മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനാല്


"നന്ദിച്ചുള്ളൊരു ചന്ദ്രികക്കു സമമക്കേളീവിലാസങ്ങളും
ഇന്നാളല്ലയോ കണ്ടു ഞാൻ അതിനിടയ്ക്കെന്തായഹോ കാലവും."

മ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയുന്നതിനു വായനക്കാർക്ക് ആകാംക്ഷ ഉണ്ടായിരിക്കുമെന്നുള്ളതിനാൽ പത്താം അദ്ധ്യായത്തിന്റെ ഒടുവിൽ പ്രസ്താവിച്ച സംഗതി വിശദമാക്കുന്നതിന് യത്‌നിച്ചുകൊള്ളുന്നു.

പുത്രിയെ ഉണർത്തി ശാസിക്കുന്നതിനായി കാർത്ത്യായനിഅമ്മ അറപ്പുരയ്ക്കുള്ളിൽ കടന്നു പുത്രിയുടെ സമീപത്തു ചെന്നപ്പോൾ തന്റെ മനോധൈര്യത്തെ പാടേ ഒടുക്കിയതായ ഒരു കാഴ്ച്ചയാണ് കണ്ടത്. പാറുക്കുട്ടിക്ക് ഒരു മഹാരോഗം, പൂർവ്വരാത്രിയിൽ നിദ്രയ്ക്ക് ആരംഭിച്ചതിന്റെ ശേഷമായി, പിടിപെട്ടിരിക്കുന്നു. ഈ രോഗത്തിന്റെ ചിഹ്നങ്ങൾ കണ്ട് ഝടിതിയിൽ ഉണ്ടായ അപാരമായ വ്യസനത്തോടുകൂടി കാർത്ത്യായനിഅമ്മ മുറവിളികൂട്ടിത്തുടങ്ങി. പുത്രിയുടെ ശരീരത്തിന്മേൽ വീണു മുറുകെ അമച്ച് ആലിംഗനം ചെയ്തു നിലയല്ലാത്ത പരവശതയോടുകൂടി ഉരുണ്ടും, ദിഗ്‌ഭേദനം ചെയ്യുമാറു നിലവിളിച്ചും, തലയെ മഞ്ചത്തിന്മേൽ അടിച്ചും മാറത്തു നിർദ്ദയമായി അലച്ചും പുത്രിയെ ഇടയ്ക്കിടെ ചുംബിച്ചിട്ടുള്ള അപരാധങ്ങളെ ക്ഷമിക്കണമെന്ന് അപേക്ഷിച്ചും, മറ്റൊരോവിധത്തിലും പ്രദർശിപ്പിച്ചുതുടങ്ങിയ വ്യസനത്തിനു മൂത്തപിള്ള മുതാലായവരുടെ സ്വാന്തനവാക്കുകളാലും അടക്കംവന്നില്ല. ദിവസം ഒന്നു കഴിഞ്ഞിരിക്കുന്നു. ഈ ദിവസങ്ങളിലെ വൃത്താന്തങ്ങൾ വായനക്കാർക്ക് ഊഹിക്കാൻ കഴിയുന്നിടത്തോളം ശരിയായി വർണ്ണിക്കാൻ സാദ്ധ്യമല്ലാത്തതിനാൽ കഥാസംബന്ധമായി ആവശ്യപ്പെടുന്ന സംഗതികൾ മാത്രം വിവരിക്കുന്നതല്ലാതെ എല്ലാ അവസ്ഥകളും യഥാക്രമം സൂഷ്മമായി വർണ്ണിക്കുന്നതിനു ശ്രമിക്കുന്നില്ല.

പാറുക്കുട്ടിയുടെ രോഗത്തിന്റെ ലക്ഷണങ്ങൾ മിക്കവാറും പക്ഷവാതത്തിന്റേതായിരുന്നു. അനന്യസാധാരണമായ ചാരുത്വത്തോടുകൂടിയ മുഖത്തിനു നാസികയുടെ അധോഭാഗത്തായി ഒരു വക്രത്വവും, വാമനേ്ര്രതത്തിനു നിർജ്ജീവത്വുവും വാമശ്രോത്രത്തിനു ശ്വണശക്തിക്ഷയവും വാമപാദത്തിനും കരത്തിനും സ്തംഭനവും ബുദ്ധിക്ക് അതിമാന്ദ്യവും പൂർവ്വസംഗതികളെക്കുറിച്ചു വിസ്മൃതിയും സംഭവിച്ചിട്ടുണ്ട്. ഈ രോഗം അനുരൂപനായ ഒരു യുവാവ് തന്റെ ഭർത്തൃസ്ഥാനത്തെ കാംക്ഷിച്ചതിൽ പാറുക്കുട്ടി വിപരീതഭാവം കാണിച്ചതിലേക്കു ശിക്ഷയായി കൽപിക്കപ്പെട്ടതുതന്നെയോ എന്നു തോന്നും. എന്തുകൊണ്ടെന്നാൽ, യൗവ്വനാരംഭംകൊണ്ട് ഏറ്റവും രമണീയമായിരിക്കുന്ന ശരീരത്തിന്, വിശേഷിച്ചു മുഖത്തിനു വൈരൂപ്യമാണ് ഈ രോഗത്താൽ മുഖ്യമായി സംഘടിക്കപ്പെട്ടിള്ളത്. കേവലം നിശ്ചേഷ്ടയായി കിടക്കുന്ന പാറുക്കുട്ടിക്ക് അശനപാനാദികളിലും ലേളയവും അഭിരുടിയില്ലാതെയായിത്തീർന്നിരിക്കുന്നു. അതിനാൽ ക്ഷീണം വർദ്ധിച്ച് വല്ലികൾ വാടിവീഴുന്നതുപോലെ പാറുക്കുട്ടിയുടെ ശരീരം മുഴുവൻ തളർന്നുവശായിരിക്കുന്നു. രോഗം അപകടമായി പരിണമിക്കുമോ എന്നു ചികിത്സകന്മാർക്കും സംശയം ഉദ്ഭവിക്കുന്നുണ്ട്. ചിലപ്പോൾ വലതുകരത്താൽ ചില ആംഗ്യങ്ങൾ സംഭ്രമത്തോടുകൂടി കാണിക്കുന്നതിന്റെ താത്പര്യം ആർക്കും മനസ്സിലാകുന്നില്ല. ചിലപ്പോൾ വളരെ കഷ്ടപ്പെട്ട് വാ വിടുർത്തി, നാവു പുറത്തേക്കു നീട്ടി, തന്റെ ആത്മഗതങ്ങൾ ഉച്ചരിക്കുന്നതിനു ശ്രമിക്കുമ്പോൾ നാവു കുഴങ്ങി ചലിക്കയും, അർത്ഥശൂന്യമായും നിശിതങ്ങളായുള്ള ബാണങ്ങളെപ്പോലെ മാതാവാദിയായുള്ള ജനങ്ങളുടെ ഹൃദയങ്ങളിൽ തറയ്ക്കുന്നതായുമുള്ള ചില ശബ്ദങ്ങൾ പുറപ്പെടുകയും ചെയ്യുന്നതേയുള്ളു. നേത്രങ്ങൾ അടച്ചുകിടക്കുന്നതിനിടയിൽ അപ്പഴപ്പോൾ പെട്ടെന്നുണർന്നു ഞെട്ടി എഴുന്നേൽക്കുന്നതിനു ശ്രമിക്കുമ്പോൾ തന്റെ ശക്തിക്ഷയത്തെക്കുറിച്ചു ജാഗരൂകയായി അതിദീനയായി മേൽപോട്ടു നോക്കുകയും കരയുകയും ചെയ്യുന്നു. ഉടനേ ബോധക്ഷയവും പിൻതുടരുന്നു.മാതാവിന്റെ പ്രേമപുരസ്സരമായുള്ള പ്രലാപങ്ങളും സാന്ത്വനവചനങ്ങളും കേട്ടാൽ ചിലപ്പോൾ വലതുകൈ നീട്ടി മാതാവിന്റെ കരം ഗ്രഹിക്കുന്നതിനു ശ്രമിക്കയും ഓരോസ്‌തോഭങ്ങളോടുകൂടി ഗാഢനിദ്രയിൽ ലയിക്കയും ചെയ്യുന്നു.

