ഭാഷാഭൂഷണം/പേജ് 25
←പേജ് 24 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 26→ |
ഉൽപ്രേക്ഷയാകട്ടെ ഇതു് അതുതന്നെയായിരിക്കുമെന്നു് ഊഹിക്കുന്നിടത്തോളം ചെല്ലുന്നു, എന്നു് ഇവയ്ക്കു തമ്മിൽ ഭേദം
സാദൃശ്യമൂലകങ്ങളായ സ്മൃതി ഭ്രാന്തി സന്ദേഹങ്ങളേ അലങ്കാരങ്ങളാകൂ എന്നു പറഞ്ഞതിനാൽ,
- 33. അക്കാലംസ്സുഖമോടുമഗ്ഗിരിയിൽ നാം സൌമിത്രി ചെയ്യുന്ന നൽ-
- സത്കാരത്തെ വഹിച്ചുകൊണ്ടു ബഹുനാൾ വാണുള്ളതോർക്കുന്നുവോ?
- മത്ക്കാന്തേ! മധുരാംബു ചേർന്നൊഴുകുമഗ്ഗോദാവരീസിന്ധുവും
- തത്ക്കൂലങ്ങളിൽ നാം കളിച്ചതുമയേ! മൈക്കണ്ണിയോർക്കുന്നുവോ? - ഉത്തരരാമചരിതം
എന്നുള്ള ചിന്താമൂലകസ്മൃതിയും മറ്റും അലങ്കാരമാകുന്നതല്ല.
- വിശേഷംവ്യതിരേകാഖ്യം
- വർണ്യാവർണ്യങ്ങൾ തങ്ങളിൽ
- കുന്നുപോലുന്നതൻ ഭൂപ-
- നെന്നാൽ പ്രകൃതി കോമളൻ. 32
ഉപമാനോപമേയങ്ങൾക്കു് ഒരു ധർമ്മത്തിൽ മാത്രം തങ്ങളിൽ ഭേദമുണ്ടെന്നു ചൊല്ലുന്നതു് ‘വ്യതിരേകാലങ്കാരം’. ലക്ഷ്യത്തിൽ ഭൂപനും കുന്നിനും ഔന്നത്യം കൊണ്ടു് സാമ്യമുണ്ടെങ്കിലും പ്രകൃത്യാ സുകുമാരശരീരനായ ഭൂപനു് കഠോരശരീരനായ കുന്നിനേക്കാൾ വിശേഷമുണ്ടെന്നു് പറയപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :
- 34. അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താൻ
- മദ്യാഖ്യയെന്നിയെ മദത്തിനൊരൌഷധം താൻ
- കാമന്നു പൂമലരഴിഞ്ഞൊരു സായകം താൻ
- ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാൾ - കുമാര സംഭവം
ഇതു രൂപകരീതിയിലുള്ള വ്യതിരേകം. ആദ്യോദാഹരണം ഉപമാരീതിയിലുള്ളെതെന്നു വ്യത്യാസം. ഉപമാനോപമേയങ്ങൾക്കു് തങ്ങളിൽ ഉള്ള വിശേഷം ഗുണരൂപമായോ ദോഷരൂപമായോ ഉദാസീനമായോ വരാം. ആദ്യോദാഹരണത്തിൽ പ്രകൃതി കോമളത്വം ഗുണരൂപമായ വിശേഷം. ദ്വിതീയോദാഹരണത്തിൽ യൌവനത്തിനു ഭൂഷണത്തേക്കാൾ ‘അംഗത്തിലെങ്ങുമണിയാത്തത്’ എന്നുള്ള ഭേദം ഉദസീനം. ദോഷരൂപവ്യതിരേകത്തിനു്,
- 35. കാമിനീപാദസമ്പർക്ക-
- കാമൻ നീ ഞാനുമങ്ങനെ
- അശോകം നീ സശോകൻ ഞാ-
- നെന്നുഭേദം നമുക്കെടോ - സ്വ
ഇത്യാദികൾ ഉദാഹരണങ്ങൾ.
- ഉപമാരീതിയിലുള്ളതിനു് വേറേ ഉദാഹരണം :
- 36. അന്തർഭാഗത്തുചേർത്തമ്മുരമഥനനെ, യമ്മട്ടു നാട്ടാർരസം വ-
- ന്നന്തം കൂടാതണഞ്ഞും, ജനഹിതമതിനായ് വേലയിൽ താനിരുന്നും,
- ഉപമാരീതിയിലുള്ളതിനു് വേറേ ഉദാഹരണം :
പദ്യം 35. അശോകത്തെ സംബോധന ചെയ്തുകൊണ്ടു് നായകൻ പറയുന്നതു്. കലഹാന്തരിതയായ നായികയുടെ പാദാഘാതം ഏല്ക്കാൻ താൻ തയ്യാറാണെന്നു് വ്യംഗ്യം. അശോകം പൂക്കുന്നതിനു് സുന്ദരികൾ ചുവട്ടിൽ ചവിട്ടണമെന്നു കവിസങ്കേതം. (നായിക ഇതുവരെ സന്തുഷ്ടയാകാത്തതിനാൽ) ഞാൻ സശോകൻ; നീ (എപ്പോഴും) അശോകൻ എന്നു് അർത്ഥയോജന.