താൾ:33A11415.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറിപ്പ്

വിവിധകാലത്തു വിവിധ പ്രസ്സുകളിൽ അച്ചടിച്ച ഗുണ്ടർട്ടു കൃതികളാണ്
ഇവിടെ പുനരവതരിപ്പിക്കുന്നത്. അക്കാലത്തു ലിപിയിലുണ്ടായിരുന്ന
ചില്ലറ അവ്യവസ്ഥകൾ അതുപോലെ തന്നെ നിലനിറുത്തിയിരിക്കുന്നു.
എകാരത്തിനും ഒകാരത്തിനു മുള്ള ഹ്രസ്വദീർഘഭേദം വ്യക്തമാക്കാത്ത
ലിപിവ്യവസ്ഥയുടെ മാതൃകകൾ സുലഭമാണ്. പദമധ്യത്തിലെ
എകാരത്തിന്റെ സ്ഥാനത്തു കാണുന്ന എകാരം സംവൃതോകാര
ചിഹ്നത്തിന്റെ അഭാവം എന്നിവയും പഴമയുടെ അടയാളങ്ങളാണ്.
സത്യവെദ ഇതിഹാസം, പാട്ട(പാട്ട്), കൊഴിക്കൊട്ട തുടങ്ങിയ വാക്കുകൾ
കാണുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ചിഹ്നത്തിന്റെ
കാര്യത്തിലും പ്രാചീന മലയാളത്തിലുണ്ടായിരുന്ന ഉദാസീനത ഗുണ്ടർട്ടു
കൃതികളിൽ പ്രതിഫലിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/12&oldid=199700" എന്ന താളിൽനിന്ന് ശേഖരിച്ചത്