താൾ:Malayalathile Pazhaya pattukal 1917.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
v

ത്യത്തേയും ഇതുനിമിത്തം ഉണ്ടാകാവുന്ന ഗുണങ്ങളേയുംപറ്റി ഗോവിന്ദപ്പിള്ള അവർകളോടു വിവരിച്ചു് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും ഇവിടെ കൃതജ്ഞതാപുരസ്സരം സ്മരിക്കേണ്ടിയിരിക്കുന്നു.

ഈ പ്രസ്താവന മൂലം പ്രധാനമായി ചെയ്യേണ്ടതു് ഈ ഗ്രന്ഥത്തിന്റെ ആമുഖോപന്യാസകൎത്താവായ ബ്രഹ്മശ്രീ എസ്. പരമേശ്വരയ്യർ (എം.ഏ, ബീ.എൽ, എം. ആർ. ഏ. എസ്) അവർകളുടെനേൎക്കു ഞങ്ങൾക്കുള്ള നന്ദിയെ പ്രദൎശിപ്പിക്കയാകുന്നു. മിസ്റ്റർ പരമേശ്വരയ്യൎക്ക് മലയാളഭാഷയും മലയാളികളും എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്നുള്ളത് നിൎമ്മത്സരന്മാൎക്കു ബോദ്ധ്യമായിട്ടുള്ള സംഗതിയാണ്. സംസ്കൃതം, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ നാലുഭാഷകളിലും അവിതൎക്കിതവും അപാരവും ആയ പാണ്ഡിത്യവും മലയാളത്തിൽ മഹാകവിയെന്ന പേരിനു് അചലിതമായ അവകാശവും ഇംഗ്ലീഷിലും മലയാളത്തിലും പ്രസന്നമായ വാഗ്മിത്വവും സമ്പാദിച്ചു് ഭാഷയുടെ പുരാതന ചരിത്രങ്ങളെ പ്രകാശിപ്പിക്കാൻ നിരന്തരമായിപ്രയത്നിച്ചു് മലയാളികളുടെ അഭിമാനപാത്രമായി ഭവിച്ചിരിക്കുന്ന ഈ മാന്യൻ കാൎയ്യശതാകുലനെങ്കിലും ഞങ്ങളുടെ അപേക്ഷയെ അംഗീകരിച്ചു് സാരസരസമായ ഒരു ആമുഖോപന്യാസമെഴുതിത്തന്നതു് അദ്ദേഹത്തിനു മലയാളഭാഷയേടുള്ള പ്രതിപത്തിക്കു വേറൊരു ഉദാഹരണമാകുന്നു. ഈ ആമുഖോപന്യാസം എഴുതിയപ്പോൾ പലപാട്ടുകളിൽ നിന്നു് ഉദാഹരണത്തിനായി ഏതാനം വരികൾ മാത്രമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/6&oldid=204971" എന്ന താളിൽനിന്ന് ശേഖരിച്ചത്