പ്രായംതികഞ്ഞാൽ പരസ്പരം കണ്ടുകൂടെന്നുള്ള (ദക്ഷിണ) കേരളാചാരത്തെ ലംഘിച്ച് മൂത്തപിള്ളയും ഭഗിനിയും പാറുക്കുട്ടിയുടെ സമീപത്തു ശുശ്രൂഷാശ്രമങ്ങളോടുകൂടെ സഞ്ചരിക്കുന്നു. കാർത്ത്യായനിഅമ്മയുടെ സ്ഥിതി പാറുക്കുട്ടിയുടെ സ്ഥിതിയിലും അതിദയനീയമായിട്ടുള്ളതായിരിക്കുന്നു. തന്റെ പാടവങ്ങളും പ്രൗഢികളും കോപങ്ങളും എന്നുവോണ്ട കരാറുകളും പുത്രിയുടെ ശരീരസൗഖ്യത്തോടുകൂടി പലായനം ചെയ്തിരിക്കുന്ന. കാർത്ത്യായനിഅമ്മയെപ്പോലുള്ള സാധുബുദ്ധികളായ, ദുരാശകൊണ്ട ജനങ്ങളുടെ ധൈര്യവും മിടുക്കും ഒരു തട്ടുകിട്ടുന്നേടത്തോളമേ നിലനിൽക്കയുള്ളു. ഈ വിധമുള്ള ജനങ്ങളെപ്പോലെ ക്ഷണത്തിൽ മറ്റുള്ളവർ ആപത്തിൽ ശുഷ്‌കവീര്യന്മാരായി ചമയുന്നതല്ല.

മൂത്തപിള്ളയുടെ മനോവികാരങ്ങളെ സൂഷ്മമായി തിരിച്ചറിയുന്നതിനു കഴിവുള്ളവരിതല്ലായിരുന്നു. സഹോദരിയുടെ മുറവിളികേട്ട് അറപ്പുരയിൽ എത്തി താനും കരഞ്ഞുതുടങ്ങി. എങ്കിലും ഭാഗിനേയി സജീവയാണെന്നും മറ്റും അദ്ദേഹം ഗ്രഹിച്ചപ്പോൾ മുൽക്ക് കുറച്ചു ധൈര്യം അവലംബിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിയെ കഠിനമായ രോഷം തപിപ്പിക്കുന്നുണ്ടെന്ന് സഹോദരിയെ നോക്കുന്ന നോട്ടങ്ങളാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാഗിനേയിയുടെ മുഖത്ത് ഉള്ളലിഞ്ഞു നോക്കി ദീർഘമായി നിശ്വസിച്ചിട്ട് കത്തുന്ന നേത്രങ്ങളോടുകൂടി സഹോദരിയേയും നോക്കുന്നു. ഇതിൽ അന്തർഭൂതമായിട്ടുള്ള അദ്ദേഹത്തിന്റെ അന്തർഗ്ഗതം,'അത്യാഗ്രഹവശയായി എന്നെയും വശപ്പെടുത്തി ചെയ്ത സാഹസങ്ങളുടെ ഫലമായി വന്നുകൂടിയ ഈ വിപത്തിനെ സഹിക്ക് ' എന്നല്ലാതെ മറ്റെന്തായിരു്‌നനിരിക്കാം?

