മലയാളശാകുന്തളം/പാത്രവിവരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മലയാളശാകുന്തളം
രചന:എ.ആർ._രാജരാജവർമ്മ
പാത്രവിവരണം


രാജാവ് : ദുഷ്‌ഷന്തൻ, ഹസ്തിനപുരാധിപതി -- നായകൻ

സൂതൻ : വൈഖാനസനും രണ്ടു ശിഷ്യന്മാരും

ശകുന്തള : കണ്വന്റെ വളർത്തുപുത്രി -- നായിക

സഖിമാർ : പ്രിയം‌വയും അനസൂയയും

വിദൂഷകൻ : മ്മാണ്ഡവ്യൻ -- രാജാവിന്റെ തോഴൻ

പരിവാരങ്ങൾ : യവനസ്ത്രീകൾ

ദ്വാരപാലകൻ : രൈവതകൻ

സേനാപതി : ഭദ്രസേനൻ

മഹർഷി കുമാരന്മാർ : നാരദനും ഗൗതമനും

അന്ത:പുര പരിചാരകൻ : കരഭകൻ -- യജമാനശിഷ്യൻ

ഗൗതമി : ശകുന്തളയുടെ വളർത്തമ്മ

കണ്വശിഷ്യന്മാർ : ശാർങ്ഗരവനും ശാരദ്വതനും

താപസിമാർ.

കാശ്യപൻ : കണ്വൻ, കുലപതി -- ശകുന്തളയെ എടുത്തുവളർത്തിയ മഹർഷി

കഞ്ചുകി : വാതായനൻ

പരിജനങ്ങൾ : ദ്വാരപാലിക, വേത്രവതി

വിശ്വസ്ത പരിചാരിക : ചതുരിക

പുരോഹിതൻ : സോമരാതൻ

ശിപായിമാർ : ജാനുകനും സൂചകനും

നഗരാധികാരി : രാജസ്യാലൻ മിത്രവാസു

പുള്ളി : മുക്കുവൻ

അപ്സരസ്ത്രീ : സാനുമതി -- മേനകയുടെ സഖി

ഉദ്യാനപാലികമാർ : മധുരികയും പരഭൃതികയും

ദേവേന്ദ്രസാരഥി : മാതലി

താപസിമാർ : ഒരുവൾ സുവ്രത

ബാലൻ : സർവ്വദമനൻ -- നായകന്റെ പുത്രൻ

മാരീചൻ : കശ്യപപ്രജാപതി

അദിതി : ദാക്ഷായണി

മാരീചശിഷ്യൻ : ഗാലവൻ