താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൫-ം പൎവ്വം.

രക്തമില്ലാത്ത ജന്തുക്കൾ.

ൟ വക ജന്തുക്കളിൽ കൈകാലതുടങ്ങിയ അവയവങ്ങളെ കാണുന്നില്ല. തലച്ചൊറ ഒരു ദിക്കിലായിട്ടല്ല. ശരീരത്തിൽ പലെടത്തുമായി കുറച്ചകുറച്ചെത്രെ കണ്ടിരിക്കുന്നത. ചിലത സമുദ്രത്തിലുള്ള വസ്തുക്കളിൽ പറ്റി നീങ്ങുവാൻ പാടില്ലാതെ കിടക്കയും അതിനെകൂടി കടക്കുന്നതിനെ പിടിച്ച തിന്നുകയും ചെയ്യുന്നുചിലത തിരകൾ അടിക്കുന്നതൊടുകൂടി അങ്ങുമിങ്ങും പൊകും. സാമാന്യമായി അവയുടെ മൂടലായിട്ട ഒരുവക കക്കയെ കണും.

൧-ം അദ്ധ്യായം.

കാഞ്ഞിപ്പൊത്തും നീരാഴിയും വൎണ്ണിപ്പാനുണ്ട. എങ്കിലും അവ ഒന്നിന്നും ഉപകരിക്കുന്നില്ലായ്കകൊണ്ട വിസ്തരിക്കുന്നില്ല.

൨-ം അദ്ധ്യായം.

അച്ചുജാതികൾ

കവിടി. ഇവയുടെ കക്ക ചില ദെശക്കാർ നാണിഭമായി പ്രയൊഗിക്കയും ജ്യൊതിഷക്കാർ ഗ്രഹസ്ഥിതി അറിവാൻ ഗണിതത്തിന്ന ഉപകരിപ്പിക്കയും ചെയ്യുന്നതുകൊണ്ടു പ്രസിദ്ധിയുണ്ട.

അച്ച. വെളുപ്പ പച്ച ചുവപ്പ ൟ നിറങ്ങളിലുള്ളതിൽ ഒരു വകയെ മനുഷ്യർ തിന്നും. അത ഭൂമിയിൽ ഒരു കുഴിയിൽ പയറ്റു മണി പൊലെ ഇരുപത്തഞ്ചു മൊട്ട ഇട്ട മൂടും. ഉഷ്ണത്തിന്റെ അവസ്ഥ പൊലെ മൂന്നും നാലും ആഴ്ചവട്ടം കൊണ്ട മൊട്ട പൊട്ടി കുട്ടി താനെ പുറത്ത പൊരും. ആദ്യം മൊട്ടയുടെ ഒടുകൊണ്ട ഉപജീവിക്കും പിന്നെ സസ്യങ്ങൾ തിന്നും.