മൂത്തപിള്ളയെ മുമ്പിട്ട കാർത്ത്യായനിഅമ്മയുടെ രോദനം കേട്ടിട്ട് ഒരാൾ അറപ്പുരയിൽ എത്തുക ഉണ്ടായി. ഈയാൾ നമ്മുടെ ശഹ്കുആശാനല്ലാതെ മറ്റാരുമല്ലായിരുന്നു. കാർത്ത്യായനിഅമ്മയും അന്ധാളിക്കത്തക്കവിധത്തിൽ ആശാൻ നിലവിളിക്കയും, പരവശതകൾ കാണിക്കയും ചെയ്തു. തന്നെയും. കാർത്ത്യായനിഅമ്മ, മൂത്തപിള്ള, തമ്പി, സുന്ദരയ്യൻ ഇവരെയും, ബ്രഹ്മവിഷ്ണമഹേസ്വരന്മാരെയും, ആശാന്റെ അറിവിൽ കേട്ടിട്ടുള്ള എല്ലാ ക്ഷേത്രങ്ങളിലെ ദേവന്മാരേയും, സപിക്കയും ശാസിക്കയും മാറത്തും തലയിലും താഡിച്ചു ബ്രണപ്പെടുത്തുകയും ചെയ്തു. ആശാന്റ ഉെള്ളിൽ കെട്ടിനിന്നിരുന്ന കോപാശയത്തിന്റെ കരകൾ പൊട്ടി കാർത്ത്യായനിഅമ്മയുടെമേൽ അതികേമമായ ഒരു പ്രവാഹവും ഉണ്ടായി. ആശാന്റെ വ്യസനവും കോപവും, വൈദ്യന്മാർ വന്നുകൂടി ഭയപ്പെടാനില്ലെന്നുംമറ്റും ഓരോ ഉറപ്പുകൾ പറഞ്ഞതിന്റെ ശേഷവും ശമിച്ചില്ലെങ്കിലും, അപ്പോൾ കാർത്ത്യായനിഅമ്മ ചെയ്തതായ ഒരു അന്വേഷണം ആരംഭിച്ചതുമുതൽക്ക് അന്തരംഗത്തിൽ ഉണ്ടായിരുന്ന എന്തോ ഒരു ഗൂഢഅറിവിനെ അനുസരിച്ച് തന്റെ കോപവ്യസനങ്ങൾ അടങ്ങി വൃദ്ധൻ വല്ലാതുള്ള സംഭ്രമത്തിന് അധീനനായി. പാറുക്കുട്ടിക്ക് അണിയുന്നതിനായി കാർത്ത്യായനിഅമ്മ കൊണ്ടുചെന്നിരുന്ന ആഭരണാദികളെ മഞ്ചത്തിൽ ത്യജിച്ചിട്ടുപോയതായി മുൻപിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആവക സാധനങ്ങളിൽ വസ്ത്രങ്ങൾ ഒഴികെ യാതൊന്നും പാറുക്കുട്ടിയുടെ മഞ്ചത്തിലാകട്ടെ അടുത്തുള്ള വടക്കേമുറിയിലാകട്ടെ കാണ്മാനില്ലായിരുന്നു. ഈ സംഗതി പുറത്തായപ്പോൾ തസ്‌ക്കരന്മാർ എങ്ങനെയോ അറപ്പുരയിൽ കടന്നു എന്നും, അവരാൽ പ്രയോഗിക്കപ്പെട്ട ബലത്താലോ മന്ത്രതന്ത്ര്ങ്ങളാലോ പാറുക്കുട്ടിയുടെ രോഗത്തിനു സംഗതി വന്നിട്ടുള്ളതാണെന്നും, അതിനാൽ രോഗഹേതു അറിഞ്ഞു ചികിത്സിക്കുന്നതിനു വഴിയായി എന്നും, മൂത്തപിള്ള മുതലായവർക്കു തോന്നി. കഠിനമായുള്ള വ്യസനത്താൽ തപ്തമാക്കപ്പെട്ട മനസ്സോടുകൂടിയവരായ മൂത്തപിള്ളയ്ക്കും സഹോദരിക്കും ദ്രവ്യനാശത്തെക്കുറിച്ച് ഒരു ചിന്തയാകട്ടെ, കള്ളന്മാരെ തിരക്കിപ്പിടിക്കുന്നതിന് ആഗ്രഹമാകട്ടെ ഉണ്ടായില്ല. വൈദ്യന്മാരോടും ഗണിതശാസ്ത്രപടുക്കളോടും മറ്റും ഉള്ള ആലോചനകൾക്കിടയിൽ അന്യവിഷയങ്ങളിൽ മനസ്സിനെ ക്ലേശിപ്പിക്കുന്നതിന് അവർക്ക് അവസരമുണ്ടായിരുന്നില്ല. ശങ്കുആശാനിൽ മാത്രം ആഭരണങ്ങൾ കാണാത്ത സംഗതി എന്തോ മറ്റുള്ളവരുടെ ബുദ്ധിക്ക് അപ്രാപ്തമായിരുന്ന ചില ഊഹങ്ങളെ ജനിപ്പിച്ചു. ആഭരണങ്ങൾ കളവുപോയതുതന്നെ എന്നു തീർച്ച ആയപ്പോൾ ആശാന്റെ പരവശതകൾ നിന്നു. വൃദ്ധൻ വടിയും ഊന്നി പുറത്തേക്ക് യാത്രയായി. ഗൃഹത്തിന്റെ നാലുഭാഗത്തും ചുറ്റിനടന്നു തുടങ്ങി. ഈ കൃത്യങ്ങളെയും ആശാന്റെ മറ്റോരോ പ്രവൃത്തികളെയും വ്യസനം അതീതമായി ബുദ്ധിക്കു പകർച്ച നേരിടുകകൊണ്ട് വൃദ്ധന്മാർ അനുഷ്ഠിച്ചുപോകുന്ന ചാപല്യങ്ങളാണെന്ന് എല്ലാവരും വ്യാഖ്യാനിച്ചു.

പാറുക്കുട്ടിയുടെ രോഗവർത്തമാനത്തെക്കുറിച്ച് അറിവു കിട്ടിയ ഉടൻതന്നെ സുന്ദരയ്യൻ ചെമ്പകശ്ശേരിയിൽ എത്തി. എന്നാൽ അദ്ദേഹത്തെ സത്ക്കരിക്കുന്നതിന് ആരുംതന്നെ തയ്യാറായിരുന്നില്ല. എങ്കിലും ആ തറവാട്ടിലെ ഭരണകർത്തൃത്വം തനിക്കും ഉണ്ട്‌നേനുള്ള നാട്യത്തോടുകൂടി അദ്ദേഹം വൈദ്യന്മാരോടും മറ്റും ഓരോ നിഷ്‌കർഷകൾ ചെയ്തു; ചിലരെ ശാസിച്ചു; മറ്റു ചിലരോട് തമ്പിഅങ്ങത്തേക്കുള്ള പ്രേമത്തിന്റെ സ്ഥിതിയെ വെളിവായി അറിയിക്കയും ചെയ്തു. മൂത്തപിള്ളയോടും കാർത്ത്യായനിഅമ്മയോടും വിധിയന്ത്രത്തിൻരെ തിരിച്ചിലിനെ സംബന്ധിച്ചു പ്രമാണസഹിതം ഒട്ടേറെ പ്രസംഗിച്ചിട്ട് ബ്രാഹ്മണൻ യാത്രയായി. സന്ധ്യ അടുത്തപ്പോൾ കഴക്കൂട്ടത്തുപിള്ളയും ചെമ്പകശ്ശേരിയിൽ എത്തി. ഇദ്ദേഹത്തിന്റെ വ്യസനത്തിന് അതിരില്ലായിരുന്നു. ത്‌നനെ ധിക്കരിച്ചതിനെയും മറ്റും മറന്ന് മാതുലപുത്രിയെക്കുറിച്ചുണ്ടായ സഹോദരസ്‌നേഹത്തോടും ഹ-ദയപുരസ്സരമായ വ്യസനത്തോടും ചികിത്സയ്ക്കുവേണ്ട ദ്രവ്യം താൻതന്നെ ചെലവിടുന്നതിന് അനുവദിക്കണമെന്നു മൂത്തപിള്ളയോടപേക്ഷിച്ചു; മൂത്തപിള്ളയുടെ വിസമ്മതത്തെ നിർബന്ധവാക്കുകളെക്കൊണ്ടു നീക്കി, തന്റെ അപേക്ഷയെ അനുവദിപ്പിച്ചു. അനന്തരം അസ്തമിച്ചു രണ്ടുനാഴിക കഴിഞ്ഞപ്പോൾ കുടമൺപിള്ളയുടെ ഗൃഹത്തിലേക്കു തിരിക്കയും ചെയ്തു. ചെന്കശ്ശേരിയിൽ നിന്നും പുറത്തിറഹങ്ങി കുറച്ച് കിഴക്കു ചെന്നപ്പോൾ വഴിയിൽ നിന്നിരുന്ന ഒരു ഭിക്ഷു ഇദ്ദേഹത്തെ അൽപനേരം സൂക്ഷിച്ചുനോക്കീട്ട് പിന്തുടർന്നു. എന്നാൽ ഇങ്ങനെ ഒരാൾ തന്നെ പിന്തുടരുന്ന സംഗതി കഴക്കൂട്ടത്തുപിള്ള അറിഞ്ഞതുമില്ല.

