താൾ:Malayalathile Pazhaya pattukal 1917.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
vi

ഈ ഗ്രന്ഥത്തിൽ ചേൎത്തിരുന്നൊള്ളു. "മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ ഈ അപേക്ഷയെ അംഗീകരിച്ചു പഴയ പാട്ടുകളെപ്പറ്റിയുള്ള വിമൎശനങ്ങൾക്കു പുറമെ ആ പാട്ടുകളെത്തന്നെ സമഗ്രമായി പ്രസിദ്ധപ്പെടുത്തി........." ഇത്യാദി ആമുഖോപന്യാസത്തിലെ അഭിപ്രായത്തെ ഞങ്ങൾ ആദരിച്ചു് ഈ ഗ്രന്ഥത്തെ ആദ്യന്തം അലകും പിടിയും മാറ്റി എഴുതേണ്ടി വന്നതിനാൽ ആദ്യം നിശ്ചയിച്ച അവസരത്തിൽ ഇതു പ്രസിദ്ധമാക്കാനിടയായില്ല.

ഈ ഗ്രന്ഥം അച്ചടിച്ചു തുടങ്ങിയയിടയ്ക്കു വിവരം ഗ്രഹിച്ചും ഇതിന്റെ ആവശ്യകതയേയും ഈ വിഷയത്തിൽ മലയാളികൾക്കുള്ള കടമയെയും മറ്റും വിവരിച്ചും മുഖപ്രസംഗമെഴുതി ഞങ്ങളെ പ്രോത്സാഹിപ്പിച്ച "ഭാരതകേസരി" പത്രാധിപർ രാജശ്രീ കേ. വേലുപ്പിള്ള അവർകളോടും ഞങൾ വിശിഷ്യ നന്ദിയുള്ളവരായിരിക്കുന്നു.

പ്രജാസഭാംഗവും മാവേലിക്കര മുൻസിഫ് കോടതി വക്കീലുമായ രാജശ്രീ എൻ.ജി. പരമേശ്വരൻ പിള്ള അവർകൾ മുതലായി പല മാന്യൻമാരുടെയും സഹകരണം ഈ പ്രസിദ്ധീകരണത്തിൽ ഞങ്ങൾക്കുണ്ടായിട്ടുണ്ടു്. അതിനാൽ അവരോടും ഞങ്ങൾ കൃതജ്ഞരായിരിക്കുന്നു.

തിരുവനന്തപുരം

വിദ്യാവിലാസപ്രസിദ്ധീകരണശാല } തോമസ് പോൾ.ബി.എ.

൧൦൯൩൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/7&oldid=205120" എന്ന താളിൽനിന്ന് ശേഖരിച്ചത്