മലയാളത്തിലെ പഴയ പാട്ടുകൾ/പ്രസ്താവന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാളത്തിലെ പഴയ പാട്ടുകൾ
രചന:പി. ഗോവിന്ദപ്പിള്ള
പ്രകാശകന്റെ പ്രസ്താവന

[ 2 ]

പ്രകാശകന്റെ
പ്രസ്താവന.

മലയാളത്തിലെ പഴയപാട്ടുകൾ മലയാളഭാഷാസാഹിത്യത്തിന്റേയും ഈ ഭാഷ പ്രചരിച്ചിരുന്ന രാജ്യത്തിന്റെയും സംസാരിക്കുന്ന ജനങ്ങളുടേയും അതീതചരിത്രങ്ങളെ വെളിപ്പെടുത്തുമെന്നുള്ളതു സൎവ്വസമ്മതമാകുന്നു. പുരാതനചരിത്രങ്ങളറിയുനതിന് കല്ലും കറ്ററും തിരഞ്ഞു നടക്കുന്ന ഡിപ്പാൎട്ടുമെന്റുകാർ ഈ വക പാട്ടുകൾ ശേഖരിക്കാൻ തുടങ്ങിയെന്നുവരുകുൽ അന്ധകാരത്തിരയിൽ കിടക്കുന്ന എന്തെല്ലാം കാൎയ്യങ്ങൾ പ്രകാശിക്കുമായിരുന്നു. ഈ നാട്ടിലെ സമാന്യജനങ്ങളുടെ ഇടയിൽ ഒരു കാലത്തും പ്രതിഷ്ഠ ലഭിച്ചിട്ടില്ലാത്ത സംസ്കൃതമെന്ന ആൎയ്യഭാഷയിലെ പുരാതനഗ്രന്ഥങ്ങൾ സംഭരിച്ച് ഈ നാട്ടുചരിത്രം ഗ്രഹിക്കാൻ തുനിയുന്നതിന്റെ ഔചിത്യം മലയാളികളുടെശ്രദ്ധയ്ക്കു വിഷയീഭവിച്ചില്ലെങ്കിൽ അൎക്കാണു നഷ്ടം? കാലം നമ്മുടെ സൌകൎയ്യം നോക്കി നില്ക്കുന്നില്ല. നില്ക്കയുമില്ല. കാലചക്രം തിരിയുന്നതോടുകൂടി പുതിയതെല്ലാം പഴയതാകുന്നു. പഴയതെല്ലാം ഓൎമ്മയിൽനിന്നു മറയുന്നു. ഇങ്ങനെ മലയാളികളായ നമ്മെ സംബന്ധിച്ച എന്തെല്ലാം കാൎയ്യങ്ങൾ മറഞ്ഞുപോയിരിക്കുന്നു. ഈ കഥയോൎക്കുമ്പോൾ പഴയപാട്ടുകളുടെ വിഷയത്തിൽ നമുക്കുള്ള അശ്രദ്ധ ക്ഷന്തവ്യമല്ലെന്നു കാണാം. [ 3 ] താൾ:Malayalathile Pazhaya pattukal 1917.pdf/3 [ 4 ] താൾ:Malayalathile Pazhaya pattukal 1917.pdf/4 [ 5 ] പ്രൊഫസരും ഒരു് ഉത്തമഭാഷാഭിമാനിയും ആയ രാജശ്രീ ഏ. ഗോപാലമേനോൻ എം. ഏ. അവർകൾ ചെയ്ത പ്രസംഗത്തിൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഏതദ്വിഷയമായ പ്രയത്നത്തെപ്പറ്റി ശ്ലാഘിക്കയും മലയാളികളുടെയും ഗവൎമ്മെണ്ടിന്റേയും ദയാദൃഷ്ടിക്കു് അദ്ദേഹം അൎഹനാണെന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപോലെ ഉൽകൃഷ്ടൻമാരും ഉത്തരവാദിത്വമുള്ളവരുമായ പല മലയാളികളും മിസ്റ്റർ പിള്ളയുടെ ഈദൃശശ്രമങ്ങളെ അഭിനന്ദിച്ചിട്ടുള്ളതുകൊണ്ടാണു് ഈ ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗം ഇപ്പോഴെങ്കിലും പ്രകാശിപ്പിക്കാൻ സംഗതിയായതു്.

കവികുലചക്രവർത്തിയായ കേരളവൎമ്മ (സീ. എസ്. ഐ.) വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ സംരക്ഷണത്തിൻകീഴിൽ കഴിഞ്ഞുപോന്ന ഗോവിന്ദപ്പിള്ള അവർകൾക്ക് ആ രക്ഷാകൎത്താവിന്റെ ദേഹവിയോഗം അസഹ്യവും അശാന്തവുമായ ദുഃഖം ഉണ്ടാക്കിയിരിക്കുന്നു. ഈ ദുഃഖവും ഇയ്യിടെ ഉത്ഭവിച്ചിട്ടുള്ള ശരീരാസ്വാസ്ഥ്യവും ഈമാതിരി സ്ഥിരപരിശ്രമങ്ങൾക്കു് അദ്ദേഹത്തെ അശക്തനാക്കിയിരിക്കയാണു്. ഈ കാരണത്താ‌ൽ ഈയവസരത്തിൽ ഈ പ്രസിദ്ധീകരണത്തിനു ഞാൻ പ്രത്യേകം പ്രയത്നിക്കേണ്ടതായി വന്നിട്ടുണ്ടു്.