ഈ അദ്ധ്യായത്തിൽ രണ്ടാംദിവസത്തെ സംഗതികളെ വിവരിക്കുന്നതിനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രാരംഭത്തിലെ സൂചകപദങ്ങളാൽ വായനക്കാർക്കുമനസ്സിലായിരിക്കുമല്ലോ. ചെമ്പകശ്ശേരി വീട്ടുകാരുടെ ബന്ധുക്കളും ചാർച്ചക്കാരും മറ്റുമായുള്ള സ്ത്രീപുരുഷന്മാർ പാറുക്കുട്ടിയുടെ രോഗത്തെ അന്വേഷിച്ചുചെല്ലുന്നുണ്ട്. ഈ കൂട്ടത്തിൽ രണ്ടാം ദിവസം ഉച്ച ആയപ്പോൽ നാലഞ്ചു നായന്മാരുടേയും മൂന്നുനാലു സ്ത്രീകളുടേയും ഒരുമിച്ച് കുടമൺപിള്ളയുടെ അനന്തരവൾ സുഭദ്ര ആ സ്ഥലത്ത് എത്തി. കാർത്ത്യാനിഅമ്മ സർവ്വദ് അശ്രുധാര വർഷിച്ചും പുത്രിയുടെ സ്വഭാവഗുണങ്ങൾ വർണ്ണിച്ച് ഓരോന്നു പുലമ്പിയും, ഭക്ഷണാദികള വൈടിഞ്ഞും, പുത്രിയെ ശുശ്രൂഷിച്ചുകൊണ്ടു കിടക്കുക ആയിരുന്നു. സുഭദ്രയെ കണ്ടപ്പോൾ കുറച്ചുനേരം പുത്രിയുടെ അടുക്കൽ കിടന്നുകൊണ്ടുതന്നെ ആ സ്ത്രീയെ പാദാദികേശം ഒന്നു പരിശോധിച്ചു. തന്റെ വരവ് കാർത്ത്യായനിഅമ്മയ്ക്കു രസിച്ചില്ലെന്ന് സുഭദ്രയ്ക്ക് അർത്ഥമായി. കാർത്ത്യായനിഅമ്മ മഞ്ചത്തിൽ എഴുന്നേറ്റിരുന്ന്, പിന്നെയും സുഭദ്രയുടെ ഗാത്രപരിശോധന ഒന്നുകൂടി കഴിച്ചു. സുഭദ്രയ്ക്ക് അൽപം ഈർഷ്യതോന്നി, പാറുക്കുട്ടിയുടെ സമീപത്തണയാതെ അകലെത്തന്നെ നിന്നു. ഗംഭീരയായ കാർത്ത്യായനിഅമ്മ മഞ്ചത്തിൽനിന്ന് എഴു്‌നനേറ്റ്, സുഭദ്രയുടെ അടുത്തുചെന്ന്, കണ്ണിൽ നിറഞ്ഞ അശ്രുക്കളോടുകൂടി ആ സ്ത്രീയെ മാറോടണച്ച് ആലിംഗനം ചെയ്തു. സുഭദ്ര 'പങ്കജാക്ഷകൃപകൊണ്ടു മുട്ടീ കുചേലൻ ' എന്നപോലെ പരമാനന്ദംകൊണ്ടു പരവശയായി. മാതാവിന്റെ വാത്സല്യപൂർവ്വമായുള്ള ലാനാദികളുടെ സുഖത്തെ അറിഞ്ഞിട്ടില്ലാത്തതിനാലും, കാർത്ത്യായനിഅമ്മയ്ക്കു തന്നെക്കുറിച്ച് ഹാസ്യമാണെന്ന് താൻ അതുവരെ വിചാരിച്ചതിനാലും, കാർത്ത്യായനിഅമ്മയുടെ ആലിംഗനം സുഭദ്രയുടെ മനസ്സിൽ അഭിനവങ്ങളായുള്ള ചില വികാരങ്ങളെ ഉത്പാദിപ്പിച്ചു. അപ്പോൽ ഉണ്ടായ രോമാഞ്ചത്തിന്റെ അതിക്രമത്താൽ അപഹൃതചിത്തയാകനിമിത്തം, സുഭദ്ര തന്റെ പ്രായത്തെയും മറന്ന്, ആശ്‌ളേഷാനുരൂപമായുള്ള ശൈശവാസ്ഥയിൽ ആയതുപോലെ കാർത്ത്യായനിഅമ്മയുടെ മാറോടണഞ്ഞുനിന്ന് അൽപനേരം വിശ്രമിക്കയും, ഒരു കൈയാൽ ആ സ്ത്രീയുടെ പുറത്തു താനറിയാതെ മന്ദമായി തലോടുകയും ചെയ്തു. കാർത്ത്യായനിഅമ്മയുടെ നേത്രങ്ങൾ നിറഞ്ഞ് ഒഴുകി; ആ അശ്രുധാര മാർഗ്ഗമായി ആ സ്ത്രീയുടെ ഉള്ളിൽ സുഭദ്രയെ സംബന്ധിച്ച് വല്ല ദുരൂഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നെങ്കിൽ അതുകളും നിഷ്‌ക്രാന്തങ്ങളായി. സുഭദ്രയോ, കാർത്ത്യാനിഅമ്മയുടെ ലാളനകൾക്ക് സ്വാധീനയായി നിന്ന്, എന്താശ്ചര്യമാണ് തനിക്കു വന്നുകൂടിയ പദവി എന്നെല്ലാം ആലോചിച്ചുതുടങ്ങി. 'മകളേ, ഈശ്വരൻ എന്തെല്ലാം വരുത്തിവയ്ക്കുന്നു എന്നു നോക്ക്. എന്റെ തങ്കത്തിന്റെ സ്ഥിതി ഇങ്ങനെ ആയല്ലോ. മറുമുഖം നോക്കാനുണ്ടോ എനിക്ക്? എന്റെ കർമ്മമെന്നല്ലാതെ എന്തു പറയുന്നു ?' എന്നു പറഞ്ഞുകൊണ്ടു സുഭദ്രയെ പാറുക്കുട്ടിയുടെ മഞ്ചത്തിന്റെ മുമ്പിലായിട്ട് കൊണ്ടുചെന്നു നിറുത്തി, കാർത്ത്യായനിഅമ്മ പൂർവ്വസ്ഥാനത്തു കിടക്കാതെ ഇരി്പപായി. പാറുക്കുട്ടിയുടെ അത്യന്തവ്യസനകരമായ അവസ്ഥ ഒന്നിൽ ഏകാഗ്രചിത്തയായി നിൽക്കുന്ന സുഭദ്രയുടെ മുഖത്തെ ലക്ഷ്യമാക്കി കാർത്ത്യായനിഅമ്മയുടെ നേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. എന്തു നൂതനവിചാരങ്ങളാണ് ആ സ്ത്രീയുടെ മനസ്സിനെ ഇപ്പോൾ പരിതപിപ്പിക്കുന്നത്? കരുണാശബളിതമായ വ്യസനത്തിന്റെ ലക്ഷണങ്ങൾ ആമല്ലോ മുഖത്തു കാണുന്നത്. 'നീ ഈ വെയിൽ നടന്നു മുഖം ചെമ്പരത്തിപ്പൂപോലെ ആയല്ലോ. സന്ധ്യ്ക്കു വന്നാൽ പോരായിരുന്നോ? ' എന്ന് കാർത്ത്യായനിഅമ്മ ചോദ്യം ചെയ്തതിന് 'വെയിലധികമില്ലായിരുന്നു ' എന്നു മാത്രം സുഭദ്ര പറഞ്ഞതു കേട്ടുണർന്ന പാറുക്കുട്ടിയുടെ മുഖത്ത് സുഭദ്രയെ കണ്ടപ്പോൾ ഉണ്ടായ ചേഷ്ടകളെ, പട്ടിണികിടന്നും പുത്രിയെ ശുശ്രൂഷിക്കുന്ന മാതാവ് എന്തു കാരണത്താലാണ് നിസ്സാരമാക്കിയിരിക്കുന്നത്? പാറുക്കുട്ടിയുടെ മുഖം ശുഷ്‌കമായും വികൃതമായും ചമഞ്ഞിരിക്കുന്നതു കണ്ടുണ്ടായ ചാഞ്ചല്യത്തോടുകൂടി നിൽക്കുന്ന സുഭദ്രയെ അംഗംപ്രതി എന്തിനായിട്ടാണ് കരുണയോടുകൂടി പരിശോധിക്കുന്നത്? അന്യദുഃഖത്തെക്കുറിച്ചു സഹതാപം, തനിക്കുതന്നെ ആപത്തു നേരിട്ടപ്പോൽ ഉണ്ടായിത്തുടങ്ങിയതുകൊണ്ടായിരിക്കാം. എന്നാൽ അംഗങ്ങളെ പരിശോധിച്ചിട്ട് ആവശ്യമില്ലല്ലോ. സുഭദ്രയുടെമേൽ പ്രത്യേകവാൽസല്യത്തിനു വല്ല സംഗതിയുമുണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. വാസ്തവം എങ്ങനെ എന്ന് വഴിയെ അറിയാവുന്നതാണ്.

