Jump to content

മൃഗചരിതം/൫–ം പൎവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
൫–ം പൎവ്വം

[ 149 ] ൫-ം പൎവ്വം.

രക്തമില്ലാത്ത ജന്തുക്കൾ.

ൟ വക ജന്തുക്കളിൽ കൈകാലതുടങ്ങിയ അവയവങ്ങളെ കാണുന്നില്ല. തലച്ചൊറ ഒരു ദിക്കിലായിട്ടല്ല. ശരീരത്തിൽ പലെടത്തുമായി കുറച്ചകുറച്ചെത്രെ കണ്ടിരിക്കുന്നത. ചിലത സമുദ്രത്തിലുള്ള വസ്തുക്കളിൽ പറ്റി നീങ്ങുവാൻ പാടില്ലാതെ കിടക്കയും അതിനെകൂടി കടക്കുന്നതിനെ പിടിച്ച തിന്നുകയും ചെയ്യുന്നുചിലത തിരകൾ അടിക്കുന്നതൊടുകൂടി അങ്ങുമിങ്ങും പൊകും. സാമാന്യമായി അവയുടെ മൂടലായിട്ട ഒരുവക കക്കയെ കണും.

൧-ം അദ്ധ്യായം.

കാഞ്ഞിപ്പൊത്തും നീരാഴിയും വൎണ്ണിപ്പാനുണ്ട. എങ്കിലും അവ ഒന്നിന്നും ഉപകരിക്കുന്നില്ലായ്കകൊണ്ട വിസ്തരിക്കുന്നില്ല.

൨-ം അദ്ധ്യായം.

അച്ചുജാതികൾ

കവിടി. ഇവയുടെ കക്ക ചില ദെശക്കാർ നാണിഭമായി പ്രയൊഗിക്കയും ജ്യൊതിഷക്കാർ ഗ്രഹസ്ഥിതി അറിവാൻ ഗണിതത്തിന്ന ഉപകരിപ്പിക്കയും ചെയ്യുന്നതുകൊണ്ടു പ്രസിദ്ധിയുണ്ട.

അച്ച. വെളുപ്പ പച്ച ചുവപ്പ ൟ നിറങ്ങളിലുള്ളതിൽ ഒരു വകയെ മനുഷ്യർ തിന്നും. അത ഭൂമിയിൽ ഒരു കുഴിയിൽ പയറ്റു മണി പൊലെ ഇരുപത്തഞ്ചു മൊട്ട ഇട്ട മൂടും. ഉഷ്ണത്തിന്റെ അവസ്ഥ പൊലെ മൂന്നും നാലും ആഴ്ചവട്ടം കൊണ്ട മൊട്ട പൊട്ടി കുട്ടി താനെ പുറത്ത പൊരും. ആദ്യം മൊട്ടയുടെ ഒടുകൊണ്ട ഉപജീവിക്കും പിന്നെ സസ്യങ്ങൾ തിന്നും. [ 150 ] ശംഖ. ഇതിന്റെ വലിയകക്ക നാദംപുറപ്പെടീക്കുന്നതിന്നും ചെറിയത കുട്ടികൾക്ക പാലകൊടുക്കുന്നതിന്നും വിഗ്രഹങ്ങളുടെ അഭിഷെകത്തിന്നും പ്രയൊഗിക്കുന്നു.

ഞമഞ്ഞി. വയലുകളിൽ വളരെ കാണും പുല്ലിന്മെലും മറ്റും വെളുത്ത മൊട്ടകൾ ഇടുന്നു. പരവശക്കാർ ഇവയെ തിന്നും

