പുഷ്പവാടി/ഗുണനിഷ്ഠ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പുഷ്പവാടി
രചന:എൻ. കുമാരനാശാൻ
ഗുണനിഷ്ഠ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


തെരുതെരെ വിളങ്ങും നവകൃതകരത്നം
തെരുവുകളിലെങ്ങും തിരുതകൃതിയായി,
പുരുമഹിമ താണും പരിഭവമിയന്നും
മരുവി വിലയേറും മണികൾ മറയാറായ്.

നയ,മരിയ സത്യം, ദയ, പരഹിതത്തിൽ
പ്രിയത മുതലാകും ഹൃദയഗുണമെല്ലാം
ഭയമിയലുമാറായതതിനുടെ രൂപം
സ്വയമഭിനയിക്കും ഖലദുരകളാലെ.

ഒരു വിജയമോർത്തിട്ടൊരു ചതി തുടർന്നാൽ
പെരുകുമതുമൂലം പല വിനകൾ നാട്ടിൽ
കരുമനഗുണങ്ങൾക്കണയുവതു ധൂർത്തേ,
കരുതുക സഹിക്കാ ഗുണനിലയനീശൻ.

കളികൾ മതിയാക്കൂ കപടമണി! നീണാ-
ളൊളിചിതറിടാ നിന്മുഖമിതൊരുനാൾ നീ
തെളിവുടയ നീരിൽ പെടുമൊരു മരുന്നാ‍ൽ
പൊളിയുമഥവാ പോയ് നികഷശിലയേറും!

ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
ഗുണനിരയൊടൊപ്പം മനുജനൊരുനാളും
തുണയരുളിടാ കേൾ സുരനിരകൾപോലും.

ഏപ്രിൽ 1920
"https://ml.wikisource.org/w/index.php?title=പുഷ്പവാടി/ഗുണനിഷ്ഠ&oldid=35188" എന്ന താളിൽനിന്ന് ശേഖരിച്ചത്