തന്റെ വിഷാദത്തിന്റെ അതിക്രമം ഹേതുവായിട്ട് ഇതര വിഷയങ്ങൾക്കു ജാഗരൂകയല്ലാതെ നിന്ന് സുഭദ്രയെ കണ്ടിട്ടു പാറുക്കുട്ടി എഴു്‌നനേൽക്കാനും തന്റെ അഭിമതങ്ങളെ അറിയിക്കുന്നതിനും യത്‌നിക്കുന്നതുപോലെ ശയ്യയിൽ കിടന്നുതന്നെ ചില സാഹസങ്ങൾ ചെയ്തു. സുഭദ്രയെ കണ്ടപ്പോൾ തന്റെ പ്രാണപ്രിയന്റെ കഥ പാറുക്കുട്ടിക്ക്ു സുഭദ്രയെ ഗ്രഹിപ്പിക്കാനും സുഭദ്രയിൽനിന്നു ഗ്രഹിക്കാനും ഉള്ളതായി പൂർവ്വകഥാഭാഗംകൊണ്ട് അറിയാവുന്നതാണല്ലോ. എന്നാൽ ഈ സംഗതികളിൽ ബുദ്ധിയെ പ്രവേശിച്ചപ്പോൾ അതുകൾ താങ്ങുന്നതിനു ശക്തിയില്ലാതെ ചമഞ്ഞ്, ബുദ്ധി ക്ഷയിച്ച്, മുഖം ക്ലാന്തമായി, തുറന്ന നേത്രം അടയുകയും ചെയ്തു. ഹാ കഷ്ടം! എന്തു വൈരൂപ്യമാണ് ആ മുഖത്ത് അപ്പോൽ കാണപ്പെട്ടത്! സുഭദ്രയുടെ കണ്ഠത്തിൽനിന്നു നിർഗ്ഗമിച്ച ദീർഘനിശ്വാസത്തിൽ അന്തർഭൂതമായിരുന്ന അനുതാപത്തിന്റെ അഗാധതയെ, അഭിനവങ്ങളായ പ്രേമചിഹ്നങ്ങളോടുകൂടി ആ സ്ത്രീയെ സത്ക്കരിച്ച കാർത്ത്യായനിഅമ്മയ്ക്കും ഗണിക്കാൻ പാടില്ലായിരുന്നു. നിസ്സാരമതികളായ ചില സമീപവാസികൾ, സുഭദ്ര അനാവശ്യമായ വിലാപസംഭാഷണങ്ങൾകൊണ്ടു രോഗിണിയെ അസഹ്യപ്പെടുത്താതിരുന്നത് ആച്രക്രമങ്ങളെക്കുറിച്ചുള്ള ധിക്കാരത്തിലാണെന്നും, ഇങ്ങനെ ഉള്ളവരുടെ സാഹചര്യം അത്ര സുഖവും ശരിയും അല്ലെന്നും, നിശ്ചയിച്ചുകൊണ്ട് തദ്ദേശവായുവിനു സ്വാതന്ത്ര്യമായി സഞ്ചരിക്കാൻ വേണ്ട സ്ഥലം ഒഴിച്ചുകൊടുത്തു. സുഭദ്രയുടെ നടപടികൾ കാർത്ത്യായനിഅമ്മയ്ക്കും അത്ര സ്‌ന്തോഷപ്രദങ്ങലായിരുന്നില്ല. എങ്കിലും തന്റെ ഉള്ളിലുണ്ടായ നീരസത്തെ അടക്കിക്കൊണ്ട്, 'ഇരിക്കൂ സുഭദ്രേ, തങ്കത്തിന്റെ ബോധക്ഷയത്തെക്കുറിച്ചു നീ വ്യനിക്കേണ്ട. ഇതാണ് ഈ ദിനത്തിൻരെ പ്രധാനലക്ഷണം' എന്നു തിങ്ങിപ്പൊങ്ങുന്ന വ്യസനത്തെ പുറത്തുവിടാതെ കാർത്ത്യായനിഅമ്മ പറഞ്ഞു. സുഭദ്രയുടെ സ്വഭാവത്തിന്റെ ഒരു വിശേഷലക്ഷണം എന്തെന്നാൽ കാര്യനടപ്പുകളെ സംബന്ധിച്ചു വേണ്ട ശ്രമങ്ങൾ ചെയ്കയല്ലാതെ ലൗകികങ്ങൾകൊണ്ടും മധുരമായ വാക്കുകൾകൊണ്ടും മനോരാജ്യങ്ങൾകൊണ്ടും വൃഥാ കാലക്ഷേപം ചെയ്യാതിരിക്കുക ആയിരുന്നു. കാർത്ത്യായനിഅമ്മയുടെ ക്ഷണത്തിനുണ്ടായ ഉത്തരം ഇങ്ങനെ ആയിരുന്നു.'അമ്മ പട്ടിണി കിടന്നാൽ മകളുടെ രോഗം വാശിയാകുമെന്നു വിചാരിക്കുന്നുണ്ടോ ? എഴിക്കണം, വല്ലതും കഴിച്ചുകൊണ്ടു വരാം;, വരണം' ഇങ്ങനെ പറഞ്ഞുകൊണ്ടു കാർത്ത്യായനിഅമ്മ പുറപ്പെടുവിച്ചു തുടങ്ങിയ സമാധാനങ്ങളെ ഗണിക്കാതെ ബലേനതന്നെ ആ സ്തരീയെ പിടിച്ചുകൊണ്ട്, ആ സ്ഥലത്തുതന്നെ ഉണ്ടായിരുന്ന ആശാനോടു പാറുക്കുട്ടിയെ സൂക്ഷിച്ചുകൊള്ളണന്നതിനു നിയോഗിച്ചിട്ടു വടക്കേക്കെട്ടിലേക്കു സുഭദ്ര തിരിച്ചു.