ഇംഗ്ലീഷ് ഭാഷയിൽ ഈമാതിരി ഗ്രന്ഥങ്ങൾക്കുള്ള വിലയും നിലയും വേണ്ടപോലെയറിഞ്ഞിട്ടുള്ള രാജകീയകാളേജു് ഇംഗ്ലീഷ് പ്രൊഫസർ മിസ്റ്റർ സ്ലാസ് (എം. ഏ.) ഈ ഗ്രന്ഥകാർയ്യം ഗ്രഹിച്ചു് ഈ പരിശ്രമത്തിന്റെ ഔചി [ 6 ] ത്യത്തേയും ഇതുനിമിത്തം ഉണ്ടാകാവുന്ന ഗുണങ്ങളേയുംപറ്റി ഗോവിന്ദപ്പിള്ള അവർകളോടു വിവരിച്ചു് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും ഇവിടെ കൃതജ്ഞതാപുരസ്സരം സ്മരിക്കേണ്ടിയിരിക്കുന്നു.

ഈ പ്രസ്താവന മൂലം പ്രധാനമായി ചെയ്യേണ്ടതു് ഈ ഗ്രന്ഥത്തിന്റെ ആമുഖോപന്യാസകൎത്താവായ ബ്രഹ്മശ്രീ എസ്. പരമേശ്വരയ്യർ (എം.ഏ, ബീ.എൽ, എം. ആർ. ഏ. എസ്) അവർകളുടെനേൎക്കു ഞങ്ങൾക്കുള്ള നന്ദിയെ പ്രദൎശിപ്പിക്കയാകുന്നു. മിസ്റ്റർ പരമേശ്വരയ്യൎക്ക് മലയാളഭാഷയും മലയാളികളും എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്നുള്ളത് നിൎമ്മത്സരന്മാൎക്കു ബോദ്ധ്യമായിട്ടുള്ള സംഗതിയാണ്. സംസ്കൃതം, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ നാലുഭാഷകളിലും അവിതൎക്കിതവും അപാരവും ആയ പാണ്ഡിത്യവും മലയാളത്തിൽ മഹാകവിയെന്ന പേരിനു് അചലിതമായ അവകാശവും ഇംഗ്ലീഷിലും മലയാളത്തിലും പ്രസന്നമായ വാഗ്മിത്വവും സമ്പാദിച്ചു് ഭാഷയുടെ പുരാതന ചരിത്രങ്ങളെ പ്രകാശിപ്പിക്കാൻ നിരന്തരമായിപ്രയത്നിച്ചു് മലയാളികളുടെ അഭിമാനപാത്രമായി ഭവിച്ചിരിക്കുന്ന ഈ മാന്യൻ കാൎയ്യശതാകുലനെങ്കിലും ഞങ്ങളുടെ അപേക്ഷയെ അംഗീകരിച്ചു് സാരസരസമായ ഒരു ആമുഖോപന്യാസമെഴുതിത്തന്നതു് അദ്ദേഹത്തിനു മലയാളഭാഷയേടുള്ള പ്രതിപത്തിക്കു വേറൊരു ഉദാഹരണമാകുന്നു. ഈ ആമുഖോപന്യാസം എഴുതിയപ്പോൾ പലപാട്ടുകളിൽ നിന്നു് ഉദാഹരണത്തിനായി ഏതാനം വരികൾ മാത്രമേ [ 7 ] ഈ ഗ്രന്ഥത്തിൽ ചേൎത്തിരുന്നൊള്ളു. "മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ ഈ അപേക്ഷയെ അംഗീകരിച്ചു പഴയ പാട്ടുകളെപ്പറ്റിയുള്ള വിമൎശനങ്ങൾക്കു പുറമെ ആ പാട്ടുകളെത്തന്നെ സമഗ്രമായി പ്രസിദ്ധപ്പെടുത്തി........." ഇത്യാദി ആമുഖോപന്യാസത്തിലെ അഭിപ്രായത്തെ ഞങ്ങൾ ആദരിച്ചു് ഈ ഗ്രന്ഥത്തെ ആദ്യന്തം അലകും പിടിയും മാറ്റി എഴുതേണ്ടി വന്നതിനാൽ ആദ്യം നിശ്ചയിച്ച അവസരത്തിൽ ഇതു പ്രസിദ്ധമാക്കാനിടയായില്ല.

ഈ ഗ്രന്ഥം അച്ചടിച്ചു തുടങ്ങിയയിടയ്ക്കു വിവരം ഗ്രഹിച്ചും ഇതിന്റെ ആവശ്യകതയേയും ഈ വിഷയത്തിൽ മലയാളികൾക്കുള്ള കടമയെയും മറ്റും വിവരിച്ചും മുഖപ്രസംഗമെഴുതി ഞങ്ങളെ പ്രോത്സാഹിപ്പിച്ച "ഭാരതകേസരി" പത്രാധിപർ രാജശ്രീ കേ. വേലുപ്പിള്ള അവർകളോടും ഞങൾ വിശിഷ്യ നന്ദിയുള്ളവരായിരിക്കുന്നു.

പ്രജാസഭാംഗവും മാവേലിക്കര മുൻസിഫ് കോടതി വക്കീലുമായ രാജശ്രീ എൻ.ജി. പരമേശ്വരൻ പിള്ള അവർകൾ മുതലായി പല മാന്യൻമാരുടെയും സഹകരണം ഈ പ്രസിദ്ധീകരണത്തിൽ ഞങ്ങൾക്കുണ്ടായിട്ടുണ്ടു്. അതിനാൽ അവരോടും ഞങ്ങൾ കൃതജ്ഞരായിരിക്കുന്നു.

തിരുവനന്തപുരം

വിദ്യാവിലാസപ്രസിദ്ധീകരണശാല } തോമസ് പോൾ.ബി.എ. ൧൦൯൩൧