മുരിങ്ങ. സമുദ്രത്തിൽ ആഴംകുറഞ്ഞ ദിക്കുകളിൽ തമ്മിൽ തമ്മിൽ പറ്റിയും പാറമെൽ പറ്റിയും ഇരിക്കും. മെലെ ചെറിയതും താഴെ വലിയതുമായ കക്കകൾക്ക നന്നെ മൂൎച്ചയും അകമെ വെളുപ്പും മിനുസവുമുണ്ട. ൟ ശിപ്പിക്ക ഒരുമുറി പറ്റി അകത്ത മണലൊ വല്ലതും ചെന്നാൽ മുറിവെറ്റ ചില വൃക്ഷങ്ങളിൽനിന്ന ഒഴുകുന്ന നീൎഭെദംപൊലെ ഇതിന്നകത്തിരിക്കുന്ന വസ്തുവിനെ മൂടുവാൻതക്കവണ്ണം ഒരു വക നീരൊലിച്ച ഉറെക്കുന്നത മുത്തുരത്നം. ലങ്കസമുദ്രത്തിൽ അധികമായി കിട്ടുന്നതുകൊണ്ട അത ഗൊവൎമ്മെന്തിലെ കുത്തുമതികച്ചൊടത്തിൽ ചെൎത്തവെച്ചു. ആണ്ടുതൊറും മെടമാസത്തിൽ ലക്ഷത്തമ്പതിനായിരം ജനം അവിടെ ചെന്ന ഒരൊരൊ പന്തൽ തീൎക്കുകയും ചെയ്യും. നിശ്ചയിക്കുന്ന ദിവസം ഒരു ഉദ്യൊഗസ്ഥൻ വന്ന മുരിങ്ങ എടുപ്പാൻ അനുവാദം കൊടുക്കും. അവ കരയിൽനിന്ന പതിനഞ്ചുനാഴിക ദൂരവും പതിഞ്ചുകൊൽ ആഴവും ഉള്ള ദിക്കിൽ കാണും. ആസ്ഥലത്ത പുലരുമ്പൊൾ അനെകം പടവുകൾ വട്ടംകൂടി ബീരങ്കിയുടെ ശബ്ദം കെൾക്കുന്നതിനായി താമസിക്കും. കെട്ടാൽ അപ്പൊൾ തന്നെ പടവിൽ ഇരിക്കുന്ന മുങ്ങുവാൻ ശീലമുള്ള പാതിവീതം ആളുകൾ ഒരു തല പടവിന്മെൽ കെട്ടി ഉറപ്പിച്ചും മറുതല. വെഗം താഴുവാൻ കല്ലൂംകെട്ടിരിക്കുന്നതിന്മെൽ കയറിനിന്ന ഒരു കൈകൊണ്ട ആ കയുറും മറ്റെ കൈകൊണ്ട മുരിങ്ങ ഇടുവാൻ വല കെട്ടിരിക്കുന്ന കയറും പിടിച്ച വെള്ളത്തിൽ ചാടി അടിയിൽ ചെന്നാൽ കത്തികൊണ്ട മുരിങ്ങ അടൎത്തി എടുത്ത വലയിൽ നിറെച്ചാൽ മെല്പട്ട വലിപ്പാനുള്ള അടയാളം അറിയിച്ചകൊടുക്കും. പടവിൽ ഇരിക്കുന്നവർ ഉടനെ വലിച്ചുകൊള്ളും. നിൎത്തുവാനായിട്ടുള്ള ബീരങ്കിയുടെ ശബ്ദം കെട്ടാൽ അപ്പൊൾ മതിയാക്കി കരയിൽ എത്തിച്ച മുരിങ്ങ ഇറക്കി അന്നെരം തന്നെ അധികംവില വെക്കുന്നവന്ന വില്ക്കും. വാങ്ങിയവരെല്ലാവരും തങ്ങൾക്കുള്ള പങ്ക പന്തലിൽ കൊണ്ടുപൊയി വെച്ച മാംസം ചീഞ്ഞുപൊയാൽ ഒർവെള്ളംകൊണ്ട കഴുകി മുത്ത അവരവർ കൊണ്ടുപൊകും, മുത്തുണ്ടാകുന്നവയുടെ മാംസം തിന്നുകൂടാ. മറ്റെവക തിന്നു.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/൫–ം_പൎവ്വം&oldid=175188" എന്ന താളിൽനിന്ന് ശേഖരിച്ചത്