കാർത്ത്യായനിഅമ്മ ഭക്ഷണം കഴിക്കുന്നതിനിടയിലും പുത്രിയുടെ സ്ഥിതിയെക്കുറിച്ചു സ്മരണവാടതെ പലതും പുലമ്പുന്നുണ്ട്. സുഭദ്രയെക്കുറിച്ച് ആ സ്തരീക്കു വാത്സല്യം വർദ്ധിച്ചിരിക്കുന്നു. സുഭദ്രയുടെ ആദരവോടുകൂടിയുള്ള ശുശ്രൂഷകൾകൊണ്ടു സ്ന്തുഷ്ടയായിരിക്കുന്ന കാർത്ത്യായനിഅമ്മയെ വിശ്വസ്തയായിട്ടു ഗണിച്ചുതുടങ്ങിയിരിക്കുന്നു. കാർത്ത്യായനിഅമ്മ മറ്റോരോ സംഗതികൾ പറഞ്ഞതിനിടയിൽ ഇങ്ങനെ പറഞ്ഞു: 'ഈ ദീനം തുടങ്ങീട്ടു കാലം കുറച്ചായി. ഇപ്പോഴാണു മൂർച്ചയായത്. തങ്കത്തിന്റെ അച്ഛനുള്ളപ്പോഴേ ഇതിന്റ ലൊഞ്ഛനകൾ കാണാനുണ്ടായിരുന്നു. വെറുതെ കള്ളന്മാരെയും മറ്റും സംശയിച്ചിട്ട് കാര്യമെന്ത്? ആഭരണങ്ങൾ ഉള്ളതവരാരോ കൊണ്ടുപോയി; അത്രതന്നെ.്'

സുഭദ്ര: 'അങ്ങനെയായിരിക്കാം. തങ്കത്തിന്റെ മനസ്സ് ഇടിഞ്ഞുപോയി; അതോടുകൂടി രോഗവും തുടങ്ങി. '

കാർത്ത്യായനിഅമ്മ: 'അതുതന്നെ, നീ അനന്തപത്മനാഭനെ കണ്ടിട്ടുണ്ടോ?ഇല്ലായിരിക്കാം(സുഭദ്രയുടെ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ട് കുറച്ചുനേരം ഇരുന്നിട്ട്) ഉരുണ്ടു നല്ല പൊന്നുണ്ണിക്കൃഷ്ണനെപ്പോലെ ഇരുന്നു. ഇന്നലെ എന്നു തോന്നുന്നു. ഞാൻ തങ്കത്തിനെ പെറ്റുകിടക്കുമ്പോൽ തിരുമുഖത്തെ അക്കൻ മകനേയുംകൊണ്ടുവന്നു. എന്നിട്ട് അന്നുണ്ടായ നേരംപൊക്കൊന്നും പറവാനില്ല. അന്നു കുറിച്ചു, അവനാണു ഭർത്താവന്നെ്. എന്നിട്ട് ഇവളുടെ അടുത്തു കേറിയിരിപ്പുമായി. അക്കൻ പോകു്‌നനേരം വിളിച്ചിട്ടും അവൻ പോകൂല്ല. എന്തു കളിയാണ്! അന്നത്തെ അവന്റെ നി്ശ്ചയം വിധിനിശ്ചയംപോലെ ആയി. ഏകദേശം ഇവൾക്കു പത്തുവയസ്സാകുന്നതുവരെ ഭാര്യയും ഭർത്താവും ഒന്നിച്ചുത്‌നനെ വളർന്നു എന്നുപറയാം. അക്കഥയൊക്കെ നിനക്കറിയാമല്ലോ. അവൻരെ മര്യദയും നിലയും വയസ്സുചെന്നവർക്കുമില്ല . തങ്കത്തിൻരെ അച്ഛന് അവൻ ജീവനായിരുന്നു. പഞ്ചപാപി ആ എളയതമ്പുരാൻ! ആരെ വിശ്വസിക്കാം മകളെ? സന്യായസിയെപ്പോലെ ഇരിക്കുന്ന അദ്ദേഹത്തിനെ കമികണ്ടാൽ വെള്ളം കിട്ടുകയില്ല. ദ്രോഹി! മഹാപാപി!'

