക്കുന്നു.