സുഭദ്ര: 'അമ്മ ഇങ്ങനെ പറയുന്നതെന്ത്? അദ്ദേഹം പരമയോഗ്യനെന്നാണല്ലോ അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ പറയുന്നത്.'

കാർത്ത്യായനിഅമ്മ: 'നന്നായ് പറഞ്ഞു! ആഭാസൻ, മഹാ ആഭാസൻ. ആ അനന്തപത്മനാഭനേയും ദുർന്നടപ്പുകാരനാക്കി. അവസാനത്തിൽ കഴുത്തിൽ കത്തിയുംവച്ചു. ആർക്കുതോന്നും മകളേ, അങ്ങ ആെശ്രയിച്ചവരോടു പ്രവർത്തിക്കാൻ? '

സുഭദ്ര:'എനിക്കൊന്നും മനസ്സിലാകുന്നില്ലമ്മാ. എന്തൊരു കഥയാണിത്?എളയതന്ുരാൻരെ വലിയ സേവകനെന്നായിരുന്നല്ലോ കേൽവി. പഞ്ചവങ്കാട്ടിൽ യക്ഷി കൊന്നെന്നും മറ്റും ഉള്ള കഥയൊക്കെപ്പോയോ ?'

കാർത്ത്യായനിഅമ്മ:'നീ തങ്കത്തിനോടു പറഞ്ഞതു ശരിതന്നെ. യക്ഷി കമ്ടതുമല്ല, കേട്ടതുമല്ല. ആ അറകൊലതമ്പുരാൻതന്നെയാണ് യക്ഷി. വെറുതെയാണോ നിന്റെ അമ്മാവനും മറ്റും ഇവരെ കണ്ടുകൂടാത്തത്?പരമദ്രോഹി!നാഗർകോവിലിലോ മറ്റോ ഉള്ള ഒരുതേവിട്ടിശ്ശീടെ സംഗതിയിൽവച്ചു കലശലുണ്ടായിട്ടാണു കൊലപാതകം മകളേ. ഈ കഥ അറിഞ്ഞിട്ടാണ് എൻരെ മകൾക്കിങ്ങനെ വന്നത്. അല്ലാതെ വറെ ഒന്നുമല്ല. അണ്ണനും മറ്റും എന്റെ പേരിൽ ബഹുദേഷ്യമുണ്ട്. തമ്പി അദ്ദേഹമേ-വലിയതമ്പിഅങ്ങുന്ന്, ഇവൾക്കു മുണ്ടു കൊടുത്താൽ താൽപര്യപ്പെട്ട് ഇവിടെ വന്നു. മിനഞ്ഞാന്നു രാത്രി ഇവിടെ താമസിക്കയും ചെയ്തു. (സുഭദ്ര 'അ!' എന്ന് ആശ്ചര്യത്തോടുകൂടി ഉച്ചരിച്ചു) നീയും അണ്ണന്റെ ഭാഗത്തു തന്നെയോ? അത് അണ്ാണനു രസിച്ചില്ല. (ഹാസ്യമായി) അതുകൊണ്ടു വന്ന ദണ്ഡമാണെന്നുതോന്നും. അവൾക്കു വേണ്ടിത്തന്നെയാണു ഞാൻ ചെയ്ത ശ്രമങ്ങൾ; ഇതാ ഇങ്ങനെ വന്നുതാർന്നു എന്റെ മകളേ-നീ എന്താണാലോചിക്കുന്നത്? '

സുഭദ്ര: 'അ-എന്തമ്മ ?ആലോചിക്കുന്നതോ?ഒരു വസ്തുവുമില്ല. ഇവിടുന്ന് മോഷണംപോയ ഉരുപ്പടി വല്ലതും കിട്ടയോ?നാരായണ!എന്തുതമ്പുരാക്കന്മാരാണിത്!'

കാർത്ത്യായനിഅമ്മ: 'ഒന്നും കിട്ടീല്ല. ആരു കൊണ്ടുപോയോ?ഈശ്വരനറിയാം!കൊണ്ടുപോയവർ വച്ചു വാഴട്ടെ. മകളേ, ഈ എളയ തമ്പുരാന്റെ കാര്യം ഒന്നും വെളിയിൽ പറയണ്ട. എന്റെ വ്യസനംകൊണ്ടു പറഞ്ഞു പോയതാണ്. നിന്നെ കണ്ടിട്ട് എന്തോ ിന്നെനിക്ക്,-മകളേ- അ-ന-ന്ത-പത്മനാഭനുണ്ടായിരുന്നെങ്കിൽ ഇതെല്ലാം കാണാനിടവരുമോ പത്മനാഭ! നീ-നീ-നിന്നെ...'

സുഭദ്ര: 'അമ്മ എന്താണിത് ഒന്നും കഴിക്കാത്തത് ?വല്ലതും രോഗം വരുത്തിവച്ചാൽ തങ്കത്തിനെ സൂക്ഷിക്കാനാര് ?കഴിഞ്ഞ കഥകളെക്കുറിച്ചു വ്യസനിച്ചിട്ടു കാര്യമില്ല. അമ്മ പറഞ്ഞ സംഗതി പുറത്താകില്ല. വ്യസനിക്കാതിരിക്കണം. തങ്കത്തിന്റെ ദീനം വേഗത്തിൽ വാശിയാകും.'

ഊണു കഴിഞ്ഞ് കാര്യത്ത്യായനിഅമ്മയും പാറുക്കുട്ടിയുടെ അടുത്തു തിരിച്ച് ചെന്നപ്പോഴും പാറുക്കുട്ടി നിദ്രയിൽനിന്ന് ഉണർന്നിട്ടില്ല. ആശാൻ അടുത്തുതന്നെ നിധി കാക്കുന്ന ഭൂതംപോലെ നിൽക്കുന്നുണ്ട്.സുഭദ്രയെ കോപത്തോടുകൂടി ഇടക്കണ്ണിട്ട് നോക്കുകയും ചെയ്യുന്നു.

സുഭദ്ര: 'എന്താണ് ആശാൻ നോക്കുന്നത് (സാവധാനത്തിൽ പുഞ്ചിരിയോടുകൂടി ) മോഷ്ടിച്ചതു ഞാനല്ല;ഞാനറിഞ്ഞിട്ടുമില്ല. തങ്കത്തിനോട് എനിക്കും ആശാനെപ്പോലെതന്നെ ഇഷ്ടമുണ്ട്. വരണം, ആശാനു കുളിരു കലശലായിരിക്കുന്നു. എന്നെക്കണ്ടിട്ടുള്ള ദേഷ്യംകൊണ്ടു വിറയ്ക്കയാണോ?'

കാർത്ത്യായനിഅമ്മ: 'ആശാനും സുഖക്കേടുതന്നെ. നീ മിണ്ടാതിരിക്ക്. അതാ-പിടിച്ചോ. ആശാൻ വീഴുന്നു. '

സുഭദ്രയുടെ വാക്കുകൾകേട്ടു വിറച്ചുതുടങ്ങിയ വൃദ്ധൻ ബോധക്ഷയത്തോടുകൂടി വീണുതുടങ്ങിയതിനെക്കണ്ടാണ് മേൽപ്രകാരം കാർത്ത്യായനിഅമ്മ പറഞ്ഞത്. വൃദ്ധൻ നിലത്തു വീഴുന്നതിനുമുമ്പായി സുഭദ്ര താങ്ങിക്കൊണ്ടു. ബോധവും ശ്വാസവും കൂടാതെ അൽപനേരം ആശാൻ കിടക്കുന്നതുകണ്ട് എല്ലാവരും സംഭ്രമപ്പെട്ടു. കാർത്ത്യായനിഅമ്മ അഠുത്തുചെന്ന് 'ആശാേ-ആശാനേ ' എന്നു സ്‌നേഹത്തോടുകൂടി വിളിച്ചു. ഭൃത്യന്മാരും വട്ടമിട്ടു കരഞ്ഞുതുടങ്ങി. സുഭദ്ര എഴുന്നേറ്റ് കുറച്ചു വെള്ളം എടുത്ത് ആശാന്റെ മുഖത്തു തളിച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ശ്വാസമില്ലെന്നല്ല. എല്ലാവരും അധികമായ വ്യസനത്തോടുകൂടി നിൽക്കുന്നതിനിടയിൽ 'പിടിച്ചുകെട്ടിൻ. അവൻ.അവൻ. അവൻതന്നെ, അവന്റെ കൊടിലും തഞ്ചിയും.' എന്നു പുലമ്പിക്കൊണ്ട് ആശാൻ ഉണർന്നു. ആശാനെ കുറച്ചുനേരത്തേക്ക് ആരും ഉപദ്രവിച്ചില്ല. പിന്നീട്, ഓരോരുത്തർ ചോദ്യം ചെയ്യാനാരംഭിച്ചു. ആശാൻ മൗനവ്രതം ആചരിച്ചുകളഞ്ഞു. ഇങ്ങനെ മൗനബ്രതം അനുഷ്ടിച്ചതിലും ആശാന്റെ ബോധക്ഷയത്തിലും എന്തോ സാരമുണ്ടെന്ന് ഊഹിച്ചിട്ട്, താൻ ഉപയോഗിച്ച വാക്കുകൾ എന്താണെന്നു സുഭദ്ര ആലോചിച്ചു. 'ഞാൻ കളിക്കാണല്ലോ പറഞ്ഞത്. മോഷ്ടിച്ചതു ഞാനല്ലെന്നും ഞാനറിഞ്ഞിട്ടില്ലെന്നും-ഇതിൽ ആശാനെ ബാധിക്കാനെന്താണുള്ളത്? ആകട്ടെ, ഇവിടുത്തെ സ്ഥിതികൾ മുഴുവൻ മനസ്സിലാക്കട്ടെ. എന്താണോ അമ്മയ്ക്ക് ഇന്നെന്നെക്കുറിച്ച് കുറച്ച് സ്‌നേഹമായിരിക്കുന്നത്? നല്ലകാലം വരാൻ പോകുന്നതായിരിക്കാം. പാവപ്പെട്ട തങ്കത്തിന്റെ സ്ഥിതി മഹാകഷ്ടം! എന്തു രോഗമാണിത്? എങ്ങനെ വന്നു?മനോവ്യസനത്താൽ വന്നതുതന്നെ. മിനിഞ്ഞാന്നു രാത്രി തുടങ്ങാനെന്ത്? തിരുമുഖത്തദ്ദേഹത്തിന്റെ മകന്റെ മരണകാര്യത്തെക്കുറിച്ച് അറിഞ്ഞതുകൊണ്ടായിരിക്കാമോ?മിനിഞ്ഞാന്നാണോ ആ വർത്തമാനം ഇവിടെ എത്തിയത് ? ആയിരിക്കാം. എന്നാൽ ഒന്നാലോചിക്കാനുണ്ട്. രാത്രിയോ പകലോ ആ വർത്തമാനം കിട്ടിയത്? മുമ്പിൽ മരിച്ചിട്ടില്ലെന്നായിരുന്നു തങ്കത്തിന്റെ വിശ്വാസം. മരിച്ചു എന്നു തീർച്ചയായ അറിവു കിട്ടിയാൽ തങ്കം ഉടനേ വീഴേണ്ടതായിരുന്നു. എന്തെല്ലാമോ? ഒന്നും അറിവാൻ പാടില്ല. അമ്മയോടു തന്നെ എല്ലാം ചോദിച്ചറിയാം. ഇവിടെ രണ്ടുദിവസം നിന്നാൽ ഞാനും കിടപ്പിലാകും. തങ്കത്തിന്റെ മുഖം കാണുമ്പോൾ എന്റെ ഉള്ളു കലങ്ങുന്നു. അമ്മ ഒടുവിൽ 'നീ-നീ ' എന്നും മറ്റും പറഞ്ഞതിന്റെ സാരമെന്ത്?